തെന്നിന്ത്യൻ പ്രേക്ഷകരെല്ലാം വളരെ ആകാംഷയോടെ കാത്തിരുന്ന അല്ലു അർജുൻ ചിത്രമായ പുഷ്പ ഇക്കഴിഞ്ഞ ഡിസംബർ 17 നായിരുന്നു ഒന്നാം ഭാഗം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിൽ ഫഹദ് ഫാസിൽ പ്രതിനായക വേഷമായിരുന്നു. വളരെയധികം ശ്രദ്ധ നേടിയത് . രണ്ടാം ഭാഗം ഉണ്ടാകുമെന്നും രണ്ടാമത്തെ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആസ്വാദകർ എന്ന് എല്ലാവർക്കുമറിയാം. രണ്ടാംഭാഗം പുഷ്പ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് ആയിരുന്നു റിപ്പോർട്ട്. ചിത്രത്തിന്റെ തിരക്കഥ ജോലികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ് എങ്കിൽ രണ്ടുമാസത്തിനുള്ളിൽ തന്നെ തീയേറ്ററുകളിലെത്തും എന്നാണ് നിർമാതാക്കൾ ആഗ്രഹിക്കുന്നത്. കാത്തിരിക്കുന്ന രണ്ടാം ഭാഗം നിർമാണം വൈകുന്നതു വലിയതോതിൽ തന്നെയുള്ള ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കും കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്ന വിവരം പുറത്തുവരുന്നത്. നേരത്തെ എത്തിയ കെജിഎഫ് മൂവിയുടെ വൻവിജയം പുഷ്പയുടെ തിരക്കഥയിൽ മാറ്റം വരുത്തുന്നുണ്ട് എന്നായിരുന്നു ഗോസിപ്പുകളിൽ ഉണ്ടായിരുന്നത്. പുഷ്പയുടെ ആദ്യഭാഗം റിലീസ് ചെയ്തപ്പോൾ തന്നെ എല്ലാവരെയും അതിശയിപ്പിച്ചത് ഫഹദ് ഫാസിലിനെ പ്രതിനായക വേഷം തന്നെയായിരുന്നു.
തനിക്ക് ലഭിച്ച കഥാപാത്രമായ ഭൻവർ സിങ് ശെഖാവത്ത് എന്ന കഥാപാത്രത്തെ വളരെ പക്വതയോടെ അവതരിപ്പിക്കുവാൻ ഫഹദിന് സാധിച്ചിരുന്നു. രണ്ടാംഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കെ ഫഹദ് ഫാസിൽ സിനിമയിൽ നിന്നും പിന്മാറി എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. വിജയസേതുപതി പുഷ്പയുടെ ഭാഗം ആയതാണ് പിൻമാറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. വിജയ് സേതുപതിയും ഫഹദ് ഫാസിലും ഇന്ത്യയിലുടനീളം തന്നെ ഡിമാൻഡുള്ള രണ്ട് താരങ്ങളാണ്. അടുത്ത കാലത്ത് ലോഗേഷ് സംവിധാനം ചെയ്ത കമലഹാസൻ ചിത്രമായ വിക്രമിൽ ഇരുവരും ഒരുമിച്ചിരുന്നു.
ഇരുവരും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഫഹദിന്റെ കൂടുതൽ പ്രകടനം രണ്ടാംഭാഗത്തിൽ ഉണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. പ്രേക്ഷകർ കാത്തിരിക്കുമ്പോഴാണ് ഫഹദ് സിനിമയിൽ നിന്നും പിന്മാറി എന്ന റിപ്പോർട്ട് പുറത്തുവരുന്നത്. രണ്ടാംഭാഗത്തിൽ വളരെയേറെ പ്രാധാന്യമുള്ള ഒരു വില്ലൻ കഥാപാത്രത്തെ വിജയ് സേതുപതി അവതരിപ്പിക്കാൻ പോകുന്നുണ്ടായിരുന്നു. പുഷ്പ സംവിധായകൻ സുകുമാറിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് വിജയ് സേതുപതി എന്നുമൊക്കെ അറിയുന്നു. വിക്രമിലെ തന്റെ സഹതാരം പുഷ്പയിലും അഭിനയിക്കുന്നതാണ് ഫഹദിന്റെ പിൻമാറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ പ്രകാരം അറിയുന്നത്. പുഷ്പയിൽ വിജയ് സേതുപതി ഉണ്ടാകും എന്നത് ഇതുവരെ ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. അതോടൊപ്പം തന്നെ ഫഹദ് ഫാസിൽ പിന്മാറിയതിന്റെയും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല.