ട്രെയിനിൽ കയറുന്ന ചെക്കനും പെണ്ണും കിടക്കാൻ ആകുന്നതോടെ ഒരേ ബർത്തിൽ എത്തും ! പിന്നെ മൊത്തം ഒരു കുലുക്കവും ശബ്ദവും ആണ് – യാത്രക്കാരന്റെ കുറിപ്പ് വൈറൽ

നല്ലതും മോശവുമായ ഒട്ടനവധി അനുഭവങ്ങൾ സമ്മാനിക്കുന്ന ട്രെയിൻ യാത്രകൾ എല്ലാവർക്കും ഉണ്ടായിട്ടുണ്ടാകും. ട്രെയിനിലെ ചില കാഴ്ചകൾ ഏറെ വേദനിപ്പിക്കുന്നവ ആയിരിക്കും. കൈകുഞ്ഞുങ്ങളെ കൊണ്ട് ട്രെയിനിലൂടെ ഭിക്ഷ യാചിക്കുന്നവരും കണ്ണു കാണാത്തവരും ഹിജഡകളും എല്ലാം ട്രെയിൻ യാത്രകളിലെ നൊമ്പര കാഴ്ചകളാണ്. വളരെ ചിലവ് കുറഞ്ഞ യാത്ര സംവിധാനമാണ് ട്രെയിൻ യാത്രകൾ. ലക്ഷക്കണക്കിന് ആളുകളാണ് ഈ സേവനം നിത്യവും ഉപയോഗിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു യാത്രക്കാരന് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയിൽ ഉണ്ടായ അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അനീഷ് ഓമന രവീന്ദ്രൻ എന്ന എഴുത്തുകാരൻ ആണ് തന്റെ അനുഭവം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. ബാംഗ്ലൂർ ട്രെയിനുകളിൽ സംഭവിക്കുന്നത് എന്ത് എന്ന തലക്കെട്ട് ആണ് അദ്ദേഹം ഈ കുറിപ്പിന് നൽകിയത്. ബാംഗ്ലൂർ കൊച്ചുവേളി ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ ആയിരുന്നു അദ്ദേഹം ഈ കുറിപ്പ് പങ്കുവെച്ചത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ ട്രെയിനിൽ കണ്ടു വരുന്ന ഒരു പരിപാടിയെ കുറിച്ചാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്. സേലം എത്തുമ്പോഴേക്കും ഒരു പെൺകുട്ടിയും പയ്യനും കയറും. അവർ ഒരേ കോളേജിൽ പഠിക്കുന്നവർ ആയിരിക്കും. ഉറങ്ങാൻ സമയമാകുമ്പോൾ അവർ ഒരേ ബെർത്തിൽ ആയിരിക്കും. കുറച്ചു കഴിയുമ്പോൾ ബർത്തൽ നിന്നും പല തരത്തിലുള്ള ശബ്ദങ്ങൾ കേൾക്കാം. എറണാകുളം എത്തുമ്പോഴേക്കും അവർ ഇറങ്ങിപ്പോവുകയും ചെയ്യും.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. ഇത്രയും കാലം അവരായി അവരുടെ പാടായി എന്ന് കരുതി ശ്രദ്ധിക്കാതെ മുന്നോട്ടു പോവുകയായിരുന്നു അനീഷ്. എന്നാൽ ഇത്തവണ ക്ഷമയുടെ നെല്ലിപ്പലക കണ്ടു പോയി എന്ന് അദ്ദേഹം പറയുന്നു. പതിവ് തെറ്റിക്കാതെ അന്നും അവർ കയറുകയും ഉറങ്ങാൻ നേരം ഇരുവരും ഒരേ ബെർത്തിൽ പോവുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ അടിയുടെ ശബ്ദം കേട്ടു കൊണ്ടായിരുന്നു അദ്ദേഹം ശ്രദ്ധിച്ചത്.

ആ പയ്യൻ പെൺകുട്ടിയെ നാലു തവണയെങ്കിലും അടിച്ചിട്ടുണ്ട്. എന്നാൽ പെൺകുട്ടി പ്രതികരിക്കാതെ മിണ്ടാതെ കിടക്കുന്നു. ലോവർ ബെർത്തിൽ നിന്നും പ്രായമായ ഒരാൾ നിങ്ങൾ ശബ്ദം ഉണ്ടാക്കാതെ കിടക്കണം എന്ന് പറഞ്ഞു. എന്നാൽ താൻ തന്റെ കാര്യം നോക്കടോ എന്നായിരുന്നു പയ്യന്റെ മറുപടി. ഇത് കേട്ട് സകല നിയന്ത്രണം പോയ യാത്രക്കാരൻ മിഡിൽ ബെർത്തിൽ നിന്നും ഇറങ്ങി ലൈറ്റ് ഇട്ടു. നീ എന്താ പറഞ്ഞത് എന്ന് കടുപ്പത്തിൽ ചോദിച്ചപ്പോൾ ചേട്ടൻ ചേട്ടന്റെ കാര്യം നോക്ക് എന്നായിരുന്നു അവന്റെ മറുപടി.

നീ എന്തിനാ ഈ പെൺകുട്ടിയെ തല്ലിയത് എന്ന് അയാൾ ചോദിച്ചു. അത് എന്റെ ഇഷ്ടം എന്നായിരുന്നു മറുപടി. സകല നിയന്ത്രണം പോയ അയാൾ അവനെ വലിച്ചുകൊണ്ട് താഴെ ഇറങ്ങടാ എന്നായി. പിന്നെ അങ്ങോട്ടേക്ക് രംഗം വഷളായി. പോലീസ് എത്തിയതോടെ മുൻപ് പുലിക്കുട്ടി ആയി നിന്നവൻ പൂച്ചക്കുട്ടിയായി മാറി. കുറച്ചു നേരം പോലീസുമായി സംസാരിച്ചപ്പോഴേക്കും പരാതിയില്ല എന്നതിനാൽ പോലീസ് തിരികെ പോയി. ആ പയ്യന്റെ കയ്യിൽ ജനറൽ ടിക്കറ്റ് ആയതുകൊണ്ട് ജനറൽ കമ്പാർട്ട്മെന്റിൽ കയറാനും പറഞ്ഞു.

ഇത്ര സംഭവങ്ങൾ നടക്കുമ്പോഴും മുകളിലെ ബർത്തിൽ പുതപ്പ് കൊണ്ട് മൂടി കണ്ണും അടച്ചു കിടക്കുകയായിരുന്ന ആ പെൺകുട്ടി പതിയെ പുതപ്പ് മാറ്റി. അപ്പോൾ ആ പെൺകുട്ടിയോട്, എന്നോട് ക്ഷമിക്കണം കഴപ്പ് മൂത്തിരിക്കുവാണേൽ വേറെ മാർഗ്ഗങ്ങൾ നോക്കുന്നതാണ് നല്ലത്, ട്രെയിനതിന് പറ്റിയ ഇടമല്ല എന്നയാൾ പറഞ്ഞു. ഇത്രയും കേട്ടതും ആ പെൺകുട്ടി വീണ്ടും പുതപ്പ് മുഖത്തേക്ക് വലിച്ചു മൂടി കിടന്നു. മറുനാട്ടിൽ പഠിപ്പിക്കാൻ വിടുന്ന മക്കൾ എങ്ങനെയാണ് നാട്ടിലെത്തുന്നത് എന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കുന്നത് വളരെയധികം നല്ലതായിരിക്കും എന്ന് പറഞ്ഞുകൊണ്ട് അനീഷ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply