തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴു വിദ്യാർഥികൾ മുന്നോട്ടു വച്ചിരിക്കുന്ന ആവശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. പ്രിൻസിപ്പാളിനാണ് ഈ ഏഴ് വിദ്യാർഥികൾ തങ്ങളുടെ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള കത്ത് കൊടുത്തിരിക്കുന്നത്. അവർ ആവശ്യപ്പെട്ടത് ഓപ്പറേഷൻ തിയേറ്ററുകളിൽ മതപരമായ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള തരത്തിലുള്ള വസ്ത്രം അനുവദിക്കണം എന്നായിരുന്നു.
നമ്മുടെ സ്വന്തം പ്രബുദ്ധ കേരളത്തിൽ തന്നെയാണ് ഈ സംഭവം നടന്നിരിക്കുന്നത്. ലിംഗ ഭേദ വ്യത്യാസമില്ലാതെ രോഗികളെ ശുശ്രൂഷിക്കുവാൻ പഠിക്കുന്ന മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളിൽ നിന്നുമാണ് ഇത്തരത്തിലുള്ള ഒരു ആവശ്യം ഉയർന്നിരിക്കുന്നത്. എന്നാൽ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പാൾ പറഞ്ഞത് വിദ്യാർഥികളുടെ ആവശ്യം തൽക്കാലം അംഗീകരിക്കാൻ കഴിയില്ലെന്നും ഓപ്പറേഷൻ തീയേറ്ററുകളിൽ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നുണ്ട് എന്നും രോഗിയുടെ സുരക്ഷയാണ് പ്രധാനമെന്നും പറഞ്ഞു.
കഴിഞ്ഞവർഷം ബിജെപി കർണാടകയിൽ സംസ്ഥാന സർക്കാർ ക്യാമ്പസിൽ ഹിജാബ് നിരോധിച്ചതിനുശേഷം ആണ് ഇത്തരത്തിലുള്ള വിദ്യാർത്ഥികളുടെ അഭ്യർത്ഥന വന്നത്. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതപരമായ ആചാരത്തിന് സ്ഥാനമില്ല എന്നാണ്. ഹിജാബ് നിരോധിച്ചത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള അടിച്ചമർത്തൽ ആണെന്നും ചിലർ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 7 വിദ്യാർഥികൾ ഉന്നയിച്ച ഓപ്പറേഷൻ തിയേറ്ററുകളിൽ നീളൻ കൈകളുള്ള ഹുഡുകളും സ്ക്രബ്ബുകളും ധരിക്കാൻ അനുവദിക്കണമെന്നുള്ള ചർച്ച വിവാദമായിരിക്കുകയാണ്.
നിരവധി പോസ്റ്റുകളാണ് ഈയൊരു ആവശ്യം ഉന്നയിച്ചുകൊണ്ടുള്ളവർക്കുള്ള മറുപടിയായി വരുന്നത്. ഇത്തരത്തിൽ ഫേസ്ബുക്ക് പേജിൽ രശ്മി ആർ നായർ പോസ്റ്റ് ചെയ്ത വാക്കുകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. രശ്മി തൻ്റെ പോസ്റ്റിൽ ചോദിക്കുന്നത് അക്കാദമിക് ആയിട്ടുള്ള ഒരു സംശയമാണ് തനിക്കുള്ളത് ഓപ്പറേഷൻ തിയേറ്ററുകളിൽ മുട്ടിനു താഴെയുള്ള കൈ അന്യപുരുഷൻ കാണുന്നത് മതപരമായി പ്രശ്നമല്ലേ.
മതവിശ്വാസം അനുസരിച്ച് അന്യ പുരുഷന്മാർ കൈയും കാണുവാൻ പാടില്ല. കൂടാതെ അന്യപുരുഷനായ രോഗിയുടെ പൂർണ്ണ നഗ്നത ഒരു ഡോക്ടർ പല സമയങ്ങളിലും കാണേണ്ടിവരും ശരീരത്തിൽ സ്പർശിക്കേണ്ടിയും വരും അപ്പോൾ മതപരമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലേ. ഇതിലൊക്കെ മതപരമായി പ്രശ്നമുണ്ടെങ്കിൽ എങ്ങനെയാണ് ഈ ഒരു കമ്മ്യൂണിറ്റിയിൽ ഉള്ളവർ എംബിബിഎസ് പഠിക്കുക എന്നുമാണ് രശ്മി ആർ നായർ എഴുതിയത്.
ഈ പോസ്റ്റിനു താഴെ നിരവധി കമൻ്റുകളാണ് വരുന്നത്. ഒരു കമൻ്റ് ചികിത്സയുടെ ഭാഗമായി മതത്തിൽ ചില ഇളവുകൾ ഉണ്ട് നഗ്നത കാണാൻ, മരുന്നിനായി മദ്യം കഴിക്കാം പക്ഷേ ഡെഡ്ബോഡി കീറിമുറിച്ച് പഠിക്കാൻ പാടില്ല. കൂടാതെ മതവിശ്വാസം അനുസരിച്ച് മരിച്ചവരെ എത്രയും പെട്ടെന്ന് മറവ് ചെയ്യണം എന്നാണ്. അതിനല്ലേ അവളുടെ വാപ്പ ഞാൻ ഓപ്പറേഷൻ ചെയ്യും എന്നാണ് മറ്റൊരു കമൻ്റ്. ഒരാൾ എഴുതിയ കമൻ്റ് ആണിൻ്റേത് ആര് കണ്ടാലും കുഴപ്പമില്ല പെണ്ണിൻ്റെ ആണ് കണ്ടുകൂടാത്തത് പെണ്ണിന് കൺട്രോൾ ഉണ്ട് ആണിന് എന്നാൽ അതില്ല എന്നൊക്കെയുള്ള കമൻ്റുകളാണ് വരുന്നത്.