പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു താരമാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ ഫോറിലൂടെ ശ്രദ്ധനേടിയ റോബിന് ഇന്ന് കൈനിറയെ ആരാധകരാണ് ഉള്ളത്. ആദ്യമായിരിക്കും ഒരു വ്യക്തി ബിഗ് ബോസ്സിലൂടെ ഇത്രത്തോളം ശ്രദ്ധനേടുന്നത്. ഇന്ന് കൈനിറയെ സിനിമകളും ഉദ്ഘാടനവും ഒക്കെയായി തിരക്കിലാണ് റോബിൻ എന്ന് പറയുന്നതാണ് സത്യം. അതിനിടയിലായിരുന്നു ദിൽഷ ഇട്ട വീഡിയോ വലിയതോതിൽ തന്നെ വൈറൽ ആയതും. ഇതിന്റെ പേര് റോബിൻ വേദനയിലാണ് എന്ന വാർത്തകൾ എത്തിയതിനുശേഷം ഒരു അഭിമുഖത്തിൽ എത്തി റോബിൻ തന്നെ എല്ലാം തുറന്നു പറഞ്ഞു.
ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്നും ഈ പ്രശ്നങ്ങളൊന്നും തന്നെ കണക്കാക്കുന്നില്ലെന്ന് മനുഷ്യസഹജമായ വേദന ഉണ്ടായിരുന്നു. പക്ഷേ താൻ വേദനയിൽ ഇരിക്കാതെ മറ്റു കാര്യങ്ങളുമായി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത് എന്നായിരുന്നു റോബിൻ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിൽ ദിൽഷയെക്കാൾ നല്ലൊരു പെൺകുട്ടിയെ റോബിന് കിട്ടും എന്ന് എല്ലാവരും പറയുന്നുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും റോബിൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കുറച്ചു നാളുകൾക്ക് മുൻപ് റോബിൻ ഇന്റർവ്യൂ എടുത്ത ഒരു പെൺകുട്ടിയെയും റോബിനെയും കുറിച്ച് കൂടുതൽ ആളുകളും സംസാരിച്ചിരുന്നു.
കണ്ണിമചിമ്മാതെ റോബിനെ നോക്കിയിരുന്ന പെൺകുട്ടി ആരാണ് എന്ന് എല്ലാവരും തിരക്കിയപ്പോൾ ലഭിച്ച പേര് ആരതി എന്ന പെൺകുട്ടിയുടെതായിരുന്നു. ഇപ്പോഴിതാ വീണ്ടും ആരതിക്കൊപ്പം സന്തോഷമായി ചിത്രങ്ങളുമൊക്കെ പങ്കുവെച്ചിരിക്കുകയാണ് റോബിൻ. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ വരുന്നുണ്ട്. എന്നാൽ അങ്ങനെ അല്ലാതെ വളരെ മനോഹരമായ രീതിയിൽ ഒരു സൗഹൃദം മുന്നോട്ട് കൊണ്ടു പോവുകയാണ് റോബിൻ. ആ സൗഹൃദം റോബിൻ ആഗ്രഹിക്കുന്നുണ്ടെന്നും പ്രേക്ഷകർക്ക് മനസ്സിലാക്കുന്നു.
എന്താണെങ്കിലും ഡോക്ടർ ഹാപ്പി ആയാൽ മതി എന്നാണ് ആരാധകർ പറയുന്നത്. നിമിഷനേരം കൊണ്ട് തന്നെ റോബിന്റെ വീഡിയോ സോഷ്യൽ മാധ്യമങ്ങളിലെല്ലാം വൈറൽ ആയി മാറുകയും ചെയ്തു. ആരതിയുമായി യഥാർത്ഥത്തിൽ പ്രണയമാണോ റോബിൻ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. പ്രണയത്തിലേക്ക് ഈ ബന്ധം എത്തിനിൽക്കുമെന്ന് പോലും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. വളരെ സന്തോഷവാനായി ആണ് ആരതിയെ കാണാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ഈ ഒരു വീഡിയോ ശ്രദ്ധനേടുന്നത്.