ലാലു അലക്സിന്റെ അമ്മ ഇനി ഓർമ്മ ! താരത്തെ ആശ്വസിപ്പിച്ചു സഹതാരങ്ങൾ

മലയാള സിനിമയിൽ ഇന്നും നിരവധി ആരാധകരുള്ള ഒരു താരമാണ് ലാലു അലക്സ്.അദ്ദേഹത്തിന്റെ വിശേഷങ്ങൾക്ക് ആരാധകർ ഏറെയാണ്. ഓരോ വിശേഷങ്ങളും താരം തന്റെ ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്. നടനായും സഹനടനായും വില്ലനായും ഒക്കെ സിനിമയിൽ തിളങ്ങിയ താരം പിന്നീട് അച്ഛൻ വേഷങ്ങളിലേക്ക് മാറുകയായിരുന്നു ചെയ്യുന്നത്. ഏത് കഥാപാത്രത്തിലും തന്റെതായ ഒരു കയ്യൊപ്പ് തീർക്കുവാൻ ലാലു അലക്സ് ശ്രദ്ധിക്കാറുണ്ട് എന്നതും പ്രധാന കാരണം തന്നെയാണ്. ലഭിക്കുന്ന കഥാപാത്രങ്ങളിൽ തന്റെതായ് എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ അദ്ദേഹം ചേർക്കാറുണ്ട്. ലാലു അലക്സിന്റെ കഥാപാത്രങ്ങളൊന്നും അത്രപെട്ടെന്ന് പ്രേക്ഷകരുടെ മനസ്സിൽ നിന്നും മാഞ്ഞു പോകാതെ നിൽക്കുന്നത് അതുകൊണ്ടു തന്നെയാണ്.

മലയാള സിനിമയിൽ അച്ഛൻ വേഷങ്ങളിൽ ഏറ്റവും കൂടുതൽ തിളങ്ങിയിട്ടുള്ള നടനും ലാലു അലക്സ് തന്നെയാണ്. യുവതാരങ്ങൾക്കൊപ്പം പഴയ താരങ്ങൾക്കൊപ്പം എല്ലാം അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏറ്റവും പുതുതായി പുറത്തിറങ്ങിയ നിവിൻപോളി ചിത്രമായ മഹാവീര്യറിലും ലാലു അലക്സിന്റെ സാന്നിധ്യം കാണാൻ സാധിച്ചിട്ടുണ്ടായിരുന്നു. ബ്രോ ഡാഡി എന്ന ചിത്രത്തിൽ ലാലു അലക്സിന്റെ പ്രകടനം വളരെയധികം അഭിനന്ദനം അർഹിച്ചിട്ടുള്ള പ്രകടനം തന്നെയായിരുന്നു.

പഴയ ലാലു അലക്സിനെ തിരികെ ലഭിച്ചു എന്നായിരുന്നു ചിത്രം കണ്ടവരെല്ലാം ഒരേപോലെ പറഞ്ഞത്. ഇപ്പോൾ ലാലു അലക്സിന്റെ വീട്ടിൽ നിന്നുള്ള ഒരു വാർത്തയാണ് പുറത്തു വരുന്നത്. ലാലു അലക്സിന്റെ മാതാവായ അന്നമ്മ ചാണ്ടി അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 88 വയസ്സായിരുന്നു. വേളയിൽ ചാണ്ടിയാണ് ഭർത്താവ്. കിടങ്ങൂർ തോട്ടത്തിൽ കുടുംബാംഗം കൂടിയാണ്. മക്കൾ ലാലു അലക്സ്, ലൗലി, ലൈല, റോയ് എന്നിവരാണ്. മരുമക്കൾ ബെറ്റി സണ്ണി എന്നിവർ മക്കളിൽ ലൗലി നേരത്തെ മരിച്ചതാണ്.

സംസ്കാരം വ്യാഴം 2. 30നാണ്. പിറവം ഹോളി കിങ്സ് കത്തോലിക്ക ഫൊറോന പള്ളിയിൽ വച്ചാണ് നടത്തുന്നത്,പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് ലാലു അലക്സ് സംസാരിച്ചിട്ടുണ്ട്. ദൈവഭക്തിയും മറ്റും കൂടുതലായി ഊട്ടി ഉറപ്പിച്ചത് അമ്മയായിരുന്നു എന്നാണ് ലാലു അലക്സ് പറഞ്ഞിട്ടുണ്ടായിരുന്നത്. നോമ്പുകാലത്തെ വിശേഷങ്ങളിൽ അമ്മയുടെ എന്തെങ്കിലും ഒരു പ്രത്യേകത യെക്കുറിച്ച് ലാലു അലക്സ് സംസാരിക്കാറുണ്ടായിരുന്നു. ഇപ്പോൾ ഈ മരണം വളരെയധികം ശ്രദ്ധ നേടുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply