2009 നവംബർ 29ന് വാഹനാപകടത്തിൽപ്പെട്ട എബിനെ ഏറണാകുളത്തെ ലേക്ഷോർ ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നു. എന്നാൽ ഹോസ്പിറ്റൽ അധികൃതർ എബിൻ്റെ അമ്മയോട് പറഞ്ഞത് മകന് പ്രഷറും ഷുഗറും ഒക്കെ താഴ്ന്നിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ഓപ്പറേഷൻ ഒന്നും ചെയ്ത് രക്ഷിക്കാൻ സാധിക്കില്ലെന്നും. വെൻ്റിലേറ്ററിലിൽ നിന്നും മാറ്റിക്കഴിഞ്ഞാൽ മകൻ മരണപ്പെടുമെന്നും പറഞ്ഞു. അതുകൊണ്ടുതന്നെ ഹോസ്പിറ്റൽ അധികൃതർ അമ്മയോട് അവയവദാനം ചെയ്യാമോ എന്ന് ചോദിച്ചു.
മകനെ രക്ഷപ്പെടുത്തുവാൻ കഴിയില്ലെന്ന് ഉറപ്പുള്ളതിനാൽ അവൻ കാരണം മറ്റൊരാളെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി അമ്മ അതിന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ എബിൻ എന്ന 18 കാരൻ്റെ മരണവുമായി സംശയങ്ങൾ ഉയർന്ന ഡോക്ടർ ഗണപതി ആ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലും കേസിലും എറണാകുളത്തെ ലക്ഷോർ ഹോസ്പിറ്റലിന് ആ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെളിവുകളുടെ സാഹചര്യത്താൽ കോടതിക്ക് ബോധ്യപ്പെട്ടതോടെ അന്വേഷണം ആരംഭിച്ചു.
അവയവദാന കച്ചവടത്തിനു വേണ്ടിയാണോ മസ്തിഷ്ക മരണം എന്ന രീതിയിൽ ആശുപത്രിക്കാർ എബിനെ കൊന്നത് എന്നുള്ള സത്യം പുറത്താക്കണം എന്നത് കേരളത്തിലെ ഓരോ മനുഷ്യരുടെയും അവകാശമാണ്. ഡോക്ടർ ഗണപതി ഈ കേസ് അന്വേഷിക്കുവാൻ വേണ്ടി ഉണ്ടായ സാഹചര്യം നടൻ ജഗദീഷിൻ്റെ ഭാര്യയായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനായ ഡോക്ടർ രമ നടത്തിയ ചില വെളിപ്പെടുത്തലുകൾ ആയിരുന്നു.
പ്രത്യക്ഷത്തിൽ ഡോക്ടർ രമ കേസുമായി നേരിട്ട് ഇടപെട്ടിരുന്നില്ല. എബിൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ് നടക്കുന്ന സമയത്ത് പത്രത്തിൽ വന്ന ഒരു വാർത്തയായിരുന്നു ജില്ലാതല അന്വേഷണ കമ്മീഷൻ കേസ് വിശദമായി അന്വേഷിച്ചു എന്നും കേസിൽ ഒരു അപാകതയും കണ്ടെത്താൻ സാധിച്ചില്ല എന്നും പറഞ്ഞുകൊണ്ട് പ്രമുഖ ഫോറൻസിക് സർജന്മാരും പ്രൊഫസേഴ്സും റിപ്പോർട്ടിൽ ഒപ്പ് വെച്ചിരുന്നു. റിപ്പോർട്ടിൽ ഡോക്ടർ രമയുടെ ഒപ്പും ഉണ്ടായിരുന്നു.
എന്നാൽ റിപ്പോർട്ട് കണ്ട രമ താൻ അങ്ങനെയൊരു മീറ്റിങ്ങിലോ അന്വേഷണ കമ്മീഷനിലോ പങ്കെടുത്തിട്ടില്ലെന്നും പിന്നെ എൻ്റെ ഒപ്പ് എങ്ങനെ അതിൽ വന്നു എന്നും തൻ്റെ ഒപ്പ് വ്യാജമാണെന്നും പറഞ്ഞു. ഈ സംഭവത്തോടെ ആയിരുന്നു ഡോക്ടർ ഗണപതിക്ക് സംശയം ഉയർന്നുവന്നത്. അങ്ങനെ അന്വേഷണം ശക്തമാക്കുകയും ചെയ്തു. ആ സമയത്ത് ഡോക്ടർ രമയെ അനുകൂലിച്ചുകൊണ്ട് ഫേസ്ബുക്ക് പേജിൽ മുദ്ര ഉണ്ണി എന്ന പേരിലുള്ള ഒരാൾ രമയെ പ്രശംസിക്കുകയും ചെയ്തു.
ഡോക്ടർ രമക്ക് വേണമെങ്കിൽ ഈ കാര്യങ്ങളൊന്നുംപുറത്തു പറയാതിരിക്കാമായിരുന്നു. രമയുടെ വാക്കുകൾ ഒരു മാഫിയയെ തന്നെ പുറത്തുകൊണ്ടുവരാൻ വഴിതെളിച്ചിരിക്കുന്നു എന്നും ഫേസ്ബുക്ക് പേജിൽ എഴുതിയിരുന്നു. ഡോക്ടർ രമയുടെ സത്യം തുറന്നു പറയാനുള്ള തീരുമാനമാണ് ഗണപതിയെ ഈ കേസന്വേഷണത്തിനായി സഹായിച്ചതെന്നും. അങ്ങനെ കേസിൻ്റെ വിധി ഉണ്ടായി എന്നും ഡോക്ടർ ഗണപതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇനി ഒരമ്മയ്ക്കും ഇങ്ങനെ ഒരു വിധി ഒരിക്കലും ഉണ്ടാകാൻ പാടില്ല.