മഴ കനത്തു തുടങ്ങിയിരിക്കുകയാണ് ഈ സാഹചര്യത്തിൽ പലസ്ഥലങ്ങളിലും പല തരത്തിലുള്ള അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ പത്തനംതിട്ടയിൽ നിന്നാണ് ഒരു അപകടം പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചക്കുകുളം കല്ലുവാതുക്കൽ സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മൂന്നുപേർക്ക് ദാരുണ അന്ത്യം എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മകൾ ബ്ലസിചാണ്ടി, ഫെബ ചാണ്ടി എന്നിവരാണ് മരിച്ചത്. ഇടുക്കി ചക്കുപള്ളം സ്വദേശികളായ ഇവർ പത്തുവർഷമായി പത്തനംതിട്ട കുമ്പനാട് ആയിരുന്നു താമസം.
ചാണ്ടി മാത്യു ഒരു പാസ്റ്റർ കൂടിയാണ്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.. ഒരു ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ടു പോകുന്നതിനിടയിലാണ് തിരുവല്ല ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി ഓൾട്ടോ കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ്. 20 മിനിറ്റ് ഓളം കാർ വെള്ളത്തിൽ തന്നെ മുങ്ങിക്കിടന്നു എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്ന് മനസിലാകുന്നത്. കണ്ട ദൃക്സാക്ഷികൾ തന്നെയാണ് ഇതിനെ കുറിച്ച് പറഞ്ഞത്.
പുറകിൽ ഉണ്ടായിരുന്ന കാർ കാണ്മാനില്ല എന്ന ബസ് ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാരാണ് ആദ്യമായി തിരച്ചിൽ നടത്തിയത്. ഒഴുക്ക് ശക്തമായതിനാൽ തോട്ടിൽ വലിയതോതിൽ തന്നെ വെള്ളവും ഒഴുകും ഉണ്ടായിരുന്നതായും പറയുന്നതാണ്. ഇതാണ് രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തിയത്. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമനസേന എത്തിയാണ് ഇവരെ കരയ്ക്ക് എത്തിച്ചത്. വാഹനത്തിൽ ഉണ്ടായ രണ്ടു പേരുടെ മരണം ആദ്യം തന്നെ സ്ഥീതികരിച്ചിരുന്നു. മൂന്നാമത്തെ ആളെ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആദ്യഘട്ടത്തിന് അപകടത്തിൽപെട്ട ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല.
കാറിലുണ്ടായിരുന്നവ വിദ്യാർഥിനിയുടെ കോളേജ് ഐഡി കാർഡിലെ വിവരങ്ങളിൽ നിന്നാണ് മരിച്ചത് ആരാണെന്ന് മനസ്സിലാക്കാൻ സാധിച്ചത്. പരുമലയിലെ കോളേജ് വിദ്യാർഥിനിയാണ് വ്യക്തമായതോടെ ഇതനുസരിച്ചുള്ള അന്വേഷണം മുന്നോട്ടുപോവുകയായിരുന്നു. അതോടെയാണ് മരിച്ച ആളുകളുടെ കുടുംബം ഏത് എന്ന് മനസ്സിലാക്കാൻ സാധിച്ചത്. വളരെ വേദനയോടെ തന്നെയാണ് ഈ ഒരു അപകടത്തെ എല്ലാവരും നോക്കി കാണുന്നത് അത്.