പണം തട്ടിപ്പുമായി ബന്ധപ്പെട്ട് ഉള്ള പല വാർത്തകളും നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. നമ്മുടെ അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ആർക്കെങ്കിലും ഇത്തരത്തിൽ ഒരു അവസ്ഥ വന്നിട്ടും ഉണ്ടാവും. വീണ്ടും മറ്റൊരു തട്ടിപ്പിന്റെ കഥയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണമോ പലിശയോ നൽകുന്നില്ലെന്ന പരാതിയുമായി ആണ് നിക്ഷേപകർ രംഗത്ത് വന്നിരിക്കുന്നത്. 60 ലക്ഷം രൂപയാണ് നിക്ഷേപിച്ചിരുന്നത്. കരുവന്നൂർ സ്വദേശി സഹദേവന് മക്കളുടെ പഠനത്തിനു നിക്ഷേപമോ പലിശയോ ബാങ്ക് അധികൃതർ നൽകിയില്ല എന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന പരാതി.
60 ലക്ഷം രൂപ നിക്ഷേപിച്ച തനിക്ക് പണം തിരികെ ചോദിച്ചപ്പോൾ ഒരു വർഷം കൊണ്ട് ലഭിച്ചത് മൂന്നു ലക്ഷം രൂപയാണ് എന്നും സഹദേവൻ പറയുന്നുണ്ട്. 35 വർഷത്തോളം ഗൾഫിൽ ജോലി ചെയ്തിട്ടാണ് താൻ മടങ്ങിയെത്തിയത്. സമ്പാദിച്ച തുകയിൽ അത്യാവശ്യകാര്യങ്ങൾ കഴിഞ്ഞുള്ള ബാക്കി തുക ബാങ്കിൽ നിക്ഷേപം ആക്കി.. ബാങ്കിലെ സെക്രട്ടറിയായ സുനിൽകുമാറും ആയി വലിയ പരിചയമായിരുന്നു ഉണ്ടായത്. ആ വിശ്വാസത്തിന്റെ പുറത്തായിരുന്നു ഇങ്ങനെയൊരു പണം നിക്ഷേപം നടന്നത്.. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും പണം വീട്ടിൽ എത്തിക്കാം എന്നൊക്കെയാണ് അന്നവർ പറഞ്ഞിരുന്നത്. തുടക്കത്തിൽ പണം മാത്രം കിട്ടി.
പിന്നീട് പണം ബാങ്കിൽ നിന്നും കിട്ടാതെ ആയി എന്ന് സഹദേവന് ഓർക്കുന്നുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനെ തുടർന്ന് മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ നിക്ഷേപക മരിച്ച സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ ഇത്തരത്തിലൊരു വാർത്ത കൂടി എത്തികൊണ്ടിരിക്കുന്നത്. ഇതോടെ കൂടുതൽ ആളുകളാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കരുവന്നൂർ ബാങ്ക് ക്രമക്കേട് വിഷയത്തിൽ നേരത്തെ ഇടപെട്ടിട്ടുണ്ട് എന്നും നിക്ഷേപത്തെ സംരക്ഷിക്കാൻ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്നും ആണ് മന്ത്രിയും എംഎൽഎയുമായ ആർ ബിന്ദു വ്യാഴാഴ്ച വിശദീകരിച്ചിരുന്നത്.
ഉൾപ്പെടെയുള്ള നിക്ഷേപകർക്ക് ആവശ്യമായ പണം അടുത്തിടെ ബാങ്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. സർക്കാർ സ്ഥാപനങ്ങളെ പോലും വിശ്വസിക്കുവാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ പൊതുജനങ്ങൾ എന്നതാണ്. എല്ലാവരെയും അമ്പരപ്പിൽ ആഴ്ത്തി ഇരിക്കുന്നത്. ആരെ വിശ്വസിക്കും എന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ പൊതുജനങ്ങൾ. അടുത്ത കാലത്തായിരുന്നു കെഎസ്എഫ്ഇ അടക്കമുള്ള ബാങ്കുകളെ കുറിച്ചും ചില വാർത്തകൾ പുറത്തുവന്നിരുന്നു.