10 മിനിറ്റ് അല്ല എത്രസമയം വേണമെങ്കിലും നിങ്ങൾക്ക് വേണ്ടി ഞാൻ നൽകാം മനുഷ്യ. റോബിനോട് ദിൽഷ.

വലിയതോതിലുള്ള നാടകീയ നിമിഷങ്ങളായിരുന്നു ബിഗ് ബോസ് വീട് കഴിഞ്ഞദിവസം സാക്ഷ്യംവഹിച്ചത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ പോലും ഇല്ലാതിരുന്ന ചില സംഭവങ്ങളായിരുന്നു കഴിഞ്ഞദിവസം ബിഗ്ഗ്ബോസ് വീട്ടിൽ അരങ്ങേറിയിരുന്നത്. 10 ലക്ഷം രൂപ എന്നൊരു ടാസ്ക് വെച്ച് അതിൽ വിജയസാധ്യത തോന്നാത്ത ഒരു മത്സരാർത്ഥിക്ക് എടുത്തു കൊണ്ടു പോകാം എന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ആരും തന്നെ ആ തുക എടുത്തില്ല. അതോടൊപ്പം തന്നെ വീട്ടിൽ നിന്ന് അതുവരെ പുറത്താക്കപ്പെട്ട മത്സരാർത്ഥികൾ എല്ലാം തന്നെ വീട്ടിലേക്ക് തിരികെ വരികയും ചെയ്തിരുന്നു.

ഇതൊന്നും ചരിത്രത്തിൽ പോലും കണ്ടിട്ടില്ലാത്ത കാര്യങ്ങളാണ്. ഇതിൽ ആളുകൾ ശ്രദ്ധിച്ചത് റോബിൻ രാധാകൃഷ്ണന്റെയും ദിൽഷയുടെയും സംഭാഷണങ്ങളാണ്. റോബിനെ കണ്ടപ്പോൾ ദിൽഷയുടെ മുഖത്ത് സന്തോഷം വിരിയുന്നത് കാണാൻ സാധിക്കുന്നുണ്ടായിരുന്നു. തുടർന്ന് ഇരുവരും കുറേസമയം ഒരുമിച്ച് സംസാരിക്കുകയാണ് ചെയ്യുന്നത്. ഇതിന് ഇടയിൽ ദിൽഷയോട് എന്തൊക്കെയോ കാര്യങ്ങൾ പറയാൻ ശ്രമിക്കുന്ന റോബിന് ബിഗ് ബോസിന്റെ താക്കീതും ലഭിക്കുന്നുണ്ട്.പുറത്തെ കാര്യങ്ങളൊന്നും തന്നെ അകത്ത് പറയരുത് റോബിൻ എന്നാണ് ബിഗ് ബോസ് പറയുന്നത്.

അതോടെ റോബിൻ ഒന്നും പറയാതെ നിൽക്കുകയാണ്. അതിനുശേഷം റോബിൻ പറയുന്നുണ്ട് ഞാൻ പുറത്തിറങ്ങി കഴിഞ്ഞാൽ ഒരു അരമണിക്കൂർ നിന്റെ ഫോൺ വാങ്ങുന്നതിന് മുൻപ് എനിക്ക് തരണം എന്ന്. എനിക്ക് സംഭവിച്ചിട്ടുള്ള കാര്യങ്ങളൊക്കെ എനിക്ക് നിന്നോട് തുറന്നു പറയണം. ഒരു 10 മിനിറ്റ് എങ്കിലും എനിക്ക് സംസാരിക്കാനുള്ള അവസരം നൽകണം. അതിനുശേഷം മാത്രമേ ഈ ഫോൺ ഓൺ ആക്കാവൂ എന്നൊക്കെ റോബിൻ പറയുന്നുണ്ട്. തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ദിൽഷയോട് പറയാൻ സാധിക്കാതെ ബുദ്ധിമുട്ടി വീടിന്റെ ഉള്ളിൽ നിന്നു തന്നെ റോബിൻ അനുഭവിക്കുന്നത് കാണാൻ സാധിക്കുന്നുണ്ടായിരുന്നു.

എങ്കിലും പല കാര്യങ്ങളും ആംഗ്യത്തിലൂടെയും മറ്റും തിരിച്ചു പറയാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് റോബിൻ രാധാകൃഷ്ണൻ. 10 മിനിറ്റ് അല്ല എത്രസമയം വേണമെങ്കിലും നിങ്ങൾക്ക് വേണ്ടി ഞാൻ നൽകാം മനുഷ്യ എന്നാണ് ദിൽഷ പറയുന്നത്. ദിൽഷയുടെ ഇത്തരം സംഭാഷണങ്ങൾ എല്ലാം തന്നെ ഇപ്പോൾ റോബിൻ ആരാധകർ ആഘോഷിക്കുകയാണ്. ഇരുവരും തമ്മിൽ ഇഷ്ടത്തിലാണ് എന്നും രണ്ടുപേർക്കും അത് തുറന്നു പറയാനുള്ള മടി ആണ് ഇപ്പോഴുള്ളത് എന്നുമാണ് റോബിന്റെ ആരാധകരെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നത്. സിനിമയെ വെല്ലുന്ന ഒരു പ്രണയകഥയാണ് ഇരുവർക്കുമിടയിൽ സംഭവിക്കുന്നത് എന്ന് ആരാധകർ പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply