തൃശ്ശൂരിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചു എന്ന വ്യത്യസ്തമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. തൃശ്ശൂർ ചാവക്കാട് സാലു ആശുപത്രിയിലാണ് യുവതി ചികിത്സ തേടി എത്തിയത് കടുത്ത വയറുവേദന ആയതിനെ തുടർന്ന് ഭർത്താവിനൊപ്പം ആണ് യുവതി ആശുപത്രിയിലേക്ക് എത്തിയത്. ഇതോടെ മൂത്രം പരിശോധിക്കാൻ ശുചിമുറിയിൽ പോയി യുവതി ഇവിടെ വച്ച് തന്നെ പ്രസവിക്കുകയും ചെയ്തു. വിവരിക്കും കുഞ്ഞിനും ആവശ്യമായ പ്രാഥമിക ചികിത്സയും നൽകി തൃശൂർ മെഡിക്കൽ കോളേജിലേക്ക് ഇവരെ നിർദ്ദേശിച്ചിരുന്നുവെങ്കിലും
അതിനു തയ്യാറാവാതെ ചാവക്കാട് തന്നെയുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് ആയിരുന്നു ഇവർ രണ്ടുപേരും പോയത് ഗർഭിണിയാണെന്ന് കാര്യം ഭർത്താവും താൻ ഗർഭിണിയാണെന്ന് കാര്യം യുവതി മറിഞ്ഞിരുന്നില്ല എന്നാണ് ഇവർ ഒരേ പോലെ പറയുന്നത്. ഈ സംഭവത്തിൽ കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ കാര്യങ്ങൾക്ക് വ്യക്തത വരുകയുള്ളൂ എന്നാണ് അറിയാൻ സാധിക്കുന്നത് നിലവിൽ യുവതിക്ക് കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല എന്നാണ് റിപ്പോർട്ട് .
ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ അവരുടെ ശരീരത്തിൽ അതിന്റെതായ മാറ്റങ്ങൾ ഉണ്ടാകുന്നത് ശരീരത്തിൽ ഉണ്ടായ മാറ്റങ്ങൾ ഈ യുവതിക്ക് അതുവരെയും മനസ്സിലാക്കാൻ സാധിച്ചില്ല എന്നാണ് പലരും ചോദിക്കുന്നത്. ഗർഭിണിയായ യുവതി തന്റെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കാത്തത് വല്ലാത്തൊരു അത്ഭുതമായി തോന്നുന്നുവെന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട് മാത്രമല്ല തന്റെ ഭാര്യ ഗർഭിണിയായിരുന്നു എന്ന് ഭർത്താവ് അറിഞ്ഞില്ല എന്ന് പറയുന്നതും വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് പറയുന്നത്. അതിൽ കൂടുതൽ അവിശ്വസനീയമായി തോന്നുന്നത് ഈ സ്ത്രീയുടെ വെളിപ്പെടുത്തൽ ആണെന്നും പലരും പറയുന്നു ഇത്രയും നാളായി അവർ ഗർഭിണിയാണെന്ന് അറിഞ്ഞിട്ടില്ല എന്നും അപ്പോൾ മാസം എത്തിയപ്പോൾ ഇവർ എന്താണ് കരുതിയത് ഒക്കെ പലരും ചോദിക്കുന്നുണ്ട്.
യാതൊരു തരത്തിലും വിശ്വസിക്കാൻ സാധിക്കാത്ത വാർത്തകളാണ് കുറച്ചുനാളുകളായി പുറത്തുവരുന്നത് എന്നാണ് പലരും പറയുന്നത് ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ തന്നെ അത്ഭുതമാണ് പലർക്കും തോന്നുന്നത്. ഒരു സ്ത്രീ അറിയാതെ എങ്ങനെയാണ് അവരുടെ വയറ്റിൽ ഒരു കുഞ്ഞ് വളരുന്നത് എന്ന് എല്ലാവരും അത്ഭുതത്തോടെ തന്നെ ചോദിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളാണ് ആളുകളെ ഞെട്ടിക്കുന്നത് എന്നും പലരും പറയുന്നു.ഒന്നെങ്കിൽ ഈ സ്ത്രീ മറ്റെന്തെങ്കിലും രോഗത്തിന് ചികിത്സിക്കുന്ന വ്യക്തിയോ അല്ലെങ്കിൽ ഇവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്ന് നേരത്തെ തന്നെ വിധി എഴുതിയതോ ആയിരിക്കാം അതുകൊണ്ടാവാം ഇവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ പോയത്.