ഈ നാട്ടിൽ സ്വന്തം അച്ഛൻ ആണ് മകളെ വിവാഹം കഴിക്കുക – അതിനു അവർ തന്നെ പറയുന്ന കാരണം കേട്ടോ ?

അച്ഛനും മകളും തമ്മിലുള്ള ബന്ധം എന്നത് ഒരിക്കലും പരസ്പരം പറഞ്ഞറിയിക്കാൻ സാധിക്കാത്ത ബന്ധമാണ്. ഏറെ പവിത്രമായ ബന്ധം. എന്തു ഭയം ഉണ്ടായാലും അച്ഛന്റെ നെഞ്ചിലേക്ക് ഒന്നുചേർന്ന് നിൽക്കുമ്പോൾ ഏത് പെൺകുട്ടികൾക്കും ആശ്വാസം മാത്രമാണ് തോന്നാറുള്ളത്. ഓരോ പെൺകുട്ടികൾക്കും അവളുടെ അച്ഛൻ അഭിമാനം ആയിരിക്കും. ജീവിതകാലം മുഴുവൻ അവളുടെ ഒരു ഹീറോ എന്ന് പറയുന്നത് അച്ഛൻ തന്നെയായിരിക്കും. അച്ഛനാണ് ഒരു പെൺകുട്ടിയുടെയും റോൾ മോഡൽ. അവൾ അവളുടെ പുരുഷനെ കാണുന്നത് തന്നെ അച്ഛനെ പോലെ ഉള്ള പുരുഷനിൽ ആണ്. അച്ഛനെ പോലെ സ്നേഹിക്കുന്ന പുരുഷനെ, അങ്ങനെയായിരിക്കും മിക്ക പെൺകുട്ടികളും വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും ആലോചിക്കുന്നത്.

കാരണം അവർ ജീവിതത്തിൽ അടുത്ത് അറിഞ്ഞിട്ടുള്ള ഒരു പുരുഷൻ അച്ഛൻ മാത്രമാണ്. വളരെ പവിത്രമായി കാണേണ്ട അച്ഛൻ മകൾ ബന്ധത്തെ വളരെ വികലമായി ചിത്രീകരിക്കുന്ന ഒരു ഗോത്രം ഉണ്ട് ബംഗ്ലാദേശിൽ. അവിടെ മകളുടെ പിതാവിനെ വിവാഹം കഴിക്കണമെന്നാണ് നിയമം. ഈ ദുരാചാരം ഇന്നും ഈ സമൂഹത്തിൽ പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ ഇന്നും സമൂഹത്തിൽ വ്യാപകമായി ഇത്തരം അനാചാര പ്രവർത്തികൾ നടക്കുന്നുണ്ട് എന്നതാണ് സത്യം.

ബംഗ്ലാദേശിലെ മാണ്ടി ഗോത്രത്തിന്റെ ആചാരമനുസരിച്ച് ഒരു സ്ത്രീയുടെ ഭർത്താവ് വളരെ ചെറുപ്പത്തിലെ മരിക്കുകയാണെങ്കിൽ അവളുടെ രണ്ടാം വിവാഹം കുടുംബത്തിലെ ഒരു യുവാവുമായി നടത്തപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ ഒരു സ്ത്രീക്ക് ഇതിനകം ഒരു മകൾ ഉണ്ടെങ്കിൽ കുടുംബത്തിൽ ഒരു ചെറുപ്പക്കാരനെ ആ മകളുടെ ഭർത്താവ് ആയി കണക്കാക്കുന്നു അല്ലെങ്കിൽ ഒരു സ്ത്രീയുടെ മകൾ വലുതാകുമ്പോൾ അവളുടെ അമ്മയുടെ രണ്ടാമത്തെ ഭർത്താവിനെ ഭർത്താവായി സ്വീകരിക്കണം.

ഒരു ചെറുപ്പക്കാരനായ ഭർത്താവിനെ രണ്ട് ഭാര്യയെയും മകളെയും ദീർഘകാലം സംരക്ഷിക്കാൻ കഴിയും എന്നതാണ് ഇതിന് പിന്നിൽ അവർ പറയുന്ന ഒരു യുക്തിയായി പറയുന്നത്. ഇന്നും അവരിൽ പലരും ഈ ആചാരം വിശ്വസിക്കുന്നുണ്ട് എന്നും അറിയാൻ സാധിക്കുന്നുണ്ട്. നിരവധി ആളുകളാണ് ഈ ആചാരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം ദുരാചാരങ്ങൾക്ക് അന്ത്യം കുറിക്കേണ്ട സമയമായി എന്നും പലരും പറയുന്നുണ്ടായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply