നല്ല മെമ്മോറിസ് നൽകിയതിന് ദിൽഷയോട് നന്ദി പറഞ്ഞു ഡോക്‌ടർ റോബിൻ ! ഇരുവരും ഇനി സുഹൃത്തുക്കൾ മാത്രം – സംഭവിച്ചത് ഇതാണ്

ഇന്നലെ ദില്ഷ ലൈവ് വരികയും, ബ്ലെസ്സലിയെ കുറിച്ചും ഡോക്റ്റർ റോബിൻ രാധാകൃഷ്ണനെ കുറിച്ചും പുറത്ത് പറഞ്ഞത് വളരെ വേഗത്തിൽ ആണ് ആളുകൾ അറിഞ്ഞു തുടങ്ങിയത്. ബിഗ് ബോസ് സീസൺ ആരംഭിച്ചത് മുതൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമാണ് ഡോക്റ്റർ റോബിൻ രാധാകൃഷ്ണൻ. തന്റെ വ്യക്തമായ നിലപാടുകളും തന്റേടവും മറ്റുള്ള ആരുടെ മുന്നിലും മുട്ടുമടക്കാതെ ഒറ്റയ്ക്ക് തന്നെ നിൽക്കാൻ ധൈര്യം കാണിച്ച അദ്ദേഹം ചില പ്രശ്നങ്ങളുടെ പേരിൽ ബിഗ് ബോസ് ഹൌസിനു വെളിയിലേക്ക് വരികയാണ് ഉണ്ടായത്.

എന്നാൽ ബിഗ് ബോസ് വീട്ടിൽ ജനങ്ങൾ ആഗ്രഹിച്ച ഒരു കൂട്ട് തന്നെ ആയിരുന്നു ഡോക്റ്റർ റോബിൻ രാധാകൃഷ്ണനും ദിൽഷാ പ്രസന്നനും. ഇരുവരുടെയും മിക്ക സ്ക്രീൻ പ്രെസൻസും ലോകം എമ്പാടുമുള്ള മലയാളികളുടെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെ ആണ് സ്വീകരിച്ചിരുന്നത്. ഡോക്റ്റർ റോബിൻ രാധാകൃഷ്ണൻ ഇടയ്ക്ക് പുറത്ത് വന്നപ്പോഴും ദിൽഷയുടെ വാക്കാണ് അവസാനത്തേത് എന്ന് സൂചിപ്പിച്ചിരുന്നു.

ദിൽഷ എങ്ങനെ ബിഗ് ബോസ് വിന്നർ ആയി എന്നത് തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അങ്ങനെ ആണ് ദിൽഷ പുറത്തിറങ്ങിയപ്പോൾ തൊട്ടു തന്റെ വിജയം തന്റെ മാത്രമായിരുന്നില്ല ഡോക്റ്റർ റോബിൻ രാധാകൃഷ്ണന്റെ അടക്കം ഫാൻസ്‌ വലിയ രീതിയിൽ സപ്പോർട്ട് ചെയ്തിരുന്നു എന്നും മനസ്സിലാക്കിയത്. അപ്പോഴൊക്കെ താനും ഡോക്റ്റർ റോബിൻ രാധാകൃഷ്ണനും തമ്മിൽ വിവാഹം കഴിക്കുമോ എന്ന ചോദ്യങ്ങളിൽ നിന്നും ഒഴിവായികൊണ്ടിരുന്ന ദിൽഷ ഇന്നലെ വളരെ സ്ട്രോങ്ങ് ആയ നിലപാട് ആണ് എടുത്തിരിക്കുന്നത്.

ഈ വീഡിയോ കണ്ട ഡോക്റ്റർ റോബിൻ രാധാകൃഷ്ണനും തന്റെ ഒരു സ്റ്റേറ്റ്മെന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ആരാധകർ അപ്പാടെ നിരാശരായി എന്ന് തന്നെ പറയാം. ഡോക്റ്റർ റോബിൻ രാധാകൃഷ്ണനു ദിൽഷയോട് പറയാനുള്ള വാക്കുകൾ ഇങ്ങനെ ആയിരുന്നു. എന്നും റെസ്പെക്റ്റ് മാത്രമേ തനിക്ക് ദിൽഷയോട് ഉള്ളു എന്നും ഇപ്പോഴും സന്തോഷമായി ഇരിക്കാനും ഡോക്റ്റർ റോബിൻ പറയുന്നുണ്ട്. കൂടാതെ നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകാൻ ഉള്ള ബ്ലെസ്സിങ്സ് ഡോക്റ്റർ റോബിൻ നൽകുന്നു. താനുമായുള്ള ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾക്ക് നന്ദിയും ആശംസകളും അങ്ങോട്ട് നൽകിയപ്പോൾ തിരിച്ചും ആശംസകൾ നൽകി ദിൽഷയും രംഗത്ത് വന്നു. ഇതോടെ ഇരുവരും തമ്മിൽ ഇനി സൗഹൃദം മാത്രമേ ഉള്ളു എന്നത് വ്യക്തമാക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply