മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതിമാരാണ് പേളിയും ശ്രീനിഷും. ഇരുവരും പേർളിഷ് എന്നാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത് പോലും. അത്രത്തോളം ആരാധകരാണ് ഇവർക്ക് ഉള്ളത്. ഇവരുടെ വിശേഷങ്ങൾക്ക് വലിയ താല്പര്യത്തോടെയാണ് ആരാധകർ കാണുന്നത്. വിവാഹത്തിന് പിന്നാലെയാണ് ശ്രീനിഷിന്റെയും പേളിയുടെയും ജീവിതത്തിലേക്ക് അവരുടെ പ്രിയപ്പെട്ട മാലാഖയായ നില മോൾ കടന്നു വന്നത്. അതോടെ ഇവരുടെ ജീവിതം കുറച്ചുകൂടി മനോഹരമായി പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി നിലയും മാറി.
വിവാഹത്തിനുശേഷം നിലയുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പേളി അറിയിക്കുന്നുണ്ടായിരുന്നു. നിലയെ പ്രസവിച്ചതിനു പിന്നാലെ പേളിയുടെ ശരീരഭാരവും വർദ്ധിച്ചു. താരം വണ്ണം കുറയ്ക്കുന്നതിന് പലതരത്തിലുള്ള വർക്കൗട്ടുകളും ഒക്കെയായി തിരക്കിലായിരുന്നു. എങ്കിലും അതൊന്നും ശരിയായ രീതിയിൽ പ്രാവർത്തികമാക്കാൻ തനിക്ക് കഴിഞ്ഞില്ല എന്ന് തുറന്നു പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി കൃത്യമായ വ്യായാമം ചെയ്ത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിൽ കൂടിയാണ്. വണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി തന്റെ പ്രിയപ്പെട്ട മസാല ദോശയെ പിരിയേണ്ടി വന്ന വിഷമം ആണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി തനിക്ക് പൂർണമായും മസാലദോശ ഒഴിവാക്കേണ്ടത് എന്നാണ് ലൈവിൽ വന്നു പേളി പറയുന്നത്. ആരെയും നിർബന്ധിച്ച് വണ്ണം കുറയ്ക്കാൻ പാടില്ല എന്നും. അങ്ങനെ വർക്കൗട്ട് ചെയ്യിപ്പിക്കാൻ പാടില്ലെന്നും ഓരോരുത്തർക്കും ഇഷ്ടം ഉണ്ടെങ്കിൽ മാത്രമേ ചെയ്താൽ മതിയെന്നും കുറച്ചു വണ്ണം ക്രമീകരിച്ചാൽ പോരെ അല്ലെങ്കിൽ എന്തിനാണ് വണ്ണം കുറയ്ക്കേണ്ടത് തുടങ്ങിയ സംശയങ്ങളൊക്കെ ഒരു നീണ്ട പട്ടിക തന്നെയാണ് പറയുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടിലെ ചോദ്യങ്ങളെല്ലാം ഉന്നയിച്ചുകൊണ്ടാണ് പേളി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെ ആണ് ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യക്തമായി പേളി പറയുന്നത്. കഴിക്കുന്ന ഭക്ഷണവും ഇതിന്റെ ഭാഗമായി പറയുന്നുണ്ട്. വെജിറ്റേറിയൻ സാൻവിച്ചും രണ്ട് മുട്ടയുടെ വെള്ളയും ആണ് രാവിലെ കഴിക്കുന്നത്.
പങ്കുവെച്ച് വീഡിയോയിൽ താരം ട്രെയിനറേ കൂടി പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട്. നിങ്ങൾ നല്ല ട്രെയിനർ ആണ് പക്ഷേ മസാല ദോശ കഴിക്കാൻ കഴിയാത്തതിലുള്ള രോദനമാണ് ഈ വീഡിയോ. ഇങ്ങനെയാണ് പേളി പറഞ്ഞിരിക്കുന്നത്. ട്രെയിനറെ പേളി പരിചയപെടുത്തുന്നു. നിരവധി ആരാധകരുള്ള പേളിയുടെ സങ്കടം പറയുന്ന വീഡിയോ നിമിഷനേരം കൊണ്ട് വൈറൽ ആയി മാറുകയും ചെയ്തു. രസകരമായ താരത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് പല പല രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്.