ജയിലിലും ജുവനൈൽ ഹോമിലും ആയി ജീവിതം. ഇന്ന് ആരെയും അമ്പരപ്പിക്കുന്ന വിജയം അപ്പു വിന്റെ പ്രചോദനം നിറഞ്ഞ കഥ

ഒന്നും ഇല്ലായ്മയിൽ നിന്നും എന്തെങ്കിലും ഒക്കെ ആയ നേട്ടം കൊയ്യുന്ന ചിലരുണ്ട്. അത്തരം ആളുകൾ പലർക്കും വലിയ പ്രചോദനം തന്നെയാണ്. അത്തരത്തിലുള്ള ഒരു വിജയമാണ് അപ്പുവിന് പറയാനുള്ളത്. ഒരിക്കലും ഇത്തരം ഒരു വിജയം നേടാൻ സാധിക്കും എന്ന് അപ്പു കരുതിയില്ല. അപ്പു പലപ്പോഴും പലർക്കും പ്രചോദനമാകുന്നുണ്ട്. വളരെയധികം പ്രത്യേകമായ ഒരു ജീവിതകഥയാണ് അപ്പുവിന് പറയാനുള്ളത്. തന്റെ നല്ലകാലം മുഴുവൻ ജയിലിൽ ആയിരുന്നു അപ്പു എന്നതാണ് സത്യം. ഒരു കുറ്റവും ചെയ്യാതെ ഇരുന്നിട്ടും തൃശ്ശൂർ വിയൂർ ജയിലിൽ ആണ് അപ്പു ജനിക്കുന്നത് പോലും. ഒരു തെറ്റ് ചെയ്ത് ജയിലിലെത്തിയത് ആയിരുന്നില്ല അവൻ എന്നതാണ് ഏറ്റവും വേദനിപ്പിക്കുന്ന കാര്യം. അവന്റെ അമ്മയായിരുന്നു തെറ്റ് ചെയ്തു ജയിലിൽ എത്തിയത്.

വളർന്നത് അമ്മയ്ക്കൊപ്പം ജയിലിൽ തന്നെ. അഞ്ചും വയസ്സായപ്പോൾ അവനെ നിയമപ്രകാരം ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തു. അവിടെയുള്ള കുട്ടികൾക്കൊപ്പം ആണ് അവൻ കളിച്ചത്. അതിനിടയിൽ ജയിലിൽ നിന്നിറങ്ങിയ അവന്റെ അമ്മ അവനെ കാണാൻ പോലും നിൽക്കാതെ പോവുകയും ചെയ്തു. ജയിൽ അധികൃതർ അവരെ കോൺടാക്ട് ചെയ്യാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒരു തെറ്റും ചെയ്യാതെ ഭൂമിയിലേക്ക് വന്നവൻ ജനിച്ചത് ജയിലിലും വളർന്നത് ജുവനൈൽ ഹോമിലും. പരിമിതമായ സൗകര്യങ്ങളിൽ വളർന്നവനാണ് ഇന്ന് കൊച്ചി ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 19 ടീമിൽ സെലക്ഷൻ നേടിയിരിക്കുന്നത്. തീർച്ചയായും അഭിനന്ദിക്കേണ്ട വിജയം തന്നെയാണ്.

ഇത്തരത്തിലുള്ള വിജയങ്ങളാണ് പ്രചോദനം. മികച്ച സാഹചര്യങ്ങളിൽ അല്ലാതെ വളർന്നു വന്നവരാണ് ഇത്തരം പ്രതിഭകൾ. ഇവർക്ക് വളരെയധികം പ്രചോദനം ലഭിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. യാതൊരു തെറ്റും ചെയ്യാതെ ഇരുന്നിട്ടുപോലും അവന്റെ ബാല്യകാലം വേദനകൾ നിറഞ്ഞതായിരുന്നു. ഒരു സാധാരണ കുട്ടിക്ക് ലഭിക്കുന്നത് ഒന്നും തന്നെ അവന് ലഭിച്ചിരുന്നില്ല. ഇത് എല്ലാം താണ്ടിയാണ് ഇന്ന് അവൻ അവന്റെതായ ഒരു സ്ഥാനം നേടിയെടുത്തിരിക്കുന്നത്. തീർച്ചയായും ആ സ്ഥാനം അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ്.

ആരെയാണ് കുറ്റം പറയേണ്ടത് എന്ന് പോലും ഇവിടെ മനസ്സിലാക്കാൻ സാധിക്കില്ല. വിധി അവന് വിപരീത സാഹചര്യങ്ങൾ നൽകിയപ്പോൾ അതേ വിധി തന്നെയാണ് അവന് ഒരു അനുകൂലസാഹചര്യം നൽകിയത്. പരിമിതമായ സൗകര്യങ്ങളിൽ നിന്ന് അവന്റെതായ ഒരു സ്ഥാനം ഉണ്ടാക്കാൻ സാധിച്ചു അഭിനന്ദനങ്ങൾ നേരാം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply