സണ്ണി ലിയോണിന്റെ കുടുംബത്തിലെ പുതിയ അതിഥി ! ആശംസകളോട് ആരാധകരും

സിനിമയിലെ മുൻനിര നായികമാർക്ക് പോലും ഇല്ലാത്ത അത്രയും ആരാധകനിരയാണ് സണ്ണി ലിയോണിന് ഉള്ളത്. സണ്ണിലിയോണിന്റെ വാഹന ശേഖരവും വളരെയധികം പ്രശസ്തി നേടിയിട്ടുള്ളതാണ് ആരെയും അമ്പരപ്പിക്കുന്നതും അസൂയപെടുത്തുന്നതും ആയ വാഹന ശേഖരം തന്നെയാണ് സണ്ണി ലിയോണിന് ഉള്ളത്. ഉയർന്ന നിലവാരത്തിലുള്ള വാഹനങ്ങളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. താരത്തിന്റെ ഗ്യാരേജ് നിറയെ ആഡംബര വാഹനങ്ങളുടെ വലിയ കളക്ഷൻ തന്നെ കാണാൻ സാധിക്കുകയും ചെയ്യും.

താരത്തിന് മസെരാട്ടി കാറുകൾ രണ്ടെണ്ണം ആണുള്ളത്. എന്നാൽ ദൈനംദിന യാത്രകൾക്കായി പൊതുവേ സണ്ണി ലിയോൺ ഉപയോഗിക്കുന്നത് ബിഎംഡബ്ല്യു ഏഴാമത്തെ സീരിയസ് ആണ്. ഏറ്റവും പുതിയ തലമുറ ബി എം ഡബ്ല്യൂ 740 എൽകെ സ്വന്തമാക്കിയതായി ആണ് ഇപ്പോൾ ഇന്ത്യ ബ്ലോഗ് അടക്കം ഉള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷമായിരുന്നു പുതിയ 7 സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നത്. പഴയ 7 സീരീസ് പകരമായി സണ്ണിയുടെ ഗ്യാരേജിലേക്കുള്ള ഏറ്റവും പുതിയ എൻട്രി ആണ് ബിഎംഡബ്ലിയു 740 എന്ന വാഹനം.

340 എച്ച്പിയും 450 എൻഎം പീക്ക് പവറും ടോർക്കും നൽകുന്ന 3.0 ലിറ്റർ വി6 ടർബോ പെട്രോൾ എഞ്ചിനിലാണ് ലക്ഷ്വറി സെഡാൻ വരുന്നത്. ഇത് 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. വെറും 5.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. ഇതിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് ഒന്നര കോടി രൂപയിൽ നിന്നും ആണ്.

ബിഎംഡബ്ലിയു ചെന്നൈ പ്ലാന്റിലാണ് 7 സീരീസ് ഇപ്പോൾ പ്രാദേശികമായി ചെയ്യുന്നത്. സണ്ണി ലിയോണിന്റെ കളക്ഷനിൽ ഓടി അടക്കമുള്ള മറ്റു ആഡംബര വാഹനങ്ങളുമുണ്ട്. ഒരു അംബാസഡർ സ്വന്തമാക്കാനും ആഗ്രഹിക്കുന്ന വ്യക്തിയാണ് സണ്ണി ലിയോൺ. ഇത്രയേറെ ആഡംബര വാഹനങ്ങൾ ഉണ്ടെങ്കിലും പിങ്ക് നിറത്തിലുള്ള അംബാസിഡർ സ്വന്തമാക്കാൻ തനിക്ക് ആഗ്രഹം ഉണ്ടെന്നാണ് അഭിമുഖത്തിൽ പറയുന്നത്. തിളങ്ങുന്ന പിങ്ക് നിറത്തിൽ തീർത്ത ഒരു കസ്റ്റമൈസ്ഡ് ഹിന്ദുസ്ഥാൻ അംബാസിഡർ കാർ ആണെന്നും പറഞ്ഞു. തനിക്ക് മാനുവൽ ട്രാൻസ്മിഷൻ ഉപയോഗിച്ച കാറുകൾ ഓടിക്കാൻ കഴിയാത്തതിനാൽ അംബാസഡർ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സജ്ജീകരണം താൻ ആഗ്രഹിക്കുന്നുവെന്നും സണ്ണി പറഞ്ഞിരുന്നു. പൊതുവെ കാറുകളോട് വലിയതോതിൽ തന്നെ ഇഷ്ടമുള്ള ഒരു വ്യക്തിയാണ് സണ്ണി ലിയോൺ എന്നു മനസ്സിലാക്കാൻ സാധിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply