അന്ന് ഞാൻ ഡപ്പാകൂത്ത് ഡാൻസ് ആയിരിക്കും – വിവാഹം ആയാൽ നാണിച്ചിരിക്കില്ല – തന്റെ സങ്കൽപ്പത്തിലെ വിവാഹം ഇങ്ങനെ

ഇപ്പോൾ താരങ്ങളേക്കാൾ കൂടുതൽ ഫോളോവേഴ്സ് ആരാധകരും ഒക്കെ ഉള്ളത് താരപുത്രന്മാർ താരാപുത്രികൾക്കും ആണെന്നതാണ് സത്യം. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട താരമാണ് ജയറാമിന്റെയും പാർവതിയുടെ മകളായ ചക്കി എന്ന മാളവികയെ. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ചക്കിക്ക് ഉള്ളത്. ചക്കിയുടെ വിശേഷങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ശ്രദ്ധനേടുകയും ചെയ്യാറുണ്ട്. സിനിമയിലേക്കില്ലെ എന്ന ചോദ്യം പോലെ തന്നെ ചക്കി പലപ്പോഴും നേരിടുന്ന മറ്റൊരു ചോദ്യമാണ് ഇനി എപ്പോഴാണ് വിവാഹിതയാകുന്നത് എന്നത്. പല താരങ്ങളുടേയും പേരിനോടൊപ്പം ചക്കി വിവാഹിതയാവുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകൾ കേട്ടിരുന്നു.

എന്നാൽ വളരെ രസകരമായ രീതിയിൽ പ്രതികരിച്ച് ആയിരുന്നു ചക്കി മറുപടി നൽകിയത്. ഇപ്പോൾ ഇതാ പുതിയ അഭിമുഖത്തിൽ ചക്കി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വിവാഹ സ്വപ്നങ്ങളെക്കുറിച്ചാണ്‌ ചക്കി സംസാരിക്കുന്നത്.ഒരു ടിവി ഷോ കണ്ടതിനുശേഷം വിവാഹം എങ്ങനെയാണ് എന്ന് ഒക്കെ താനും അമ്മയും പറയുമായിരുന്നു. വലുതായി വിവാഹം എന്താണ് എന്ന് മനസ്സിലായപ്പോൾ അതിന്റെ ക്രേസ് ഒക്കെ പോയി എന്നും മാളവിക പറയുന്നുണ്ട്. തന്റെ കല്യാണത്തിന് താൻ നാണിച്ചു ഇരിക്കത്തില്ല എന്നും, ഏറ്റവും കുറഞ്ഞത് ഒരു ഡപ്പാംകൂത്ത് എങ്കിലും ഞാൻ കളിക്കും എന്നുമാണ് രസകരമായി മാളവിക പറഞ്ഞിരുന്നത്. നാണം എന്ന സംഭവമേ തനിക്കില്ല എന്നും പറയുന്നു.

അച്ഛനൊപ്പം പരസ്യത്തിൽ അഭിനയിക്കുമ്പോൾ നാണം തോന്നിയോ എന്ന ചോദ്യത്തിനും രസകരമായി തന്നെയായിരുന്നു താരം മറുപടി പറഞ്ഞത്. ഒന്നും തോന്നിയില്ല പക്ഷെ ആദ്യമായി അഭിനയിക്കുന്നതുകൊണ്ട് ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു. എന്റെ കല്യാണത്തിന് എനിക്ക് നാണം ഒന്നും ഉണ്ടാവില്ല ഞാൻ ഇതുവരെ ആരെയും അങ്ങോട്ട് പ്രൊപ്പോസ് ചെയ്തിട്ടില്ല. പക്ഷേ ഒരുപാട് പ്രൊപ്പോസൽ തനിക്ക് വന്നിട്ടുണ്ട്. ഇത്തരം പ്രെപ്പോസലുകളൊക്കെ ക്രൂരമായി റിജക്ട് ചെയ്യുന്നത് അല്പം വേദനയുണ്ടാക്കുന്ന കാര്യം ആയതുകൊണ്ട് ഞാൻ പതിയെ പതിയെ ആണ് അവരെ ഒഴിവാക്കാറുള്ളത്. അപ്പോൾ തന്നെ അവർക്ക് കാര്യം മനസ്സിലാവും. അല്ലെങ്കിൽ ഞാൻ ഫോണിൽ നമ്പർ ബ്ലോക്ക് ചെയ്യും.

അതാണ് എളുപ്പം എന്നും രസകരമായി പറയുന്നുണ്ടായിരുന്നു മാളവിക. നിരവധി ഫോളോവേഴ്സാണ് മാളവികയ്ക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്. താരത്തിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചാൽ അത് നിമിഷ നേരം കൊണ്ട് ആണ് വൈറലാകുന്നത്. പലപ്പോഴും സഹോദരനൊപ്പം ഉള്ള രസകരമായ ചില ചിത്രങ്ങളൊക്കെ ചക്കി പങ്കുവയ്ക്കാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply