എല്ലാവരും ഫോളോ ചെയ്യുന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് ഒരാളെ മാത്രം.

ബിഗ് ബോസ് സീസൺ ഫോറിലൂടെ ജനങ്ങളുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമായിരുന്നു റോബിൻ രാധാകൃഷ്ണൻ. ബിഗ്‌ബോസ് വീട്ടിൽ 100 ദിവസം നിന്നില്ലെങ്കിൽ പോലും ജനങ്ങളുടെ മനസ്സിൽ വിജയ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ തന്നെയായിരുന്നു. ബിഗ്‌ബോസ് സീസൺ അറിയപ്പെടുന്നതും ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്റെ പേരിൽ തന്നെയായിരിക്കും എന്ന് ഇതിനോടകം പലരും പറഞ്ഞു കഴിഞ്ഞു. എന്നാൽ വലിയൊരു ഫാൻ ബേസ് ആണ് ബിഗ് ബോസിന് പുറത്ത് റോബിന് ഉണ്ടായത്. ബിഗ് ബോസ് വീട്ടിലേക്ക് എത്തുമ്പോൾ അധികമാരും അറിയാത്ത ഒരു പയ്യൻ ബിഗ് ബോസ്സിൽ വന്നതിനു ശേഷം പുറത്തിറങ്ങിയത് നിരവധി ആരാധകരെ സൃഷ്ടിച്ചു കൊണ്ടായിരുന്നു.

സോഷ്യൽ മീഡിയ പേജുകളിൽ അടക്കം റോബിന് ആരാധകർ ഇരട്ടി ആയിരിക്കുകയാണ്. പോകുമ്പോൾ ഒരു ലക്ഷം ഫോളോവേർസ് മാത്രം ഉണ്ടായിരുന്ന റോബിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഇപ്പോൾ വൺ മില്യൻ ആണ്. ഈ സന്തോഷം റോബിനും റോബിന്റെ ഫാൻസ് പേജുകളിൽ എല്ലാം തന്നെ ആഘോഷമാക്കി മാറ്റുകയും ചെയ്തിരുന്നു. ഇത്രയധികം ഫോളോവേഴ്സ് ഉള്ള റോബിൻ ഇതുവരെ ആരെയും തന്നെ കോൾ ചെയ്തിരുന്നില്ല എന്നത് ശ്രദ്ധേയമായിരുന്നു. എന്നാൽ ഇപ്പോഴിതാ റോബിൻ ഒരാളെ ഫോളോ ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്. അത് മറ്റാരും അല്ല, പ്രേക്ഷകർക്കെല്ലാം പരിചിതമായ അതുപോലെതന്നെ റോബിന്റെ ബെസ്റ്റ് ഫ്രണ്ട് ആയ ദിൽഷയെ തന്നെയാണ്.

ബിഗ് ബോസ് സീസൺ ഫോറിന്റെ ലേഡി വിന്നർ ആയ ദിൽഷയാണ് റോബിൻ ഫോളോ ചെയ്യുന്നത്. റോബിൻ ഫോളോ ചെയ്യുന്ന ഒരേയൊരാൾ ഇൻസ്റ്റഗ്രാമിൽ ദിൽഷ തന്നെയാണ്. റോബിനെ യാത്രയാക്കാൻ ദിൽഷ മുംബൈയിലെ എയർപോർട്ടിൽ എത്തിയതും വലിയ വാർത്തയായിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്നും ലഭിച്ച കപ്പുമായി ആണ് ദിൽഷ റോബിനെ യാത്രയാക്കാൻ വേണ്ടി എത്തിയത്.

ആ സമയത്ത് ഇവരുടെ വിവാഹത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചിരുന്നു അപ്പോൾ ദിൽഷ പറഞ്ഞ മറുപടിയും വളരെയധികം ആരാധകർക്ക് പ്രതീക്ഷ നൽകുന്ന മറുപടി തന്നെയാണ്..ഞാൻ വീട്ടിൽ തന്നെ നന്നായി ഒന്നു കുളിച്ച് ഫ്രഷായതിനുശേഷം നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാം എന്നായിരുന്നു ദിൽഷ പറഞ്ഞത്.പ്രേക്ഷകരെല്ലാം വലിയതോതിൽ സന്തോഷിക്കുകയാണ് ചെയ്യുന്നത്. ദിൽഷയുടെ ഭാഗത്തുനിന്നും ഒരു എസ് കിട്ടുവാൻ ആണ് പ്രേക്ഷകർ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply