മലയാള സിനിമയ്ക്ക് എന്നും അഭിമാനമായ താരമാണ് മമ്മൂട്ടിയും മോഹൻലാലും. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ പറയുന്ന പേര് സുരേഷ് ഗോപിയുടെ തന്നെയാണ്. ഒരേ കാലത്തുതന്നെ അഭിനയജീവിതം ആരംഭിച്ചവരാണ് ഇവർ മൂന്നുപേരും. ഇവർ മൂന്നു പേരും തമ്മിലുള്ള ബഹുമാനവും അതുപോലെ തന്നെയാണ്. അടുത്ത സൗഹൃദമാണ് മൂന്നുപേരും. മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിൽ ഉണ്ടായ സൗഹൃദത്തിൽ ചെറിയൊരു ഉലച്ചിൽ ഉണ്ടായത് വാർത്തകളായിരുന്നു. അതിനു കാരണം ഒരിക്കലും താനല്ലെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. കൗമദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇപ്പോൾ ഒരു സുപ്രധാനമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
വളരെ ആഴത്തിലുള്ള സൗഹൃദമാണ് എനിക്ക് സിനിമാലോകത്ത് ഉള്ളത്. സൗഹൃദങ്ങൾ എല്ലാം തന്നെ വളരെയധികം ആഴത്തിലുള്ളതാണ് എന്ന് മമ്മൂട്ടി പറയുന്നു. ആരെങ്കിലും ഫോൺ കൊണ്ടുവന്നപ്പോൾ മമ്മുട്ടി ആണ് എന്ന് പറഞ്ഞാൽ ഞാൻ എഴുന്നേറ്റ് നിന്ന് ശേഷം മാത്രമേ സംസാരിക്കു, തനിക്ക് മമ്മൂട്ടിയോടുള്ള സൗഹൃദത്തിന് അത്രമേൽ ആഴം ആണുള്ളത്. മമ്മൂട്ടി ആയിട്ടുള്ള സൗഹൃദത്തിൽ ഉലച്ചിൽ ഉണ്ടായി, പക്ഷേ അതിനുള്ള കാരണം ഒരിക്കലും താൻ ആയിരുന്നില്ല.
അങ്ങനെ ഒരു കാരണമായി താൻ ഒരിക്കലും ഉണ്ടാവുകയുമില്ല. അതുപോലെ ഒരമ്മ പെറ്റ മക്കളെ പോലെ ആണ് താനും വിജയരാഘവനും. തന്റെ വലിയേട്ടൻ ആണെങ്കിലും കുട്ടാ എന്നാണ് വിളിക്കുന്നത്. അത്തരത്തിൽ നിരവധി ബന്ധങ്ങളാണ് തനിക്ക് സിനിമയിലുള്ളത്. ഓരോരുത്തരുടെയും പേര് പറഞ്ഞാൽ ചില പേരുകൾ മിസ്സായി പോയി എന്ന് ചിലർ പറയും. ഇങ്ങനെയാണ് സുരേഷ് ഗോപി ഈ കാര്യത്തെ കുറിച്ച് പറയുന്നത്.
സുരേഷ് ഗോപിയുടെ വാക്കുകൾ വളരെ പെട്ടെന്നായിരുന്നു വൈറലായി മാറിയത്. പാപ്പൻ എന്ന ചിത്രവുമായി ബന്ധപ്പെട്ട തിരക്കിലാണ് താരം. ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി എത്തിയപ്പോഴായിരുന്നു ചില കാര്യങ്ങളെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞിരുന്നത്. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ചിത്രമാണ് പാപ്പൻ എന്ന ചിത്രം. ഗോകുൽ സുരേഷും സുരേഷ് ഗോപിയും ആദ്യമായി ഒരുമിക്കുന്നു എന്ന ഒരു പ്രത്യേകത തന്നെയാണ് ഇതിൽ എടുത്തുപറയാനുള്ളത്. അതോടൊപ്പം തന്നെ നൈല ഉഷ, കനിഹ ആശാ ശരത് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും.