ചെറിയ അഡ്ജസ്റ്റ്മെന്റ് ഒക്കെ കാവ്യ ചെയ്യും. എന്നാൽ ആ സ്ഥാനത്ത് നവ്യ ആണെങ്കിൽ വലിയ പ്രശ്നം ആണ്

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരോദയം ആയിരുന്നു കാവ്യാ മാധവനും നവ്യാ നായരും. ആ കാലത്ത് സിനിമയിലെ നായികമാർ എന്നാൽ ഇവർ രണ്ടുപേരും ആയിരുന്നു എന്നതാണ് സത്യം. ദിലീപ് ചിത്രത്തിലൂടെയായിരുന്നു രണ്ടുപേരും അഭിനയലോകത്തേക്ക് അരങ്ങേറ്റം നടത്തുന്നതും. വളരെയധികം മികവുള്ള താരങ്ങൾ തന്നെയായിരുന്നു ഇവർ. ബനാറസ് എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് എത്തുകയും ചെയ്തിരുന്നു. എന്നാൽ നവ്യ നായറും കാവ്യാ മാധവനും ആയിരുന്നു തീരുമാനിച്ചതെങ്കിലും സിനിമയിൽ നിന്നും പിന്നീട് മാറാൻ നവ്യ ശ്രമിച്ചിരുന്നു എന്നാണ് ചിത്രത്തിന് സംവിധായകനായ നേമം പുഷ്പകുമാർ പറയുന്നത്.2009 പുറത്തിറങ്ങിയ ചിത്രമാണ് ബാനറസ്. നായികമാരായ നവ്യയ്ക്കും കാവ്യയ്ക്കും തുല്യപ്രാധാന്യം ആയിരുന്നു സിനിമയിലുണ്ടായിരുന്നത് എന്നാൽ ചില ആശയക്കുഴപ്പങ്ങൾ നടിമാർക്ക് ഉണ്ടായി എന്നും സംവിധായകൻ പറയുന്നുണ്ട്.

കഥയിൽ തുല്യപ്രാധാന്യം ആയിരുന്നുവെങ്കിലും ചില മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നത് വിനീതും കാവ്യയും ഉള്ളത് ആയിരുന്നു. അതുകൊണ്ട് തന്നെ നവ്യയ്ക്കു ചിത്രത്തിൽ വേഷം കുറവാണ് എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഇത് നവ്യയ്ക്കു സംശയം ഉണ്ടാവാൻ കാരണമാവുകയും ചെയ്തു. തുടർന്ന് സിനിമയിൽ നിന്നും തന്നെ മാറ്റണമെന്നും മറ്റാരെയെങ്കിലും നായികയാകണം എന്നും പലരും വഴി നവ്യ തന്നെ അറിയിച്ചു. കഥ മുഴുവൻ പറഞ്ഞശേഷം നായികമാർക്ക് ഇന്ന വേഷങ്ങൾ ആണെന്ന് പറയുകയായിരുന്നു.

ഇന്നത് വേണമെന്ന് പറഞ്ഞ് ആയിരുന്നില്ല. പ്രാധാന്യമുള്ള വേഷം ഇല്ലന്ന് തോന്നിയതോടെ നവ്യയ്ക്ക് പിൻമാറണമെന്ന് തോന്നിയിരുന്നു. എന്നാൽ തെറ്റിദ്ധാരണയാണെന്ന് മനസ്സിലായതോടെ ആണ് നവ്യ ഷൂട്ടിങ്ങിന് എത്തിയത്. ഇങ്ങനെ തോന്നിയാൽ കൂടി കാവ്യ ആയിരുന്നുവെങ്കിൽ അഭിനയിച്ചേനെ എന്നും സംവിധായകൻ പറയുന്നുണ്ട്. കാവ്യമായി കോസ്റ്റ്യൂ അത്രയ്ക്ക് ശരിയായി വന്നില്ല അതുകൊണ്ട് കാവ്യ അഭിനയിക്കാൻ എത്തിയില്ല. കാരണം അന്വേഷിച്ചപ്പോൾ അസോസിയേറ്റ് വിഷയം പറയുന്നത്. ഞാൻ നേരിട്ട് കാവ്യയോട് സംസാരിച്ചു.

എന്താണ് ഈ വസ്ത്രത്തിന് കുഴപ്പമൊന്നുമില്ലല്ലോ എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ലേ എന്ന നിഷ്കളങ്ക ചോദ്യം ചോദിച്ചു. ശേഷം അഭിനയിക്കാനെത്തി. ഇതുപോലെയുള്ള ചെറിയ അഡ്ജസ്റ്റ്മെന്റ് ഒക്കെ കാവ്യ ചെയ്യും. എന്നാൽ ആ സ്ഥാനത്ത് നവ്യ ആണെങ്കിൽ വലിയ പ്രശ്നം ആണ് എന്ന് സംവിധായകൻ പറയുന്നു. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല എന്നത് വിഷമകരമായ ഒരു കാര്യം തന്നെയാണ്. മികച്ച ഒരു പ്രമേയം തന്നെയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. തീയേറ്ററിൽ വലിയ ചലനം സൃഷ്ടിച്ചില്ല എങ്കിലും പിന്നീട് വലിയൊരു ഓളം ഉണ്ടാക്കാൻ സാധിച്ച ചിത്രം തന്നെയായിരുന്നു ബാനറസ്. ഇന്നും ടിവിയിൽ പ്രേക്ഷകർ വളരെയധികം ഇഷ്ടത്തോടെ കാണുന്ന ഒരു ചിത്രം കൂടിയാണ് ബനാറസ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply