പ്രേക്ഷകർ ഹൃദയത്തിലേറ്റി ചിത്രമായിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രം. മലയാള സിനിമയുടെ തലവര മാറ്റിയ ചിത്രം എന്ന് തന്നെ വേണം ഈ ചിത്രത്തെ വിശേഷിപ്പിക്കാൻ. ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നിർമാതാവായ എസി സി പിള്ള. മോഹൻലാൽ അഭിനയിച്ച 100 കോടി ലഭിക്കുന്നതിനും തനിക്കിഷ്ടം ശ്രീനിവാസനെ വെച്ച് മൂന്നുകോടി ലഭിക്കുന്നത് ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ശ്രീനിവാസനെ എനിക്കിഷ്ടമാണ്. മറ്റൊരാളെ ഹീറോ ആകാൻ തനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അദ്ദേഹമാണ് അഭിനയിക്കുന്നത് എങ്കിൽ ഒരു ആവറേജ് കളക്ഷനാണ് കിട്ടുന്നത് എങ്കിലും താൻ സന്തോഷിക്കുമായായിരുന്നു.
ദൃശ്യം എന്ന ചിത്രം അങ്ങനെയാണ് അദ്ദേഹത്തെ വെച്ച് ചെയ്യാൻ തീരുമാനിച്ചത്. മൈത്രി പോലീസ് എന്ന് ആയിരുന്നു അന്ന് ആ സിനിമയ്ക്ക് പേരിട്ടിരുന്നത്. സിനിമയുടെ തിരക്കഥാകൃത്ത് ജിത്തുജോസഫ് ആയിരുന്നു. പാസഞ്ചർ എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന പയ്യൻ തന്റെ ആദ്യത്തെ ചിത്രം താൻ ചെയ്യണമെന്ന് പറഞ്ഞു കൊണ്ടാണ് തന്റെ അരികിലേക്ക് വരുന്നത്. കേട്ടപ്പോൾ തന്നെ സിനിമയിൽ ശ്രീനിവാസൻ നായകനായി തീരുമാനിക്കുകയും ചെയ്തു. അന്ന് മീനക്കു പകരം മീരാ വാസുദേവ് ആയിരുന്നു നായികയായി നിശ്ചയിച്ചത്. അവസാന നിമിഷം താനും മാനേജറും തമ്മിൽ സിനിമയുടെ പേരിൽ വഴക്കുണ്ടായി.
അങ്ങനെയാണ് ചിത്രം തന്റെ കയ്യിൽ നിന്നും പോയത്. പിന്നീട് ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. അതിനു പിന്നിൽ ഒരുപാട് കളികൾ നടന്നിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇന്ന് ദൃശ്യത്തിന്റെ രണ്ടാംഭാഗവും റിലീസിന് എത്തി നിരവധി കളക്ഷൻ വാരിക്കൂട്ടി. ദൃശ്യം പോലെ ഒരു സിനിമ മലയാള സിനിമയിൽ എത്തിയിട്ടില്ല എന്ന് എല്ലാവരും പറയുകയും ചെയ്തു.
അത്രത്തോളം സ്വീകാര്യത നേടിയാണ് ദൃശ്യം തിയേറ്ററുകളിൽ നിന്നും പോയത്. ടിവിയിൽ എത്തുമ്പോൾ ഇന്നും റിപ്പീറ്റ് വാല്യൂയുള്ള ഒരു ചിത്രം തന്നെയാണ് ദൃശ്യം. ചിത്രത്തിൽ നായകനായി എത്തുന്നത് ശ്രീനിവാസൻ ആണ് എങ്കിൽ ഇത്രത്തോളം സ്വീകരണം ചിത്രത്തിന് ലഭിക്കുമോ എന്നത് സംശയകരമായ ഒരു കാര്യം തന്നെയാണ്. എങ്കിലും പ്രേക്ഷകർക്കിടയിൽ വലിയൊരു ഓളം ഉണ്ടാക്കാൻ സാധിച്ച ചിത്രം തന്നെയായിരുന്നു ദൃശ്യം. അടിമുടി നിറഞ്ഞുനിന്ന സസ്പെൻഡ് തന്നെയായിരുന്നു ചിത്രത്തെ വേറിട്ടത് ആക്കിയത്.