ഞങ്ങൾ പരിചയപ്പെട്ടു വരുന്നതേയുള്ളു. കുഞ്ഞ് അനുജനെ കാണാൻ നില മോൾ എത്തിയപ്പോൾ

സോഷ്യൽ മീഡിയ എക്കാലത്തും ആഘോഷമാക്കുന്ന ഒരു താരം തന്നെയാണ് പേളിമാണി. പേളി മാണിയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകരേറെയാണ്. സോഷ്യൽമീഡിയയുടെ രാജകുമാരിയാണ് പേളിമാണി എന്ന് പറഞ്ഞാലും തെറ്റില്ല. ബിഗ് ബോസണിൽ മത്സരിക്കാൻ എത്തിയതോടെയാണ് പേളിക്ക് ആരാധകരേറിയത്. ശേഷം പുറത്തുവന്ന പേളി സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും ചെയ്തു. യൂട്യൂബ് ചാനലിൽ കൂടെയാണ് തന്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകർക്ക് മുന്നിലേക്ക് പേളി എത്തിക്കുന്നത്.

നിമിഷനേരംകൊണ്ട് ആണ് പേളിയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. പേളി ഇടുന്ന വീഡിയോകൾ എല്ലാം തന്നെ ട്രെന്റിങ്ങിൽ ആണ് എത്താറുള്ളത്. ഇപ്പോൾ ഇവരുടെ കുടുംബത്തിലെ പുതിയൊരു വിശേഷമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പേളിയുടെ സഹോദരിയായ റെയ്ച്ചൽ മാണി അമ്മയായ വിവരമാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ വഴി പേളി ആരാധകരെ അറിയിച്ചത്. പേളിയുടെ മകൾ നിലമോൾ കുഞ്ഞിനെ കാണാൻ വേണ്ടി എത്തിയിരിക്കുകയാണ്. കുഞ്ഞിനെ കാണാൻ വേണ്ടിയെത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റെയൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പേളിയുടെ സഹോദരി റേച്ചലും പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തി തന്നെയാണ്.

തന്റെ കുഞ്ഞനുജത്തി ഒരു അമ്മയായെന്നും താൻ വലിയമ്മയായി എന്നുമായിരുന്നു വളരെ രസകരമായി പേളി ഇൻസ്റ്റഗ്രാമിലൂടെ സഹോദരിക്ക് മകൻ പിറന്നപ്പോൾ പറഞ്ഞിരുന്നത്. ഇപ്പോൾ തന്നെ സഹോദരനെ കാണാൻ എത്തിയിരിക്കുന്ന നിലമോളുടെ ചിത്രമാണ് പേളി പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പേജിലും നിലാ പേർളിഷ് എന്ന ഔദ്യോഗിക പേജിലും ആണ് ഈ ഫോട്ടോ പങ്കുവച്ചിട്ടുണ്ട്. ഇതാണ് സഹോദരൻ. എന്റെ അടുത്ത കൂട്ടുകാരൻ വന്നു. അവൻ കുറച്ച് ശാന്തനാണ്. ഞങ്ങൾ പരിചയപ്പെട്ടു വരുന്നതേയുള്ളു. അങ്ങനെയാണ് ഈ ഫോട്ടോ പങ്കുവെച്ചുകൊണ്ട് പേളി കുറിച്ചിരിക്കുന്നത്. പേർളിയുടെ കയ്യിൽ കുഞ്ഞു റേയനെ കാണാൻ സാധിക്കുന്നുണ്ട്.

കുഞ്ഞിനെ കാണാൻ വലിയ സന്തോഷത്തിലാണ് നിലയും പേളിയും എന്ന ഒരു കുറിപ്പ് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. കൗതുകത്തോടെ കുഞ്ഞിനെ നോക്കുന്ന നില മോളെയും കാണാൻ സാധിക്കുന്നുണ്ട്. ഈ ചിത്രങ്ങളും കുറുപ്പുമോക്കെ നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത കഴിഞ്ഞിരുന്നു. പേളിയുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയക്ക് ആഘോഷമാണ്. തന്റെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കുവാനും പേളിക്ക് മടിയില്ല. ആരാധകരോട് എല്ലാകാര്യങ്ങളും പേളി തുറന്നുപറയുകയും ചെയ്യാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply