സോഷ്യൽ മീഡിയയിൽ ഒരു കാലത്ത് വളരെയധികം വൈറൽ ആയിട്ടുള്ള ഒരു വ്യക്തിയായിരുന്നു ഹനാൻ. അതിന് കാരണം യൂണിഫോമിൽ മീൻ വിൽപ്പന നടത്തിയ ഒരു പെൺകുട്ടി എന്ന പേരായിരുന്നു. അതിനു ശേഷം പിന്നീട് ഹനാനെ കുറിച്ച് ആയി സോഷ്യൽ മീഡിയയുടെ അന്വേഷണം മുഴുവൻ. എന്നാൽ കുറച്ചുകാലം സോഷ്യൽ മീഡിയയിൽ നിന്നൊക്കെ ഹനാൻ അപ്രതീക്ഷയായി. എവിടെപ്പോയെന്ന് തിരക്കിയപ്പോഴാണ് ഹനാൻ ഒരു അപകടം സംഭവിച്ചു എന്നും നട്ടെല്ലിനു കാര്യമായ പരിക്കുകൾ പറ്റിയെന്നും ഒക്കെ അറിയാൻ സാധിച്ചത്. പിന്നീട് കുറെ നാളുകൾക്കു ശേഷം അടിമുടി മാറിയ ലുക്കിലാണ് ഹനാൻ സോഷ്യൽ മീഡിയ കാണുന്നത്. പിന്നീട് എത്തിയ ഹനാൻ വർക്കൗട്ട് വീഡിയോകളിൽ സജീവസാന്നിധ്യം ആവുകയായിരുന്നു.
ഇപ്പോൾ മനസ്സ് തുറക്കുകയാണ് ഹനാന്റെ വർക്കൗട്ട് വീഡിയോക്ക് താഴെ മോശം കമന്റുകളുമായി നിരവധി ആളുകളെത്തി ഇതിൽ ആളുകൾ പറഞ്ഞിരുന്നത് ഹാനന്റെ വസ്ത്രധാരണത്തെക്കുറിച്ച് ആയിരുന്നു. വർക്കൗട്ട് സമയത്ത് ഹനാൻ മോശം രീതിയിൽ വസ്ത്രം ധരിച്ചിരുന്നു എന്നും അത്തരത്തിലുള്ള വസ്ത്രം നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല എന്നൊക്കെ ആയിരുന്നു ആളുകൾ പറഞ്ഞത്. ഇതിനെക്കുറിച്ചൊക്കെ ആണ് ഇപ്പോൾ ഹനാൻ സംസാരിച്ചുകൊണ്ടിരിക്കുന്നത്. തന്നെ സംബന്ധിച്ചിടത്തോളം അത്തരത്തിൽ പറയുന്നവരോട് ഒന്നും പറയാൻ പോകാറില്ല. ജീവിതം നഷ്ടപ്പെട്ടു എന്നു തോന്നിയ അവസ്ഥയിലാണ് താൻ ഇപ്പോൾ ഇവിടെ ഇരിക്കുന്നത്.
വസ്ത്രധാരണം എന്നൊക്കെ പറയുന്നത് ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യം ആണ്. വീട്ടിൽ ഇന്ന് വരെ ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ഏതെങ്കിലും ഒരു അഭിമുഖത്തിനു പോകുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും പരിപാടിക്ക് പോകുമ്പോഴും മോശമായ രീതിയിൽ വസ്ത്രം ധരിക്കാറില്ല. അഭിമുഖങ്ങൾ ഒക്കെ എടുത്തു നോക്കുമ്പോൾ തന്നെ മനസ്സിലാകും ഞാൻ മോശം ആയ വസ്ത്രം ഇടാറില്ല എന്ന് ഉള്ളത്. ഇങ്ങനെയുള്ള കമന്റുകൾ ഒക്കെ വന്നപ്പോൾ വീട്ടിലുള്ളവരും കൂട്ടുകാരും ഒക്കെ എന്നോട് മോശമായി ഒന്നും പറഞ്ഞിരുന്നില്ല.
ഞാൻ അങ്ങനെ മോശം കമന്റ് പറയുന്നവരെ കുറിച്ച് കൂടുതലായി ചിന്തിക്കുകയും ചെയ്യാറില്ല. കൈമുട്ട് നടുവിൽ കുത്തിയാണ് ഹനാൻ തന്റെ അരികിൽ വരുന്നത് എന്നാണ് ഹനാന്റെ ഫിറ്റ്നസ് മാസ്റ്റർ പറയുന്നത്. ഒരു മാറ്റമുണ്ടാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ മനസ്സിലായി എന്ത് പറഞ്ഞു കൊടുത്താലും ഹനാൻ പെട്ടെന്നത് ചെയ്യുമെന്ന്. അതോടെ വിശ്വാസമായി എന്നാണ് പറയുന്നത്.ഹാനന്റെ മാറ്റം ഏതൊരാൾക്കും പ്രചോദനം നൽകുന്നതാണെന്നും ഇത്തരം കമന്റുകൾ ഒന്നും താൻ നോക്കുക പോലും ചെയ്യാറില്ലെന്നും ഇതൊക്കെ താൻ കണ്ടിട്ടുള്ളതാണ് എന്നുമാണ് മാസ്റ്ററും പറയുന്നത്.