ബോളിവുഡ് നടിയായ കരീന കപൂറിനെയും തമിഴ് സിനിമലോകത്ത് നടിപ്പിൻ നായകൻ ആയ സൂര്യയേയും ആരാധകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ഒരു ആവശ്യമില്ല.രണ്ടുപേർക്കും നിരവധി ആരാധകരും ഉണ്ട്. 2014 നടന്ന ഒരു സംഭവമാണ് ഇപ്പോൾ വീണ്ടും ചർച്ച നേടിക്കൊണ്ടിരിക്കുന്നത്. ബോളിവുഡ് സൂപ്പർനായിക കരീന കപൂർ സുര്യയേ അറിയില്ല എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞത് സുര്യ ആരാധകരെ വേദനിപ്പിക്കുകയായിരുന്നു ചെയ്തത്. 2014 ഇൽ സൂര്യയുടെ അഞ്ചാൻ എന്ന ചിത്രം റിലീസിനൊരുങ്ങിയപ്പോൾ സിനിമയിലെ ഒരു പ്രത്യേകതരം നൃത്ത രംഗങ്ങൾക്കായി കരീനയെ സമീപിച്ചു എന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ നടിയോട് ചോദിച്ചപ്പോൾ ഇത്തരം അടിസ്ഥാനരഹിതമായ കഥകൾ എവിടെ നിന്നാണ് വരുന്നത് എന്ന് എനിക്ക് അറിയില്ല എന്നും, അത്തരത്തിലുള്ള ഒരു ചിത്രത്തിലും ഞാൻ ഒപ്പിട്ടിട്ടില്ല എന്നും സൂര്യയും ലിംഗസ്വാമിയും ആരാണെന്നു പോലും എനിക്കറിയില്ല എന്നും ഞാൻ ഇവരെ ഇതുവരെ കണ്ടിട്ടില്ല എന്നാണ് പറഞ്ഞത്. ഹിന്ദി ഇതര ഭാഷകളിൽ അഭിനയിക്കുവാൻ തനിക്ക് താല്പര്യമില്ല. ദക്ഷിണേന്ത്യയിൽ ആയാലും ഹോളിവുഡിൽ ആയാലും ദക്ഷിണേന്ത്യൻ ഭാഷകളായ മറാത്തിയിലും ബംഗാളിയിലും ചെയ്യുന്ന ജോലികൾ എനിക്കിഷ്ടമാണ്. പക്ഷേ എനിക്ക് ഭാഷകൾ പഠിക്കേണ്ടിവരും എന്നാണ് പറഞ്ഞത്.
വലിയ തോതിൽ തന്നെ ഈ പ്രസ്താവന വിവാദമായി. അതോടെ കരീനകപൂർ തന്നെ നേരിട്ട് രംഗത്ത് വരികയും ചെയ്തു. എനിക്ക് അവരെ അറിയില്ല എന്ന് പറഞ്ഞതിന്റെ അർത്ഥം അത് സത്യമായ വസ്തുത തന്നെയാണ് എന്നാണ്. ഞാൻ അദ്ദേഹത്തെ ഒരിക്കലും നേരിൽ കണ്ടിട്ടില്ല. അതിനർത്ഥം സൂര്യ ആരാണെന്ന് എനിക്കറിയില്ല എന്നല്ല. തീർച്ചയായും എനിക്ക് സൂര്യയേ അറിയാം. അദ്ദേഹം തമിഴ് സിനിമയിലെ ഒരു വലിയ താരമാണ്. വാസ്തവത്തിൽ ഏറ്റവും വലിയ താരമാണ്.
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ അദ്ദേഹത്തിന്റെ നിലയിൽ ഞാൻ ശരിക്കും ബഹുമാനിക്കുന്നുണ്ട് എന്നായിരുന്നു പിന്നീട് കരീന വ്യക്തമാക്കിയത്. സൂര്യയുടെ ആരാധകരെ സംബന്ധിച്ചിടത്തോളം കരീന പറഞ്ഞത് ഒരു അപമാനമായി അവർക്ക് തോന്നിയത് അതുകൊണ്ടുതന്നെയാണ് സൂര്യ ആരാധകർ ഒരേപോലെ കരീനക്കെതിരെ സംഘടിച്ചത്.
ഈ വിവാദം വലിയ തോതിൽ ഉയർന്ന സാഹചര്യത്തിൽ കരീനയ്ക്ക് തന്റെ അവസ്ഥ വെളിപ്പെടുത്താതെ മറ്റൊരു മാർഗമില്ലാതെ വരികയായിരുന്നു. അങ്ങനെയാണ് അവർ പറഞ്ഞതിന്റെ അർത്ഥം വിശദമാക്കാൻ വേണ്ടി രംഗത്തെത്തുന്നത്.