അയാൾ നിങ്ങൾക്ക് ചിലപ്പോൾ വലിയ നടനൊക്കെ ആയിരിക്കും ! പക്ഷെ തനിക്ക് – തുറന്നു പറഞ്ഞു ഉർവശി

ഉർവ്വശിയും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ജലധാര പമ്പ് സെറ്റ് സിൻസ് 1962 എന്ന ചിത്രം ആരംഭിച്ചിരിക്കുകയാണ്. പൂജയും സ്വിച്ചോൺ കർമവും ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു നടന്നത്. പൂജയ്ക്കുശേഷം ഇന്ദ്രൻസും ഉർവശിയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.
ഇന്ദ്രൻസ് ചേട്ടൻ വലിയ നടൻ ആയതിനുശേഷം ഒരുമിച്ച് അഭിനയിക്കുന്ന ഈ ചിത്രത്തെക്കുറിച്ച് എന്തു പറയുന്നു എന്നാണ് ഉർവശിയോടെ ചോദിച്ചിരുന്നത്. ഇതിന് ഉർവശി പറഞ്ഞ മറുപടിയാണ് ശ്രെദ്ധ നേടുന്നത് നിങ്ങൾക്ക് ആണ് അദ്ദേഹം ഇപ്പോൾ വലിയ നടനായി മാറിയിട്ടുണ്ടാവാം. പക്ഷേ ഞാൻ അന്ന് കണ്ട അന്നുമുതൽ അദ്ദേഹം ഇങ്ങനെ തന്നെയാണ്.-

ഞാൻ തന്നെ അദ്ദേഹത്തോട് ചോദിച്ചു എന്താണ് ഇങ്ങനെ ആകാനുള്ള രഹസ്യമെന്ന്. ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ഞാനും അദ്ദേഹവും ഒന്നിച്ച് ഒരു സിനിമ ചെയ്യുന്നത്. അദ്ദേഹത്തെ ഞാൻ കണ്ട കാലം മുതൽ ഇന്നുവരെ അദ്ദേഹത്തിന് രൂപം കൊണ്ടും ഭാവം കൊണ്ടും സ്വഭാവം കൊണ്ടും യാതൊരുവിധത്തിലുള്ള മാറ്റവും ഉണ്ടായിട്ടില്ല എന്നാണ് ഉർവശി പറയുന്നത്. ചെറുപുഞ്ചിരിയോടെ ഉർവ്വശിയുടെ വാക്കുകൾ കേട്ട് അരികിൽ നിൽപ്പുണ്ട് ഇന്ദ്രൻസ്. അദ്ദേഹത്തോടും ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു മാധ്യമപ്രവർത്തകർ.

ഇപ്പോൾ സിനിമയിലെത്തി പ്രേക്ഷകരെല്ലാം ഞെട്ടിക്കുക ആണല്ലോ എന്നായിരുന്നു ചോദ്യം. ഇനിയും ഒന്നുകൂടി ഞെട്ടിക്കും എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ജലധാര പമ്പ് സെറ്റ് എന്ന സിനിമ ഒരു ഗംഭീര സിനിമ തന്നെയാണെന്നും ഇന്ദ്രൻസ് പറയുന്നു. ആശിഷ് ചിന്നപ്പ ആണ് ചിത്രത്തിന്റെ സംവിധായകൻ.

അതേസമയം ഉർവശിയോടെ മാതൃഭൂമി ചോദിച്ച ഒരു ചോദ്യവും അതിനു ഉർവശി പറഞ്ഞ മറുപടിയുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സ്ത്രീകൾ സുരക്ഷിതരാണോ സിനിമയിൽ എന്നായിരുന്നു ചോദ്യം. ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടോ സ്ത്രീകൾക്ക് സിനിമയിൽ എന്നും ചോദിച്ചിരുന്നു. നല്ലൊരു അമ്പല പരിസരമാണ് എല്ലാവരും സുരക്ഷിതരായി ഇരിക്കട്ടെ. എപ്പോഴും സ്ത്രീകൾ സുരക്ഷിതരാണ്. അല്ലാതെ പ്രശ്നങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കപ്പെടാൻ ഉള്ള സാഹചര്യമുണ്ട്. അല്ലാത്ത കാര്യങ്ങൾ പുറത്തു വരുമ്പോൾ നിങ്ങൾ അറിയുന്നുണ്ട്. അതിനു പകരം ഉള്ള നടപടിക്രമങ്ങളെല്ലാം നടക്കുന്നുണ്ടെന്നും അത് അറിയുന്നുണ്ടല്ലോ. സന്തോഷം.

ദയവുചെയ്ത് ഈ പടത്തിന് പൂജയാണ്. ഇതൊക്കെയാണോ ചോദിക്കുന്നത് ബഹുമാനപ്പെട്ട മാതൃഭൂമി. ഈ പടം നന്നായി വരാൻ പ്രാർത്ഥിക്കുക. അനുഗ്രഹിക്കുക എന്നായിരുന്നു പറഞ്ഞിരുന്നത്. ഇത്തരം കാര്യങ്ങളെ കുറിച്ച് ഒന്നും സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല എന്ന രീതിയിൽ തന്നെയായിരുന്നു ഉർവശിയുടെ ഇടപെടൽ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply