ഇന്ന് പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ വളരെയധികം അനുഭവിക്കേണ്ടി വരുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് സ്ത്രീകളുടെ മുൻപിലുള്ള നഗ്നത പ്രദർശനം തന്നെയാണ്. ബസുകളിലും പൊതുസ്ഥലങ്ങളിലും ഒക്കെ ഇത് വളരെയധികം വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഈ ഒരു കാര്യത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കുകയാണ് മുരളി തുമ്മാരുകോടി . സ്ത്രീകൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തുന്ന പുരുഷന്മാരെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത് . ഇത്തരം പെരുമാറ്റം നടത്തുന്നവരിൽ പ്രായത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ വ്യത്യാസങ്ങൾ ഇല്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
18 വയസ്സുകാരും 80 വയസ്സുകാരും ഉണ്ട്. തൊഴിലില്ലാത്ത വരും സർക്കാർ ജോലിക്കാരും സ്കൂൾ ഡ്രോപൗട്ടും പി എച്ച് ഡി കാറുമൊക്കെ ഈ സെക്ഷനിൽ വരുന്നുണ്ട്. സാധാരണ ഒറ്റയ്ക്കാണ് ഇവർ പ്രവർത്തിക്കുന്നത് എങ്കിലും ലേഡീസ് ഹോസ്റ്റലിലെ മുന്നിലും എറണാകുളത്തും തിരുവനന്തപുരത്തും ഒക്കെ പുറപ്പെടാൻ നിൽക്കുന്ന ട്രെയിനിന്റെ മറുവശത്ത് നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും സംഘമായി പ്രവർത്തിക്കുന്നതായി കാണുകയും ചെയ്യുന്നുണ്ട്. പലപ്പോഴും ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളെ ലക്ഷ്യം വയ്ക്കുമെങ്കിലും ചിലരെങ്കിലും കൂട്ടമായി നടന്നു പോകുന്ന സ്ത്രീകളെയും ലക്ഷ്യം വയ്ക്കാറുണ്ട്.
ഈ പരിപാടിക്ക് വളരെ വലിയ പ്രത്യാഘാതം ഉണ്ടെന്നും ഇത് ചെയ്യുന്ന ഒരു പുരുഷന് ഒരു നിമിഷത്തെ സുഖമായിരിക്കും കിട്ടുന്നത് എന്നും എന്നാൽ ഇത് കാണുന്ന ഇരയായ പെൺകുട്ടിക്ക് ഉണ്ടാകുന്ന ഭയം ജീവിതകാലം മുഴുവൻ തന്നെ നിലനിൽക്കും എന്നും ആണ് അദ്ദേഹം പറയുന്നത്. ലൈംഗികതയോട് തന്നെ വെറുപ്പ് സ്ത്രീകൾക്ക് ഉണ്ടാകാൻ ഇതൊരു കാരണമായി മാറിയേക്കാം. ഇത്തരം ആളുകളെ കുറിച്ച് പോലീസിൽ പറഞ്ഞിട്ടും യാതൊരു കാര്യവുമില്ല. കോടതിയിൽ തെളിയിക്കാൻ എന്ത് തെളിവാണ് ഇരകൾക്ക് ഉണ്ടാവുക. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി തുമ്മാരുകൂടി പ്രതികരണം നടത്തിയത്. ഈ പോസ്റ്റിന്റെ പൂർണ്ണരൂപം ശ്രദ്ധ നേടുന്നുണ്ട്.
നഗ്നത പ്രദർശനവും മൊബൈൽഫോണും കേരളത്തിൽ കാലാകാലങ്ങളായിട്ടുള്ള ഒരു വൃത്തികേടാണ് സ്ത്രീകളെയോ കുട്ടികളെയോ സ്വന്തം നഗ്നത പ്രദർശിപ്പിക്കാൻ തുനിഞ്ഞിറങ്ങുന്ന ചില ആളുകളുണ്ട്. കേരളത്തിൽ എവിടെയും അവരുണ്ട്. വീടിന്റെ ടെറസിൽ ഗേറ്റിനു മുന്നിൽ റോഡിൽ കാറിൽ ബസ്സിൽ അങ്ങനെ പലയിടത്തും ആളുകളെ കാണാം. ഈ തരം പെരുമാറ്റം നടത്തുന്നവരിൽ പ്രായവ്യത്യാസങ്ങൾ ഒന്നും ഉണ്ടായിരിക്കില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ ഒരു കുറിപ്പ് വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.
സമകാലിക കേരളം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് ഇത് എന്നാണ് അദ്ദേഹത്തിൻറെ facebook കുറിപ്പിൽ പറയുന്നത്. ഇതിന് താഴെ പലരും കമൻറ് ചെയ്തിരിക്കുന്നത് ഇതിന് ഒരു അറുതി വരേണ്ടതാണ് എന്നാണ്. ശക്തമായ രീതിയിൽ നിയമ വ്യവസ്ഥകളിലൂടെ തന്നെയാണ് ഇതിന് അറുതി വരുത്തേണ്ടത് എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.