ഹൻസികയുടെ വീട്ടിലെ വിവാഹാഘോഷങ്ങളുടെ സന്തോഷത്തിന് പിന്നാലെ ഒരു വിവാഹ മോചന വാർത്ത കൂടി ! ഞെട്ടലോടെ ആരാധകർ

ബാലതാരമായി അഭിനയരംഗത്തേക്ക് ചുവട് വെച്ച് പിന്നീട് നായികയായി തിളങ്ങിയ താരം ആണ് ഹൻസിക മൊട്‍വാനി. “കോയി മിൽ ഗയ”, “ജാഗോ”, “ഹം കോൻ ഹേ ” തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയിട്ടുള്ള ഹൻസിക കൂടുതലും തെലുങ്ക്, തമിഴ് ചിത്രങ്ങളിലാണ് നായിക ആയി അഭിനയിച്ചിട്ടുള്ളത്. “വില്ലൻ” എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള താരത്തിന് മലയാളത്തിലും ആരാധകർ ഏറെയാണ്.

പുനീത് രാജ്‌കുമാർ, ജൂനിയർ എൻ ടി ആർ, വിജയ്, സൂര്യ, കാർത്തി, ജയം രവി തുടങ്ങി തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർ താരങ്ങൾക്ക് ഒപ്പം എല്ലാം അഭിനയിച്ചിട്ടുള്ള താരം തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ്. “ശകലക്ക ബൂം ബൂം”എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഹൻസിക അഭിനയരംഗത്ത് എത്തുന്നത്. ഈ പരമ്പരയിൽ ഹൻസിക അവതരിപ്പിച്ച ഷോണ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർ ഓർക്കുന്നു.

പിന്നീട് ബോളിവുഡ് സിനിമകളിൽ ബാലതാരമായി എത്തിയ ഹൻസിക തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് പുരി ജഗന്നാഥിന്റെ തെലുങ്ക് ചിത്രമായ “ദേശമമുധുരു”വിൽ നായികയായി എത്തുന്നത്. തെന്നിന്ത്യൻ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള താരസുന്ദരി അടുത്തിടെയാണ് വിവാഹിതയായത്. സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച വിവാഹം ആയിരുന്നു താരത്തിന്റേത്. ഹൻസികയുടെ വിവാഹ ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

സുഹൈൽ കദൂരിയ എന്ന വ്യക്തിയെയാണ് ഹൻസിക വിവാഹം കഴിച്ചത്. ഹൻസികയുടെ മാനേജിങ് പാർട്ണർ കൂടിയായ സുഹൈലും ഹൻസികയും ഒന്നിച്ച് ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്നുണ്ട്. ഇങ്ങനെയാണ് ഇവർ പ്രണയത്തിലാവുന്നതും ആ ബന്ധം വിവാഹത്തിൽ എത്തുന്നതും. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം സുഹൈലിന്റെ രണ്ടാമത്തെ വിവാഹമാണിത്. താരത്തിന്റെ കൂട്ടുകാരിയെ തന്നെയായിരുന്നു സുഹൈൽ ആദ്യം വിവാഹം കഴിച്ചത്.

ഇവർ വിവാഹമോചിതർ ആവുകയായിരുന്നു. ജയ്പൂരിൽ വെച്ച് വളരെ ആർഭാടവും ആഘോഷപൂർവ്വം നടത്തിയ വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു പങ്കെടുത്തത്. സിനിമാ മേഖലയിൽ നിന്നും അധികം താരങ്ങൾ ഒന്നും വിവാഹത്തിന് പങ്കെടുത്തിരുന്നില്ല. എന്നാൽ പാവപ്പെട്ട കുട്ടികളെ തന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൻസിക പ്രത്യേകം ക്ഷണിച്ചിരുന്നു. ഒരു സന്നദ്ധ സംഘടന വഴിയെത്തിയ കുട്ടികൾ ആയിരുന്നു ഇവർ.

നിരവധി ആളുകൾ ആയിരുന്നു ഹൻസികയുടെ ഈ പുണ്യ പ്രവർത്തി കണ്ടു അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തിയത്. താരത്തിന്റെ വിവാഹത്തിനെ തുടർന്ന് ഹൻസികയുടെ വീട്ടിൽ സന്തോഷം അലയടിക്കുകയാണ്. ഈ സന്തോഷത്തിനു പിന്നാലെ ഒരു ദുഃഖ വാർത്ത കൂടി ഈ വീട്ടിൽ വന്നു ചേർന്നിരിക്കുകയാണ്. വിവാഹത്തിന് പിന്നാലെ ഒരു വിവാഹമോചന വാർത്തയാണ് ഈ വീട്ടിൽ നിന്നും പുറത്തു വരുന്നത്.

അത് മറ്റാരുടെയും അല്ല. ഹൻസികയുടെ സഹോദരൻ പ്രശാന്തിന്റേതാണ്. ഹൻസികയുടെ സഹോദരൻ പ്രശാന്ത് വിവാഹമോചനം നേടിയിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ആയിരുന്നു പ്രശാന്ത് വിവാഹിതരായത്. മുസ്കാൻ നാൻസി എന്ന വ്യക്തിയെയാണ് പ്രശാന്ത് വിവാഹം കഴിച്ചത്. എന്നാൽ താരത്തിന്റെ സഹോദരന്റെ വിവാഹമോചന വാർത്തകൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply