സ്ത്രീകളെ ചരക്ക് എന്ന് സംബോധന ചെയ്ത ഗോപി സുന്ദർ

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നവരിൽ മുൻനിരയിൽ നിൽക്കുന്ന രണ്ടുപേരാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയ സമയം മുതൽ തന്നെ വിമർശനങ്ങൾ ഒപ്പമുണ്ട്. ഇപ്പോൾ ഇവരുടെ പുതിയ മ്യൂസിക് ആൽബം ആയ തോന്തരവ് എന്ന ആൽബം പുറത്തു വന്നിരിക്കുകയാണ്. ഈ ആൽബത്തിന്റെ ഭാഗമായി പലരും ഇവരുമായുള്ള ഇന്റർവ്യൂ സംപ്രേഷണം ചെയ്യുന്നുണ്ട്. അഭിമുഖത്തിൽ ഗോപി സുന്ദർ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അഭിമുഖത്തിൽ ഗോപി സുന്ദർ ഒരു വാക്ക് പറഞ്ഞ് കൂട്ടത്തിൽ സ്ത്രീകളെ മോശമായി ചിത്രീകരിച്ചു എന്നാണ് ആളുകൾ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

തങ്ങളുടെ ലിപ്പ്ലോക്ക് വീഡിയോ എങ്ങനെയാണ് ഇൻസ്റ്റഗ്രാമിൽ സംപ്രേഷണം ചെയ്തത് എന്ന് പറയുന്നതിന് ഇടയിലായിരുന്നു ഗോപി സുന്ദർ ഇങ്ങനെ ഒരു വാക്ക് ഉപയോഗിച്ചത്. കേരളത്തിലുള്ളവർക്ക് എത്രത്തോളം ലൈം ഗി ക ദാരിദ്ര്യം ഉണ്ടെന്ന് മനസ്സിലാക്കി എടുത്തതാണെന്നും ഗോപി സുന്ദർ പറയുന്നുണ്ടായിരുന്നു അതോടൊപ്പം ഗോപി സുന്ദർ ഉപയോഗിച്ച വാക്ക് ഒരു ഷർട്ട് വിൽക്കണമെങ്കിൽ ഒരു മോഡൽ ഇട്ട് വന്നാൽ മാത്രമേ അത് വിറ്റ് പോവുകയുള്ളൂ. അതുപോലെ ഒരു സാരി ആണെങ്കിലും നന്നായി ഒരുങ്ങി ഒരു ചരക്കിനെ കൊണ്ട് നിർത്തിയാൽ മാത്രമേ പോവുകയുള്ളൂ. അതൊരു മാർക്കറ്റിംഗ് തന്ത്രമാണ് എന്നാണ് പറഞ്ഞത്. സ്ത്രീകളെ ചരക്ക് എന്ന് സംബോധന ചെയ്ത ഗോപി സുന്ദറിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

ഇത്രയും സംസ്കാര ശൂന്യമായ നിങ്ങളാണോ ഗാനങ്ങൾക്കു ഈണം നൽകുന്നത് എന്നും നിങ്ങൾ കലാകാരനാണോ എന്നുമൊക്കെയാണ് ചിലർ ചോദിച്ചു കൊണ്ടിരിക്കുന്നത്. അരികിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ട് എന്ന മര്യാദ പോലും കാണിക്കാതെ ആണ് നിങ്ങൾ ഇങ്ങനെ സംസാരിച്ചത് എന്നും ഇത് വളരെ മോശമായിപ്പോയി എന്നു പലരും ഗോപി സുന്ദറിനെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

ഈയൊരു രീതിയിലാണ് സംസാരം എങ്കിൽ എങ്ങനെയായിരിക്കും ജീവിതം എന്ന് ഊഹിക്കാവുന്നതേയുള്ളൂ എന്നാണ് മറ്റു ചിലർ പറഞ്ഞത്. അതോടൊപ്പം വളരെയധികം ലൈം ഗി ക ദാരിദ്ര്യം നേരിടുന്ന ഒരു സ്ഥലമാണ് നമ്മുടെ നാട് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഇനിയും ലൈം ഗി ക ദാരിദ്ര്യം നേരിടേണ്ട അവസ്ഥ വരട്ടെ എന്നാണ് ചിലർ കമന്റുകൾ ആയി രേഖപ്പെടുത്തിയിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply