നീനു കെവിന്റെ വീട്ടിൽ ഇല്ല ! കുത്തുന്ന ചോദ്യവുമായി പുറത്ത് വന്ന കെവിന്റെ അച്ഛന്റെയും അമ്മയുടെയും മനസ്സ് വേദനിപ്പിച്ച ഇന്റർവ്യൂ എന്ന് പരാമർശം

കേരളക്കരയെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ഒരു സംഭവമായിരുന്നു കെവിന്റെയും നീനുവിന്റെയും സംഭവം. എന്നും ആളുകളുടെ മനസ്സിൽ വലിയൊരു വേദന തന്നെയാണ് ഇത് സമ്മാനിച്ചത്. ഒരു ദുരന്ത പ്രണയകഥയിലെ നായികാനായകന്മാരായി ആണ് വിധി അവരെ ചിത്രീകരിച്ചിരുന്നത്. കെവിൻ മരിച്ച ഇത്രയും വർഷങ്ങൾ പിന്നിടുമ്പോഴും കെവിന്റെ ഓർമ്മയിൽ മാത്രമാണ് നീനുവിന്റെ ജീവിതം. ഏറെ നാളുകൾക്ക് ശേഷം ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് കെവിന്റെ കുടുംബം ഒരു ഓൺലൈൻ ചാനലിൽ ആണ് ഈ അഭിമുഖത്തിലെത്തിരിക്കുന്നത്. എന്നാൽ ഈ അഭിമുഖം പുറത്തുവന്നതോടെ വലിയ വിമർശനങ്ങളാണ് ഈ അഭിമുഖം എടുത്ത് വ്യക്തിക്ക് നേരെ വന്നിരിക്കുന്നത്.

ഇത്രയും വേദനയോടെരിക്കുന്ന കുടുംബത്തിന് വീണ്ടും വേദനിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചു മറ്റൊരു അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നത് എന്ത് മോശം പ്രവണതയാണ് എന്നാണ് സോഷ്യൽ മീഡിയ മുഴുവൻ ചോദിച്ചു കൊണ്ടിരിക്കുന്നത്. മറന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വീണ്ടും കുത്തി കുത്തി ചോദിച്ചപ്പോൾ കുടുംബത്തെ വേദനിപ്പിക്കുകയാണോ ചെയ്യേണ്ടത് എന്ന് ചോദിക്കുന്നു. അച്ഛനോട് ആയിരുന്നു ആദ്യം ഇയാൾ ചോദ്യങ്ങൾ ചോദിച്ചത്. തുടർന്ന് സംസാരിക്കാൻ താല്പര്യം ഇല്ലാതെ അച്ഛൻ എഴുന്നേറ്റ് പോയപ്പോൾ വയ്യാതായിരിക്കുന്ന അമ്മയോടെ ആയി ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾ അതിരു വിടുകയും ചെയ്യുന്നുണ്ടായിരുന്നു. നീനു ഇപ്പോഴും ഇവിടെ വരാറുണ്ടോ.? വിളിക്കാറുണ്ടോ എന്ന് തുടങ്ങി വ്യത്യസ്തമായ രീതിയിലുള്ള ചോദ്യങ്ങളായിരുന്നു എത്തിയത്.

മുഴുവൻ ഒരു ജീവിതം ഉണ്ടല്ലോ. നമുക്ക് അങ്ങനെ ഇവിടെ നിർത്താൻ പറ്റില്ലല്ലോ. നീനുവിന്റെ പഠന ചിലവുകളൊക്കെ നോക്കുന്നത് ആരാണ് എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. ഇതിനെല്ലാം കരഞ്ഞുകൊണ്ട് ആയിരുന്നു അമ്മ മറുപടി പറഞ്ഞത്. അതിന്റെ ചിലവുകളൊക്കെ നോക്കുന്നത് തങ്ങളാണെന്നും നീനുവിന്റെ ഒരിക്കലും ജീവിതം നഷ്ടപ്പെടുത്തണം ഒന്നും ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല എന്നും എല്ലാം നീനുവിന്റെ തീരുമാനം തന്നെയാണ് എന്നുമായിരുന്നു പറഞ്ഞത്. സംസാരിക്കുന്നതിനിടയിൽ മകനെക്കുറിച്ചുള്ള ഓർമ്മയിൽ ഇടയിൽ കരഞ്ഞു തുടങ്ങുകയായിരുന്നു ചെയ്തത്. എല്ലാം മറന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോകും. അഭിമുഖം എന്നതിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഇത്തരം കാര്യങ്ങൾ വളരെ മോശം പ്രവണതയാണ് എന്നുമൊക്കെയാണ് കൂടുതൽ ആളുകളും കമന്റുകളിലൂടെ പറഞ്ഞിരിക്കുന്നത്.

ഇതിനോടകം തന്നെ ഈ ഒരു അഭിമുഖം ശ്രദ്ധനേടുകയും ചെയ്തിരുന്നു. ആദ്യം നീനുവിന്റെ അമ്മയുടെ ഒരു അഭിമുഖം ആയിരുന്നു പുറത്ത് വന്നിരുന്നത്. ഈ അഭിമുഖത്തിൽ എപ്പോൾ തിരികെ വന്നാലും നീനുവിനെ സ്വീകരിക്കുവാൻ തങ്ങൾ തയ്യാറാണ് എന്നാണ് കുടുംബം പറയുന്നത്. ഇതിനെക്കുറിച്ചും അവതാരകൻ ചോദിക്കുന്നുണ്ടായിരുന്നു ഇത്തരത്തിൽ ഒരു അഭിമുഖം നൽകിയത് കണ്ടിരുന്നോ എന്നുമാണ് ചോദ്യം. അത്തരം അഭിമുഖങ്ങൾ ഒന്നും കണ്ടില്ല എന്ന് പറയുന്ന വേളയിൽ വീണ്ടും ഓരോ ചോദ്യങ്ങളുമായി ആണ് എത്തിയത്. വലിയ വിമർശനമാണ് അഭിമുഖത്തിന് വന്നുകൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply