പ്രസവ ശേഷം വീണ്ടും ശക്തമായി തിരിച്ചുവരാൻ ആലിയ ! ആശംസകളുമായി ആരാധകർ

ബോളിവുഡിലും ഹോളിവുഡിലും അഭിനയ മികവ് കാഴ്ചവച്ച നടിയാണ് ആലിയ ഭട്ട്. കൂടുതലായും ഹിന്ദി സിനിമകളിലാണ് നടി തിളങ്ങിയത്. ആലിയ ഭട്ട് ജനിച്ചത് ഭട്ട് കുടുംബത്തിലാണ്. നിർമ്മാതാവ് മഹേഷ് ഭട്ടിൻ്റെയും നടിയായ സോണി റസ്ദാൻ്റെയും മകളാണ് ആലിയ.സംഘർ എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് ആലിയ ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ആലിയ ആദ്യമായി പ്രധാന വേഷം ചെയ്ത ചിത്രം സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയാണ്.

നടൻ രൺബീർ കപൂർ ആണ് ആലിയ ഭട്ടിനെ വിവാഹം ചെയ്തിരിക്കുന്നത്. ആലിയ ഭട്ടിൻ്റെ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ഒരു സന്ദേശമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ആലിയ പങ്കുവെച്ച ചിത്രത്തിൽ താരം യോഗയുടെ ഇൻവേർഷൻ ടെക്നിക്സ് ചെയ്യുന്നതായിരുന്നു .താരം നവംബറിൽ ഒരു മകൾക്ക് ജന്മം കൊടുത്തിരുന്നു. സിനിമ ഇൻഡസ്ട്രിയൽ വർക്ക് ചെയ്യുന്ന താരങ്ങളെല്ലാം തന്നെ തങ്ങളുടെ ഫിറ്റ്നസ്സിൽ ശ്രദ്ധാലുക്കളാണ്.

പ്രത്യേകിച്ച് നടിമാർ തങ്ങളുടെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുവാൻ ശ്രദ്ധ ചെലുത്താറുണ്ട്. പൊതുവേ നടിമാരൊക്കെ തന്നെ പ്രസവശേഷം എല്ലാ സ്ത്രീകളെയും പോലെ തടിക്കാറുണ്ട്. അഭിനയിക്കുന്ന നടിമാർ വേഗത്തിൽ തന്നെ അവരുടെ ഫിറ്റ്നസ് പഴയ രൂപത്തിലേക്ക് എത്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ആലിയ ഭട്ടും പ്രസവശേഷം തൻ്റെ പഴയ ഫിറ്റ്നസിലേക്ക് എത്താനുള്ള കഠിന ശ്രമത്തിലാണ്. പ്രസവശേഷം ഒന്നരമാസം കഴിയുമ്പോഴേക്കും തന്നെ ആലിയ പട്ട് കഠിനമായ യോഗ പ്രാക്ടീസിലാണ്.

ശരീരത്തെ പഴയ രൂപത്തിലേക്ക് കൊണ്ടുവരിക എന്നത് എളുപ്പം കഴിയുന്ന ഒന്നല്ല. പ്രസവശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും അതേപോലെ ഹോർമോണിൽ ഒക്കെ ഉണ്ടാകുന്ന വ്യത്യാസങ്ങൾ കാരണം മാസങ്ങൾ എടുക്കും. വ്യായാമത്തിലൂടെയും യോഗയിലൂടെയുമൊക്കെ പഴയ രൂപത്തിൽ എത്താൻ ഒരുപാട് പ്രയത്നം ഉണ്ട്. പ്രസവശേഷം പല സ്ത്രീകൾക്കും ഡിപ്രഷൻ ഉണ്ടാകാറുണ്ട് അതൊക്കെ ശരീരത്തെ ബാധിക്കാറുണ്ട്.

വ്യായാമത്തിലൂടെയും യോഗയിലൂടെയും മാത്രം ശരീരം പഴയ രീതിയിലേക്ക് വീണ്ടെടുക്കാൻ കഴിയുകയില്ല ഡയറ്റ് കൂടെ അത്യാവശ്യമാണ്. ഇൻവർഷൻ പോലുള്ള യോഗമുറകളും മറ്റും പരിശീലിക്കുന്ന ചിത്രങ്ങൾ ആലിയ പങ്കുവെക്കുന്നത് മറ്റുള്ള സ്ത്രീകളെയും ബോധവാന്മാരാക്കാൻ വേണ്ടിയാണ്. ആദ്യത്തെ ആഴ്ചകളിലൊക്കെ ശ്വസന പ്രക്രിയകളും നടത്തവും ഒക്കെയായിരുന്നു ആലിയ ചെയ്തുകൊണ്ടിരുന്നത്. ആലിയക്ക് ഇത് വളരെ ചുരുങ്ങിയ സമയം എടുത്ത് ചെയ്യാൻ കഴിഞ്ഞെങ്കിലും ഓരോരുത്തരുടെയും ശരീരപ്രകൃതി വ്യത്യാസമായതിനാൽ മറ്റുള്ളവർക്ക് എത്ര സമയം എടുക്കുമോ എന്നതിനനുസരിച്ച് ചെയ്യാനാണ് ആലിയ പറയുന്നത്.

കൂടാതെ ഒരു ഡോക്ടറുടെ ഉപദേശം അനുസരിച്ച് ചെയ്യാനും ആലിയ പറയുന്നുണ്ട്. രൺബീറിൻ്റെ അമ്മ നീതു കപൂർ ആണ് ഇവരുടെ മകൾക്ക് രാഹ എന്ന് പേരിട്ടത്.മകളുടെ വരവോടെ ഞങ്ങൾ അനുഗ്രഹീതരും അഭിനിവേശം ഉള്ളവരുമായ മാതാപിതാക്കളായി എന്നും ആലിയ പറഞ്ഞു. വിവാഹത്തിന് അഞ്ചുവർഷം മുന്നേ തന്നെ ആലിയയും രൺബീറും ഡേറ്റിങ്ങിൽ ആയിരുന്നു. ഇവരുടെ വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ബ്രഹ്മാസ്ത്ര എന്ന അയാൻ മുഖർജിയുടെ സിനിമാ ലൊക്കേഷനിൽ വച്ചാണ് ഇവർ തമ്മിൽ പ്രണയത്തിലായത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply