ഉറങ്ങുന്ന പാപ്പന്റെ കാവൽകാരനായി ആദ്യം നിന്നു – പിന്നെ തക്കം കിട്ട്യപ്പോൾ ചെയ്ത പണി കണ്ടോ – കൗതുക കാഴ്‌ച

ആനയും പാപ്പാനും തമ്മിലുള്ള ഹൃദയ ബന്ധത്തിന്റെ കഥകൾ പലപ്പോഴും നമ്മുടെ മനസ്സ് നിറച്ചിട്ടുള്ളത് ആണ്. തന്റെ പാപ്പാനെ ജീവനുതുല്യം സ്നേഹിക്കുന്ന ആനകളുടെ വീഡിയോകൾ ഒക്കെ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലും ട്രെൻഡിങ് ആയിട്ടുള്ളതാണ്. സ്വന്തം കുഞ്ഞുങ്ങളെ പോലെ തങ്ങളുടെ ആനയെ നോക്കി കൊണ്ടു നടക്കുന്നവരാണ് പകുതിയിലധികം പാപ്പാന്മാരും. ആനയ്ക്ക് മദം ഇളകുന്ന സമയത്തുപോലും ആനയെ ഉപദ്രവിക്കാൻ വിഷമിക്കുന്ന പാപ്പാന്മാരെയും കണ്ടിട്ടുണ്ട്. ഒരുപക്ഷേ കരഞ്ഞുകൊണ്ട് ആയിരിക്കും അദ്ദേഹം അപ്പോൾ ആനയെ വല്ലതുമൊക്കെ ചെയ്യുന്നത്. മദപ്പാട് ഇളകുമ്പോൾ അറിയാതെ ആനയും പാപ്പാനും ഉപദ്രവിക്കാറുണ്ട്.

ചില സാഹചര്യങ്ങളിൽ പാപ്പാന്റെ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ഈ സമയങ്ങളിൽ പിന്നീട് അതോർത്ത് ജീവിതകാലം മുഴുവൻ കണ്ണീരൊഴുക്കുന്ന ആനകളുടെ കഥകളും നമ്മൾ കേട്ട് അറിഞ്ഞിട്ടുള്ളത് ആണ്. എങ്കിലും ആനകൾക്ക് പാപ്പാനോടുള്ള സ്നേഹം എന്നത് വളരെ അഭേദ്യമായി ഒന്നു തന്നെയാണ്. ഇരുവരും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ വീഡിയോയാണ് സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ വൈറലാകുന്നത്.

മലയാളപ്പുഴ രാജൻ എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ക്ഷീണം കാരണം ആനക്കരികിൽ ഉറങ്ങുന്ന മണികണ്ഠനെയാണ് കാണുന്നത്. കുറെ സമയം മണികണ്ഠനെ നോക്കി അരികിൽ നിൽക്കുന്നുണ്ട് ആന. പിന്നെ കിടന്നുറങ്ങുന്നതാണ് ഈ മനോഹരമായ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

അത്രയും സ്നേഹത്തോടെ ഇരുവരും ഒരുമിച്ച് കിടന്നുറങ്ങുന്ന ഈ ഒരു വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറുകയും ചെയ്തു. ഒരു മിണ്ടാപ്രാണിക്ക് അതിന്റെ പ്രിയപ്പെട്ട പാപ്പാനോടുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്നും അയാൾ ആനയെ എത്രത്തോളം വിശ്വസിക്കുന്നു എന്നുമൊക്കെയുള്ളതിന്റെ ഒരു ഉദാഹരണം തന്നെയാണ് ഈ വീഡിയോ. ആനയോട് ക്രൂരമായി പെരുമാറുന്ന ചില പാപ്പാന്മാരും ഉണ്ട്. പകുതിയിലധികം ആളുകളും തങ്ങളുടെ ഹൃദയത്തിൽ ആണ് ആനയെ കാണുന്നത്. ആനയോടുള്ള ഇഷ്ടം കൊണ്ട് മാത്രം ഈ ജോലിക്ക് വരുന്നവരും നിരവധിയാണ്. മൃഗങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളെ സ്നേഹിക്കുന്നവരെ തിരികെ സ്നേഹിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അവർ. ആന, നായ തുടങ്ങിയ ജീവികൾ ഒക്കെ അതിൽ മുൻപിൽ നിൽക്കുന്നവരും.അതുകൊണ്ടു തന്നെ കൂടുതൽ സ്നേഹിക്കുക ആണെങ്കിൽ തിരികെ ആ സ്നേഹം ഇരട്ടിയായി അവർ തിരിച്ചു നൽകും എന്നത് ഉറപ്പാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply