എപ്പോഴാണ് വിവാഹം കഴിക്കുന്നത് ? നിർണ്ണായക തീരുമാനം അറിയിച്ചു സനുഷ

ബാലതാരമായി മലയാള സിനിമയിലേക്ക് ചുവടു വച്ച് നടിയായിരുന്നു സനുഷ. പിന്നീട് ദിലീപ് നായകനായ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ മികച്ച ഒരു നടിയായും താരം ശ്രദ്ധനേടി.. എന്നാൽ ബാലതാരം എന്ന നിലയിൽ ലഭിച്ച സ്വീകാര്യത ഒരു നടി എന്ന രീതിയിൽ ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. മികച്ച അവസരങ്ങൾ സനുഷയ്ക്ക് വളരെ കുറച്ച് മാത്രമാണ് ലഭിച്ചിരുന്നത്. സ്വന്തം വീട്ടിലെ കുട്ടിയെ പോലെ ആയിരുന്നു സനുഷയുടെ വളർച്ചയെ മലയാളികൾ കണ്ടിരുന്നത്. സിനിമയിൽ നായികയായി അത്രകണ്ട് ശോഭിച്ചില്ല എന്നതിന്റെ കാരണം അവ്യക്തമാണ്.

സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ സജീവസാന്നിധ്യമാണ് താരം. താരത്തിന്റെ വിശേഷങ്ങൾക്ക് വേണ്ടി പ്രേക്ഷകർ വലിയതോതിൽ ആണ് കാത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമങ്ങളിലും മറ്റും നിരവധി റീൽ വീഡിയോകൾ ഒക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഈ വീഡിയോകൾക്ക് ഒക്കെ വലിയ സ്വീകാര്യതയും പ്രേക്ഷകരിൽ നിന്നു ലഭിക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്.. ഒരിക്കലും കല്യാണം കഴിക്കില്ല എന്ന് പറഞ്ഞു കൊണ്ടാണ് ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഞാൻ എപ്പോൾ കല്യാണം കഴിക്കും എന്ന ചോദ്യത്തിന് ഇൻസ്റ്റഗ്രാം നൽകുന്ന ഉത്തരം ഒരിക്കലും അത് സംഭവിക്കില്ല എന്നാണ് എന്നു പറഞ്ഞുകൊണ്ടാണ് സനുഷ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിൽ സനുഷയുടെ മുഖഭാവവും വളരെയധികം രസകരമായാണ് പ്രേക്ഷകർ കാണുന്നത്. സെലിബ്രേറ്റികൾ ആയിട്ടുള്ള പല താരങ്ങളും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടാറുണ്ട്.

കല്യാണം കഴിക്കുന്നില്ലേ കല്യാണം കഴിക്കാനുള്ള പ്രായം ആയില്ലെന്ന് അടക്കമുള്ള ചോദ്യങ്ങൾ പലപ്പോഴും നേരിടേണ്ടി വരാറുണ്ട്. എന്നാൽ ഇപ്പോൾ അതിന് ഇൻസ്റ്റാഗ്രാം ഒരു നല്ല മറുപടി തന്നു എന്ന് തന്നെയാണ് സനുഷ പറയുന്നത്. ആ കാര്യത്തിൽ ഇന്സ്റ്റഗ്രാം ഒരു തീരുമാനം ആക്കി തന്നു എന്ന തലക്കെട്ടോടെയാണ് ഈ ഒരു വീഡിയോ താരം പങ്കുവെച്ചിരുന്നത്. അതുകൊണ്ടുതന്നെ രസകരമായ കമന്റുകൾ വീഡിയോയ്ക്ക് വരികയും ചെയ്യുന്നുണ്ട്. സമ്മിശ്രമായ അഭിപ്രായങ്ങളാണ് ചിലർ ഈയൊരു വീഡിയോയ്ക്ക് കമന്റ് ആയി പറഞ്ഞിരിക്കുന്നത്. കല്യാണം കഴിക്കാതെ ഇങ്ങനെ ഹാപ്പിയായി ജീവിച്ചാൽ മതി അതാണ് നല്ലത് എന്നും ഒരാൾ കമന്റിലൂടെ സനുഷയ്ക്ക് ഉപദേശം കൊടുത്തിട്ടുണ്ട്. തനിക്ക് ലഭിച്ച കമന്റുകൾക്ക് ഒക്കെ രസകരമായ ചില മറുപടിയും സനുഷ നൽകുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply