ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെ ശ്രെദ്ധ നേടിയ താരമായിരുന്നു സബീറ്റ. ലളിതമ്മ എന്ന കഥാപാത്രത്തെയാണ്. സബീറ്റ വിസ്മയം ആക്കുന്നത്. അധികം പ്രായം ഇല്ലാതിരുന്നിട്ടു പോലും അമ്മ കഥാപാത്രത്തിൽ വളരെ തന്മയത്വത്തോടെ മികച്ച പ്രകടന കാഴ്ചവയ്ക്കുവാൻ da സാധിച്ചിട്ടുണ്ട് അതുതന്നെയാണ് പ്രേക്ഷകരെ സബിതയുടെ ആരാധകർ ആക്കുന്നതും ഇപ്പോൾ താരം പങ്കുവെച്ച് ഒരു ഫോട്ടോയാണ് ശ്രെദ്ധ നേടുന്നത്. പ്രിയപ്പെട്ട അധ്യാപികയുടെ മരണവാർത്തയാണ് താരം പങ്കുവച്ചത്. സബീറ്റയുടെ സംഗീത അധ്യാപികയാണ് മരണപ്പെട്ടിരിക്കുന്നത്. സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ച പാട്രിസിസ് അമ്മയോട് അവസാനമായി യാത്ര പറയുന്ന ചിത്രങ്ങളാണ് സബീറ്റ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.
നിറകണ്ണുകളോടെ നിൽക്കുന്ന സബീറ്റയുടെ ചിത്രങ്ങൾ സോഷ്യൽ രംഗത്ത് വളരെ പെട്ടെന്നാണ് വൈറൽ ആയി മാറിയത്. ഇപ്പോൾ ചക്കപ്പഴം എന്ന പരമ്പരയിൽ സബീറ്റ അഭിനയിക്കുന്നില്ല. ഉടമ്പടി തീർന്നതോടെ പരമ്പരയിൽ നിന്നും സബിറ്റയെയും മാറ്റുകയായിരുന്നു ചെയ്തത്. ഇതിൽ പ്രതിഷേധിച്ച് തന്നെ താരം രംഗത്ത് എത്തിയിരുന്നു. ചക്കപ്പഴം എന്ന സീരിയൽ ആണ് സബീറ്റയ്ക്ക് ഒരു മികച്ച കരിയർ ബ്രെക്ക് സമ്മാനിച്ചിരുന്നത്.
നിരവധി ആരാധകരാണ് ഈ ഒരു സീരിയലിലൂടെ സബിറ്റ സ്വന്തമാക്കിയത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. സബീറ്റയുടെ സ്വകാര്യ ജീവിതവും വളരെയധികം ചർച്ചയായത് ആയിരുന്നു. ജീവിതത്തിൽ ഒരുപാട് വേദനകളിൽ നിന്നുകൊണ്ടാണ് സബീറ്റ ഇന്ന് ഇത്രയും പുഞ്ചിരിയോടെ നിലനിൽക്കുന്നത് എന്നത് എല്ലാവരെയും അമ്പരപ്പിക്കുന്ന ഒരു കാര്യം തന്നെയായിരുന്നു.
ചക്കപഴത്തിൽ നിന്നും മാറ്റേണ്ടി വന്നത് വലിയ വേദന തന്നെയായിരുന്നു. സബീറ്റയിലും ഉണ്ടാക്കിയിരുന്നത്. നടി മാറ്റിയത് പ്രേക്ഷകരിലും വലിയ തോതിലുള്ള പ്രതിഷേധങ്ങൾ തന്നെയാണ് ഉണ്ടാക്കിയത്. സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവ സാന്നിധ്യം തന്നെയാണ് സബീറ്റ. താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ആണ് പ്രേക്ഷകരോട് പറയാറുള്ളത്. ഇപ്പോൾ ഈ ഒരു ചിത്രവും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. സബീറ്റയുടെ വേദനയിൽ ഓരോ പ്രേക്ഷകനും പങ്കുകൊണ്ടു. സബീറ്റയെ ആശ്വസിപ്പിക്കുന്ന പ്രേക്ഷകരെയാണ് കാണാൻ സാധിച്ചിരുന്നത്.