സിനിമ ആസ്വാദകർക്ക് ഒരുതവണ എങ്കിലും തോന്നിയിട്ടുള്ള സംശയമാണ് എങ്ങനാണ് ഒ ടി ടി വരുമാനം ഉണ്ടാക്കുന്നത് എന്ന് ! എന്നാൽ അതിനു ഇതാണ് ശരിയായ ഉത്തരം

ഇന്ന് ഏറ്റവും കൂടുതൽ ആളുകളും കേൾക്കുന്ന ഒരു വാക്കാണ് ഓടിടി എന്ന് പറയുന്നത്. ഓടിടിക്ക് മാത്രമായി ഇന്ന് സിനിമകളും നിരവധിയാണ് ഉണ്ടാകുന്നത്. നമ്മൾ സിനിമ കാണുമ്പോൾ എന്താണ് ഓടിടിക്ക് ലാഭം.? അതിനെക്കുറിച്ച് പലരും ചർച്ച ചെയ്തിട്ടുണ്ടാകും. കാരണം നമ്മൾ നെറ്റ്ഫ്ലിക്സിലോ ആമസോണിലൊ ഒക്കെ സിനിമകൾ കാണുമ്പോൾ പരസ്യങ്ങൾ ഒന്നും തന്നെ വരാറില്ല. എന്താണ് അവരുടെ ലാഭം. യൂട്യൂബ് പോലെയുള്ള എന്തെങ്കിലും ഒരു ലാഭം അവർക്കും ഉണ്ടാവില്ലേ.? അവരുടെ ലാഭമെന്നത് പലതരത്തിലാണ്. ഓടിട്ടിക്ക് വേണ്ടി ഒരു സിനിമ റിലീസ് ആകുവാണെങ്കിൽ നിർമ്മാതാവിന് ആദ്യം ലാഭമുണ്ടാക്കുന്നത് ഈ സിനിമയുടെ നല്ലൊരു ശതമാനം വഹിക്കുന്നത് ഓടിട്ടി പ്ലാറ്റ്ഫോമുകൾ തന്നെയാണ്.

നിർമ്മാതാവിന് കുറച്ച് പണം ഓടിട്ടി തന്നെ നൽകും. അതിനു ശേഷം പിന്നീട് വലിയൊരു തുകയ്ക്ക് ഈ സിനിമ നൽകുകയും ചെയ്യാറുണ്ട്. എന്നാൽ ഈ സിനിമയുടെ നിർമ്മാണം നിർവഹിക്കുക ചെയ്യുമ്പോൾ ഈ പടം ആളുകൾ കണ്ടില്ലെങ്കിൽ ഓടിടിക്ക് നഷ്ടം വരില്ലേ എന്ന് സ്വാഭാവികമായിട്ടും ഒരു സംശയം ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ ഈ ഒരു സിനിമ കാണുവാൻ പുതുതായി എത്രപേർ എത്തുന്നു എന്നത് വെച്ചിട്ടാണ് അവരുടെ ലാഭം. ഓടിട്ടി തുകയെന്നത് ഒരു ചെറിയ തുകയാണ്.

ഒരു വർഷത്തേക്ക് മറ്റും ചെറിയൊരു തുക മാത്രമാണ് നമ്മൾ അവർക്ക് നൽകേണ്ടത്. പക്ഷേ നമ്മൾ ഉപയോഗിക്കുന്ന ഫോൺ കണക്ഷനുകൾ വഴിയും ഒടിടിക്ക് ചെറിയൊരു വിഹിതം ലഭിക്കുന്നുണ്ട്. നമ്മൾ ഫോൺ ഉപയോഗിക്കുമ്പോൾ ഒരു പ്രീപെയ്ഡ് കളക്ഷനുകളും മറ്റും എടുക്കുന്ന സാഹചര്യമാണ് എങ്കിൽ അതിൽ നിന്നും 15 പൈസ വീതം ഓടിടിക്ക് ലഭിക്കുന്നു..

ഉദാഹരണമായി മോഹൻലാൽ നായകനാകുന്ന ഒരു സിനിമ ഓടിടിക്ക് വേണ്ടി നൽകുകയാണെങ്കിൽ ആ ചിത്രം കാണാൻ പുതുതായി എത്രപേരാണ് ഓടിടിയിലെത്തുന്നത് എന്നതനുസരിച്ചാണ് ലാഭം ലഭിക്കുന്നതും. ഏകദേശം മൂന്നുകോടി രൂപ കൊടുത്തു ഓടിട്ടി വാങ്ങുന്ന ചിത്രത്തിൽ നിന്നും 24 കോടി രൂപയോളം ലാഭം ഒടിടിക്ക് ലഭിക്കുമെന്നതാണ്. അതാണ് ലാഭം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെയാണ് തിയേറ്ററിൽ നിന്നും ഓടിടി വേറിട്ടുനിൽക്കുന്നത്. നിർമാതാക്കൾക്കും വലിയ ഒരു കൈത്താങ്ങാണ് ഓടിടി നൽകുന്നത്. അതുകൊണ്ടാണ് കൂടുതൽ നിർമ്മാതാക്കളും ഒരു മികച്ച മാർഗം എന്ന നിലയിൽ ഓടിടി തന്നെ തിരഞ്ഞെടുക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply