ഞങ്ങളുടെ പ്രണയവാർത്ത കണ്ടു അച്ഛൻ ആദ്യം പറഞ്ഞത് ഇതാണ് !

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി മാറിയ വ്യക്തിയാണ് കല്യാണി പ്രിയദർശൻ. പ്രിയദർശനോടും ലിസിയോടും ഒക്കെയുള്ള സ്നേഹം പ്രേക്ഷകർക്ക് കല്യാണിയോട് ഉണ്ടായിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം മലയാളികളുടെ പ്രിയപ്പെട്ട നടിയായി തന്നെ കല്യാണി മാറിയിരുന്നു എന്നതാണ് സത്യം.

ഇപ്പോൾ കല്യാണിയുടെ പുതിയ ചിത്രമായ തല്ലുമാലയുടെ പ്രമോഷൻ സംബന്ധമായ നൽകിയ അഭിമുഖങ്ങളിൽ ഒക്കെ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഹൃദയം സിനിമ ഇറങ്ങുന്നതിനു മുൻപ് എന്നെയും പ്രണവിനെയും കുറിച്ച് ചില വാർത്തകളൊക്കെ വന്നിരുന്നു. സിനിമയ്ക്ക് ശേഷം ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ് വിവാഹം കഴിക്കാൻ പോകുന്നു എന്നു തുടങ്ങി നിരവധി വാർത്തകൾ ആയിരുന്നു വന്നത്. അങ്ങനെ ഈ വാർത്തയുടെ ലിങ്ക് അച്ഛന് അയച്ചുകൊടുത്തിരുന്നു. ഇതുകേട്ട് അച്ഛന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, ഹാ ഹാ വെൽകം ടു ഇൻഡസ്ട്രി എന്ന് അച്ഛൻ മറുപടി പറഞ്ഞു. ഞങ്ങൾ ഇതെല്ലാം ഫൺ ആയിട്ടാണ് കാണുന്നത്.

അതുപോലെ അച്ഛന്റെ മകൾ എന്ന നിലയിൽ അറിയപ്പെടാൻ കൂടുതലിഷ്ടമാണ് എന്ന് കല്യാണി പറയുന്നുണ്ട്. താൻ സിനിമ സെറ്റിലേക്ക് പോകുമ്പോൾ അസിസ്റ്റ് ചെയ്യാൻ ഒരു ഹെല്പ് മൂന്ന് അസിസ്റ്റന്റ് ഉണ്ടായിരിക്കും. എന്നാൽ അപ്പു അവന്റെ അസിസ്റ്റന്റിനു ഫാൻ പിടിച്ചു കൊടുക്കാൻ തയ്യാറായിട്ടുള്ള ഒരു വ്യക്തിയാണ്. ഞാൻ ഇങ്ങനെ മൂന്നു പേരുമായി എത്തുമ്പോൾ അപ്പു പറയും നീ എന്നെ മോശക്കാരൻ ആകരുതെന്ന്. അവന് ഒരുപാട് സഹായികൾ ഒന്നും ഉണ്ടാകില്ലല്ലോ എന്നും രസകരമായി കല്യാണി പറയുന്നുണ്ട്.. അതേപോലെ തന്നെ രേഖാ മേനോൻ കല്യാണിയെ കുറിച്ച് പറയുന്നുണ്ട്.

ഒരു കല്യാണത്തിന് പോയപ്പോൾ കല്യാണിയേ കുറിച്ച് മോഹൻലാൽ തന്നോട് പറഞ്ഞതിനെക്കുറിച്ച് ആണ് രേഖ പറയുന്നത്. ഒരു സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് കല്യാണിയെ ആദ്യമായി കാണുന്നത്. സാക്ഷാൽ മോഹൻലാൽ കല്യാണിയെ ചൂണ്ടിക്കാട്ടി എന്നോട് പറഞ്ഞത് അതാണ് ലിസിയുടെയും പ്രിയദർശന്റെയും മകൾ. നമ്മളെ പോലെയല്ല ഭയങ്കര ബുദ്ധിയുള്ള കുട്ടിയാണ് ന്യൂയോർക്കിൽ പഠിക്കുകയാണ് എന്ന്. അദ്ദേഹം കല്യാണിയെ കുറിച്ച് പറഞ്ഞപ്പോൾ അങ്ങനെയാണ് പറഞ്ഞത് എന്നും രേഖ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply