ഒമർ ലുലു തന്നെ സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ താരം വളരെയധികം ശ്രദ്ധ നേടി. വലിയ സ്വീകാര്യതയുള്ള വേഷമായിരുന്നു ഈ ചിത്രത്തിൽ താരത്തെ തേടിയെത്തിയത്. മിസ് കേരള ഫിറ്റ്നസ് ആയി 2017 തിരഞ്ഞെടുക്കപ്പെട്ട താരം കൂടിയാണ് നൂറിന്. ഒരു സഹോദരിയാണ് നൂറിനുള്ളത്. ഒമർ ലുലു സംവിധാനം ചെയ്ത് 2017 ലെത്തിയ ചങ്ക്സ് ആയിരുന്നു ആദ്യചിത്രം. എങ്കിലും മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറുവാൻ നൂറിന് സാധിച്ചു. ചങ്ക്സ്, അഡാർ ലൗ ധമാക എന്നീ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
സോഷ്യൽ മീഡിയകളിൽ സജീവ സാന്നിദ്ധ്യമാണ് നൂറിൻ. തന്റെ വിശേഷങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് പങ്കുവയ്ക്കാറുണ്ട് താരം. പലപ്പോഴും ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. മോഡലിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. കഴിഞ്ഞ ദിവസമായിരുന്നു നടി നൂറിൻ ഷെരീഫിനെതിരെ നിർമാതാവ് രംഗത്തുവന്നത്. നൂറിൻ സന്താക്രൂസ് പ്രമോഷൻ പരിപാടികൾക്ക് എത്തുന്നില്ല എന്നതായിരുന്നു ആരോപണമായി പറഞ്ഞിരുന്നത്. എന്നാൽ നൂറിൻ ഷെരീഫിനെതിരെയുള്ള ആരോപണങ്ങൾ വാസ്തവ വിരുദ്ധം ആണെന്നാണ് സംവിധായകനായ പ്രവീൺ രാജ് പറയുന്നത്.
സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത നിർമാതാവ് മറ്റാരുടെയോ വാക്കുകേട്ട് പുലമ്പുന്ന കാര്യങ്ങൾ മാത്രമാണിത്. സിനിമ ആളുകളിലേക്ക് എത്തിക്കേണ്ടത് സിനിമയുടെ സംവിധായകന്റെ ജോലിയാണ്. സിനിമയ്ക്ക് പണം വാങ്ങിയിട്ടും സിനിമയുടെ പ്രമോഷന് നൂറിൻ പങ്കെടുത്തില്ല എന്ന് ആരോപിച്ച് സിനിമയുടെ സംവിധായകനും നിർമാതാവും എത്തിയതിനു പിന്നാലെ ആയിരുന്നു പ്രവീൺ രാജിൻറെ പ്രതികരണം. പത്തു രൂപ വാങ്ങിയാൽ രണ്ടു രൂപയുടെ പണിയെടുക്കാനുള്ള ആത്മാർത്ഥത കാണിക്കേണ്ട എന്നും നിർമാതാവ് ചോദിച്ചിരുന്നു.
ഒരു കാര്യം ഏറ്റെടുത്താൽ അത് ആത്മാർത്ഥതയോടെ ചെയ്യുന്ന ഒരാളാണ് നൂറിൻ എന്നാണ് സംവിധായകൻ അഭിപ്രായപ്പെടുന്നത്. പ്രവീൺ സംവിധാനം ചെയ്ത വെളേപ്പം എന്ന ചിത്രത്തിലെ നായിക കൂടിയാണ് നൂറിൻ. യൂണിവേഴ്സിറ്റി എക്സാം ദിവസം സിനിമ റിലീസ് ചെയ്തിട്ട് ഫസ്റ്റ് ഷോ കാണാൻ വരണം എന്ന് പറയുന്നതിലെ യുക്തി മനസ്സിലാക്കേണ്ടതുണ്ട് എന്നും പ്രവീൺ രാജ് കൂട്ടിച്ചേർത്തിരുന്നു. നമ്മളെ അറിയുന്ന നമുക്കറിയാവുന്ന ആളുകളെക്കുറിച്ച് ഒക്കെ ഇത്തരം വാർത്തകൾ വരുമ്പോൾ നമുക്ക് വേദന ഉണ്ടാകുമല്ലോ എന്നും അദ്ദേഹം പറയുന്നു.ഫോൺ വിളിച്ചിട്ടും സന്ദേശം ആയിട്ടും നടി പ്രതികരിക്കുന്നില്ലെന്ന് നിർമാതാവായ രാജുഗോപി ചിറ്റയം പറഞ്ഞത്. നൂറിൻ ചോദിച്ച പണം മുഴുവൻ നൽകിയതാണ്. പ്രമോഷന് വരാമെന്നു ഏറ്റതാണ്.
ഒരു വാക്ക് ആ കുട്ടി പറഞ്ഞാൽ ആളുകൾ തിയേറ്ററിൽ കയറില്ലേ.? പത്തുരൂപ വാങ്ങിക്കുമ്പോൾ രണ്ടു രൂപയുടെ എങ്കിലും ജോലി എടുക്കേണ്ടതില്ലെ.? അതല്ലേ മനസ്സാക്ഷി. ഫോൺ വിളിച്ചാൽ പ്രതികരണം ഇല്ല. മെസ്സേജിന് മറുപടി ഇല്ല. ന്റെ മകളുടെ പ്രായമേ ഉള്ളൂ. എന്നെ കണ്ടാണ് സിനിമയ്ക്ക് കാശുമുടക്കിയത് എന്ന് എന്നോട് നൂറിൻ ചോദിച്ചു എന്നും രാജുഗോപി ചിറ്റയത്ത് പറയുന്നു. നൂറിൻ ഇല്ലാത്തതിന്റെ പേരിൽ പല പരിപാടികളും നഷ്ടമായതായും പറയുന്നുണ്ട്.