അവർക്ക് ചെയ്യാൻ പറ്റാത്തത് ഒക്കെ ആൾക്കാർ ചെയ്യുമ്പോൾ തോന്നുന്ന ഒരു ചൊറിച്ചിൽ.

മാറുന്ന ലോകത്തിന്റെ ചിന്താഗതികൾക്ക് അനുസരിച്ചു മികച്ച ഒരു പ്രമേയവുമായി എത്തുന്ന ചിത്രമാണ് ഹോളിവുഡ്. രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രേമേയം.മാറ്റം അനിവാര്യമായ കാലത്ത് തന്നെ ഈ ചിത്രത്തിനെ എങ്ങനെയാണ് ആളുകൾ നോക്കിക്കാണുക എന്ന് പറയാൻ സാധിക്കില്ല. ചിലർ ഇതിനെ സ്വീകരിച്ചേക്കും മറ്റുചിലർ സ്വീകരിക്കാതിരുന്നതേക്കാം. ഓഗസ്റ്റ് 12ന് ഒടിടി റിലീസായാണ് ചിത്രം എത്തുന്നത്. ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ ജാനകി സുധീർ, അമൃത വിനോദ്, പ്രദീപ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ ട്രെയിലറും പോസ്റ്ററും ഒക്കെ ഇതിനോടകം തന്നെ വൈറൽ ആയി മാറുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ ചിത്രത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ച് ഒക്കെ ജാനകി സുധീർ നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. ചിത്രത്തിനെതിരെ ഉയരുന്ന ചില സദാചാര വിമർശനങ്ങൾക്കാണ് ജാനകി പ്രതികരിച്ചിരുന്നത്. എൺപതുകളിലെയും തൊണ്ണൂറുകളിലെയും ചിത്രങ്ങളിൽ ഉണ്ടായിരുന്നു ലൈം ഗീ കത ആസ്വദിച്ചിരുന്നവർ ഇപ്പോഴത്തെ ചിത്രങ്ങളെ സദാചാര കണ്ണോടെയാണ് നോക്കി കാണുന്നത്. ഇക്കാര്യത്തെക്കുറിച്ച് ജാനകിയുടെ പ്രതികരണം ചോദിച്ചപ്പോൾ താരം പറഞ്ഞത്. അവർക്ക് ചെയ്യാൻ പറ്റാത്തത് ഒക്കെ ആൾക്കാർ ചെയ്യുമ്പോൾ തോന്നുന്ന ഒരു ചൊറിച്ചിൽ. എനിക്ക് അത്രയേ തോന്നാറുള്ളു. ജാനകിയുടെ മറുപടിയും ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ സദാചാരവാദികളുടെ വക വലിയ രീതിയിലുള്ള ചോദ്യം ചെയ്യലുകൾ ഉണ്ടായിരുന്നു. അങ്ങനെയുള്ള കാറ്റഗറിയിൽ ഉള്ളവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. സിനിമയെ സിനിമയായി കാണാൻ പറ്റുന്നവർക്ക് വളരെ നല്ല രീതിയിൽ അറേഞ്ച് ചെയ്യാൻ സാധിക്കുമെന്നും ജാനകി പറയുന്നുണ്ടായിരുന്നു. ബാല്യം മുതൽ പ്രണയിക്കുന്ന പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരികമായ മുഹൂർത്തങ്ങളിലൂടെ ആണ് ഈ ചിത്രം മുന്നേറുന്നത്. പോൾ വിക്ടേസ് തിരക്കഥയൊരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂർ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന സിനിമയ്ക്കു സംഗീതം ഒരുക്കിയ റോണി റാഫേൽ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത്.. എഡിറ്റിങ് നിർവഹിക്കുന്നത് വിപിൻ മണ്ണൂർ ആണ്. പ്രൊഡക്ഷൻ കൺട്രോളർ ആയി എത്തുന്നത് ജയശീലൻ സദാനന്ദൻ. ഇതിനോടകം വളരെ വലിയ വിമർശനങ്ങൾ ചിത്രം ഏറ്റുവാങ്ങി കഴിഞ്ഞു എന്നതാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply