അവനെ എന്തായാലും ദിലു കെട്ടാൻ പോണില്ല – വീട്ടുകാർ കേട്ടപ്പോൾ ചിരിയാണ് വന്നത് – ചേച്ചിയുടെ ആദ്യ പ്രതികരണം – ആരാധകർ ടെൻഷനിൽ

ബിഗ് ബോസിന്റെ എല്ലാ സീസണിലും ഒരു പ്രണയം സംഭവിക്കാറുണ്ട്. എന്നാൽ അതിൽ ഒരു പ്രണയം മാത്രമാണ് പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളത്. പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയമായിരുന്നു അത്. പേർളിയും ശ്രീനിഷും ആദ്യമായി തമ്മിൽ കാണുന്നതും പ്രണയത്തിൽ ആകുന്നതും ബിഗ്ബോസ് ഷോയിൽ വെച്ച് ആണ്. തുടർന്ന് വന്ന പല സീസണിലെയും മത്സരാർത്ഥികൾ അത് അനുകരിക്കുവാൻ ശ്രമിച്ചെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് സത്യം. പിന്നീട് പലരും പ്രണയമെന്ന സ്റ്റാറ്റർജി ബിഗ് ബോസ് വീട്ടിലെ ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ അതൊന്നും വേണ്ട വിധത്തിൽ അവിടെ നിലനിന്നില്ല എന്നതായിരുന്നു സത്യം.

അത്തരത്തിൽ സീസൺ ഫോറിൽ ദിൽഷയ്ക്കും പ്രണയാഭ്യർത്ഥന ലഭിച്ചിരുന്നു.. ഡോക്ടർ റോബിൻ രാധാകൃഷ്ണനും ബ്ലെസ്സ്ലിയുമായിരുന്നു ദിൽഷയോടെ പ്രണയാഭ്യർത്ഥന നടത്തിയത്. രണ്ടുപേരോടും ദിൽഷ തനിക്ക് താൽപര്യമില്ല എന്ന് തന്നെയാണ് പറഞ്ഞത്. ഡോക്ടർ റോബിൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നും ബ്ലെസ്സ്ലി എന്റെ അനിയൻ ആണെന്നും ആണ് ദിൽഷ പറഞ്ഞത്.

ഇപ്പോൾ ഇതിനെക്കുറിച്ച് ദിൽഷയുടെ ചേച്ചി പ്രതികരിക്കുകയാണ്. ബ്ലെസ്സിലിയുടെ വിവാഹ അഭ്യർത്ഥന കേട്ടപ്പോൾ കാര്യമായി ഒന്നും തോന്നിയില്ല. അച്ഛനും അമ്മയും ചിരിക്കുകയാണ് ചെയ്തതെന്നും ചേച്ചി പറയുന്നു. ഒരു തമാശ പോലെ ആണ് ആ വർത്തമാനം കേട്ടിരുന്നത്. ബ്ലെസ്ലിയെ ദിലു എന്തായാലും കെട്ടില്ല. ഒന്നാമത്തെ കാര്യം കല്യാണം കഴിക്കുന്ന ആൾക്ക് അവളെക്കാളും പ്രായം ഉണ്ടാവണം എന്നുള്ളതാണ്. ബ്ലെസ്ലിയെ അവൾക്ക് വലിയ ഇഷ്ടമാണ്.

അവളുടെ സ്വഭാവമാണ്. ഇഷ്ടപ്പെട്ടാൽ അവൾ കൂടെ ഉണ്ടാകും. അല്ലെങ്കിൽ മൈൻഡ് ചെയ്യില്ല.. അപർണ്ണ, സൂരജ്,റോബിൻ ഇവരൊക്കെയാണ് ആ വീട്ടിൽ അവൾക്ക് കംഫർട്ടബിളായി തോന്നിയിട്ടുള്ളത് എന്നും ചേച്ചി പ്രതികരിക്കുന്നു. റോബിൻ രാധാകൃഷ്ണനെക്കുറിച്ച് ചോദിച്ചപ്പോഴും ചേച്ചി സംസാരിക്കുന്നുണ്ടായിരുന്നു. പ്രണയം ആകുമെന്ന് എനിക്ക് തോന്നുന്നില്ല. ചിലപ്പോഴൊക്കെ കാണുമ്പോൾ ചെറിയൊരു ഇഷ്ടം തോന്നിയിട്ടുണ്ടോ എന്ന് എനിക്ക് സംശയം തോന്നിയിട്ടുണ്ട് എന്നും പറയുന്നുണ്ടായിരുന്നു. ദിൽഷയെ കുറിച്ച് ഡീഗ്രേഡിംഗ് പറയുന്നതൊക്കെ എനിക്ക് സങ്കടമാണ് എന്നാണ് ചേച്ചി പറയുന്നത്. പലതും കാണാറുണ്ട് എന്നും പറയുന്നുണ്ട്.

ബ്ലസിലിയുടെ പ്രണയം ജനുവിൻ ആണോ എന്ന് ചോദിച്ചാൽ അതിനെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയില്ല എന്നാണ് ചേച്ചി പറയുന്നത്. ഒരു ഗെയിംമിനു വേണ്ടി വെറുതെ സംസാരിക്കുന്നവനാണ് ബ്ലെസ്സ്‌ളീ എന്ന് എനിക്ക് തോന്നിയിട്ടില്ല എന്നും, ബ്ലസിലി പറയുന്നതിനെക്കുറിച്ച് കൃത്യമായി അറിയില്ല എവിടെയോ ഒരു ജനുവിനിറ്റി ഉള്ളതായി എനിക്ക് തോന്നുന്നുണ്ട്. അല്ലെങ്കിൽ ഇങ്ങനെ ഒരാൾ വിളിച്ചു പറയുമെന്ന് തോന്നുന്നില്ല എന്നാണ് ബ്ലെസ്സിയുടെ പ്രണയത്തെക്കുറിച്ച് ദിൽഷയുടെ സഹോദരി പ്രതികരിച്ചിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply