യുവതി ആണെന്ന് തെറ്റിദ്ധരിപ്പിച്ചു പത്തൊൻപതുകാരന്റെ വ്യാജ ഉഴിച്ചിൽ വാഗ്‌ദാനത്തിൽ അകപ്പെട്ടു; മസ്സാജ് ചെയ്യുന്ന യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് 10 ദിവസം കൊണ്ട് 131 ആളുകളെ വലയിൽ വീഴ്‌ത്തി – ക്രിസ്‌റ്റോൺ ജോസഫ്

സോഷ്യൽ മീഡിയകൾ വഴി ഒരുപാട് ഗുണങ്ങളും അതിലേറെ ദോഷങ്ങളും ഉണ്ടാകുന്നുണ്ട്. പലരും പല തട്ടിപ്പിനും ഇരയാകുന്നുണ്ട് ഇപ്പോൾ. എന്നാലും ആളുകൾ എത്ര പറഞ്ഞാലും മനസ്സിലാകാതെ പല കുരുക്കിലും ചെന്ന് ചാടുകയും ചെയ്യുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് യുവതിയുടെ ചിത്രം ഉപയോഗിച്ചുകൊണ്ട് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഉഴിച്ചിൽ വാഗ്ദാനം നൽകി ആളുകളെ പറ്റിച്ച 19 വയസ്സുകാരൻ ക്രിസ്റ്റോൺ ജോസഫിനെ കുറിച്ചാണ്.

പലരും സോഷ്യൽ മീഡിയകളിൽ കാണുന്ന മെസ്സേജുകൾ കണ്ട് അതിലുള്ള അഡ്രസ്സ്, ഫോൺ നമ്പർ ഒക്കെ ഉപയോഗിച്ച് അവരുമായി ബന്ധപ്പെട്ട് പല കുരുക്കിലും പെട്ടു പോകാറുണ്ട്. ചോക്കാട് സ്വദേശി ക്രിസ്റ്റോൺ ജോസഫ് ഒരു ഫെയ്ക്ക് ഐഡി ഉപയോഗിച്ച് ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങുകയും അതിൽ അയാളുടെ നാട്ടുകാരിയുടെ ഫോൺ നമ്പർ നൽകുകയും ചെയ്തു. കണ്ടുകഴിഞ്ഞാൽ ഒരു 32 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മസാജ് ചെയ്തു കൊടുക്കുന്ന ഒരു ഫോട്ടോ ഇൻ്റർനെറ്റിൽ നിന്നും തപ്പിയെടുത്തുകൊണ്ടാണ് വ്യാജ അക്കൗണ്ടിന് ഫോട്ടോ നൽകിയത്.

2000 രൂപയുടെ സുഖചികിത്സയും 4000 രൂപയുടെ ഉഴിച്ചിലും ചെയ്തുകൊടുക്കുന്നു എന്നുള്ള പരസ്യമാണ് അയാൾ നൽകിയത്. പരസ്യ വാക്കുകളിലും അതുപോലെതന്നെ ഇത് അന്വേഷിച്ചു കൊണ്ട് അയക്കുന്ന മെസ്സേജിനുള്ള മറുപടിയിലും പലരും ആകൃഷ്ടരായി മാറി. അദ്ദേഹത്തിൻ്റെ വാചാലത കൊണ്ട് തന്നെ പലരും ആവശ്യപ്പെട്ട പണത്തിന് ഉഴിച്ചിൽ ചെയ്യാൻ തയ്യാറായിരുന്നു. എന്നാൽ വെറും 10 ദിവസം കൊണ്ട് തന്നെ 131പേർ ഇദ്ദേഹവുമായി കോൺടാക്ട് ചെയ്തു.

ഇതിൽ പലരും അദ്ദേഹവുമായി ബന്ധപ്പെടാൻ ഫോൺ നമ്പർ ചോദിച്ചപ്പോൾ നാട്ടുകാരിയായ യുവതിയുടെ നമ്പർ ആണ് നൽകിയത്. എന്നാൽ തയ്യാറായവരൊക്കെ ഈ ഫോണിലേക്ക് വിളിച്ചു തുടങ്ങി. എന്നാൽ ഫോണിലേക്ക് നിരന്തരം കോളുകൾ വന്നതോടെ യുവതിക്ക് എന്താണ് കാര്യം എന്ന് മനസ്സിലാകാതെ കാളിക്കാവ് പോലീസിൽ പരാതി കൊടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയും ക്രിസ്റ്റോൺ ജോസഫിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അയാൾ ആളുകളെ പറ്റിച്ചത് ഉഴിച്ചിലിലൂടെ ശാരീരിക സുഖം തരും എന്നു പറഞ്ഞായിരുന്നു. പുരുഷന്മാർ മാത്രമല്ല കുറച്ച് സ്ത്രീകളും ഇദ്ദേഹത്തിൻ്റെ വലയിൽ പെട്ടിട്ടുണ്ട്. വളരെ ചുരുങ്ങിയ ദിവസം കൊണ്ട് യുവാവ് പിടിയിൽ ആയതിനാൽ തന്നെ സാമ്പത്തിക തട്ടിപ്പൊന്നും നടത്താൻ പറ്റിയില്ലെന്ന് പോലീസ് പറഞ്ഞു. ക്രിസ്റ്റോൺ ജോസഫിനെ പിടികൂടിയത് കാളിയങ്കാവ് സബ് ഇൻസ്പെക്ടർ ടിപി മുസ്തഫ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽ സലിം, പ്രവീൺ തുടങ്ങിയവരാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply