വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കാൻ പറ്റില്ല എന്ന് സായ് പല്ലവി പറയാനുള്ള കാരണം ഇതാണ്.

പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് സായി പല്ലവി. പിന്നീട് മലയാളത്തിൽ ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. നല്ലൊരു നർത്തകി കൂടിയായിരുന്നു സായി പല്ലവി. അന്യഭാഷകളിൽ നിരവധി ഹിറ്റുകൾ സമ്മാനിക്കുവാൻ താരത്തിന് സാധിച്ചു. അടുത്ത സമയത്ത് ഒരു അഭിമുഖത്തിൽ സായി പല്ലവി വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞ രീതിയിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.ഡിയർ കോമറെഡ്‌ ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് അതിൽ നിന്ന് സായ്പല്ലവി പിന്മാറിയെന്ന റിപ്പോർട്ടുകളും ആ സമയങ്ങളിൽ പുറത്ത് വന്നിരുന്നു.

ലിപ്പ്‌ലോക്ക് രംഗങ്ങൾ ചിത്രത്തിൽ ഉള്ളതുകൊണ്ടാണ് സായിപല്ലവി ചിത്രത്തിൽ നിന്നും പിൻമാറിയത് എന്നായിരുന്നു ആ സമയത്ത് പുറത്ത് വന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്. ഇപ്പോഴീതാ യഥാർത്ഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടി.കുടുംബചിത്രങ്ങളിലാണ് താൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്നും അത്തരം കഥകളാണ് താൻ കേൾക്കുന്നത് എന്നതാണ് നടി പറയുന്നത്. സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന ചിത്രങ്ങളിൽ ശ്രെദ്ധ കേന്ദ്രീകരിക്കുവാൻ ആണ് നോക്കുന്നത് എന്ന് നടി പറഞ്ഞതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. അന്യഭാഷകളിൽ നിന്നും പലതരത്തിലുള്ള വിമർശനങ്ങളും നടിയെ തേടി ചിലപ്പോഴൊക്കെ എങ്കിലും വരാറുണ്ട്.

നടിയുടെ രീതികളും മറ്റും പലർക്കും അംഗീകരിക്കാൻ സാധിക്കുന്നില്ല എന്ന തരത്തിലുള്ള വാർത്തകളായിരുന്നു ചില സമയങ്ങളിൽ പുറത്തു വന്നിരുന്നത്. ഒരു പ്രമുഖ താരം നടിയുടെ സ്വഭാവം സഹിതം മൂലം സെറ്റിൽ നിന്നും ഇറങ്ങിപ്പോയി എന്നതിനൊക്കെ വാർത്തകൾ വന്നിട്ടുണ്ടായിരുന്നു..എന്നാൽ ഇപ്പോൾ ശ്രദ്ധനേടുന്നത് സായി പല്ലവിയുടെ ഈ വാക്കുകളാണ്. എല്ലാവരുടെയും ഇഷ്ടപ്പെട്ട താരമായ വിജയ് ദേവരകൊണ്ടയ്ക്ക് അഭിനയിക്കില്ല എന്ന് പറഞ്ഞത് പ്രേക്ഷകരെയും അമ്പരപ്പിൽ ആഴ്ത്തികൊണ്ടിരിക്കുക ആണ്. പ്രേമത്തിന് ശേഷം അതിരൻ, കലി തുടങ്ങിയ ചിത്രങ്ങളിലും മലയാളത്തിൽ സായിപല്ലവി തന്റെ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് നിരവധി ആരാധകരായിരുന്നു ചിത്രങ്ങളിലെല്ലാം താരത്തിന് ഉണ്ടായിരുന്നത്.

ഗാർഗി എന്ന ചിത്രമാണ് ഏറ്റവും അടുത്ത റിലീസായ താരത്തിന്റെ പുതിയ ചിത്രം. വളരെ മികച്ച പ്രകടനമാണ് ചിത്രത്തിൽ താരം കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. നിരവധി ആരാധകരും ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു . ഫിദ എന്ന ചിത്രത്തിലൂടെയായിരുന്നു അന്യഭാഷയിൽ താരം ശ്രദ്ധിക്കപ്പെടുന്നത്. മികച്ച രീതിയിലുള്ള നൃത്തവും താരത്തിന്റെ പ്രത്യേകത തന്നെയാണ്. പ്രേമം എന്ന ചിത്രത്തിലൂടെ തന്നെ താരത്തിന്റെ നൃത്തം വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply