ഓരോ ചിത്രത്തിലേയും പ്രകടനം കൊണ്ട് ഓരോ ദിവസവും പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. തനിക്ക് ലഭിക്കുന്ന കഥാപാത്രം വളരെ കയ്യടക്കത്തോടെ ചെയ്യുന്നതാണ് നടന്റെ പ്രത്യേകത. ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് വളരെ മികച്ച രീതിയിൽ അഭിനയിക്കാനുള്ള ഒരു കഴിവ് നടന്റെ പ്രത്യേകത തന്നെയാണ്. പ്രതിനായക വേഷങ്ങളിലാണ് താരം കൂടുതലായും തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. സിനിമയിൽ വളരെ മികച്ച രീതിയിലുള്ള കഥാപാത്രങ്ങളെ മനോഹരമാക്കുമെങ്കിലും ഒരു അഭിമുഖത്തിലും മറ്റും എത്തുമ്പോൾ വളരെയധികം മോശവും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമായ പെരുമാറ്റമാണ് നടനിൽ നിന്നും പ്രേക്ഷകർ കാണാറുള്ളത്.
ഇപ്പോഴിതാ തന്റെ സംസാരത്തിന് മാപ്പ് പറയുകയാണ് നടൻ. കഴിഞ്ഞ കുറച്ചുകാലങ്ങളായി വളരെ മോശപ്പെട്ട പ്രവർത്തികളും പെരുമാറ്റവും ചെയ്തുകൊണ്ടിരിക്കുകയാണ് താനെന്നാണ് ഷൈൻ പറയുന്നത്. സിനിമകൾ വിജയിച്ചതിന്റെ അഹങ്കാരത്തിന്റെ പുറത്ത് കാട്ടി കൂട്ടിയതാണ് ഇതെല്ലാം. എല്ലാവരും പൊറുക്കണം എന്നുമാണ് പറയുന്നത്. പുതിയ ചിത്രം തല്ലുമാലയുടെ ട്രെയിലർ ഇടയിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
കഴിഞ്ഞ കുറച്ചു കാലമായി വളരെ മോശപ്പെട്ട പെരുമാറ്റവും പ്രവൃത്തികളുമാണ് ചെയ്തുകൊണ്ടിരിക്കുന്നത് ഞാൻ. കുറിപ്പ് ഭീഷ്മപർവ്വം എന്നീ സിനിമകൾ വളരെയധികം ആളുകൾ കാണുകയും ആളുകൾക്ക് ഇഷ്ടമാവുകയും ചെയ്തു. അത് എന്റെ അഹങ്കാരം കുറച്ച് വർദ്ധിപ്പിച്ചു. ഇതൊക്കെ കൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിച്ചത്. നമ്മൾ ചെയ്ത ഒരു വർക്ക് ആളുകളിലേക്ക് എത്തിക്കുക എന്ന് പറയുമ്പോൾ.
നമുക്ക് കിട്ടുന്ന ഒരു എനർജി ഉണ്ട്. അത് നിങ്ങൾ തരുന്ന ഒരു എനർജിയാണ്. അതാണ് എന്നിലൂടെ പുറത്തേക്ക് വന്നത്. അത് മൂലമുണ്ടാകുന്ന ചെറിയൊരു അഹങ്കാരത്തിന് പുറത്ത് ഞാൻ കാട്ടിക്കൂട്ടിയത് ആണ് അതൊക്കെ. എല്ലാവരും എന്നോട് പൊറുക്കണം. ഇങ്ങനെയായിരുന്നു പറഞ്ഞത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിയിരുന്നു. അഭിമുഖങ്ങളിൽ എല്ലാം നടൻ പറയുന്ന കാര്യങ്ങൾ വളരെ വ്യക്തമായ കാര്യങ്ങൾ ആണെന്നാണ് പലപ്പോഴും പ്രേക്ഷകർ പോലും പറയാറുള്ളത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ഷൈൻ എത്തുന്നത്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് ഇത്.