മലയാള സിനിമയിൽ ഒരുപാട് മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് സച്ചി. ഒരുപാട് മികച്ച ചിത്രങ്ങൾ ബാക്കിവെച്ചാണ് അദ്ദേഹം ഈ സിനിമാലോകത്തുനിന്നും യാത്രയായത്. ഇതിനോടകം അദ്ദേഹത്തെ സ്നേഹിക്കുന്നവരെല്ലാം തന്നെ ഇത് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയായ സിജിയും പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് പല സമകാലിക വിഷയങ്ങളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാറുള്ള സംഗീത ലക്ഷ്മണ സംഗീത എന്ന അഡ്വക്കേറ്റ് സച്ചിയുടെ ഭാര്യയായ സിജിയെ കുറിച്ച് പറയുന്ന ചില വാചകങ്ങളാണ്. സിജിയുടെ മരണ സമയത്തിന് ശേഷമാണ് മാധ്യമപ്രവർത്തകർ കൂടുതലായും സിജിയെ കുറിച്ച് സംസാരിക്കുന്നത് എന്നും, എന്നാൽ സിജി അതിനുമുൻപ് വിവാഹിതയായിരുന്നു എന്നൊക്കെയാണ് പറയുന്നത്.
സച്ചിയുടെ റൺ ബേബി റൺ എന്ന സിനിമയ്ക്ക് ശേഷം ആണ് സിജിയെ പരിചയപ്പെടുന്നത് എന്നും സംഗീത പറയുന്നുണ്ട്. ആദ്യവിവാഹം പരാജയപ്പെട്ടതിന് ശേഷം ഒറ്റയ്ക്കുള്ള ജീവിതം ആസ്വദിച്ചു ജീവിക്കുന്നതു ഇടയിൽ ഫെയ്സ്ബുക്ക് വഴിയാണ് സിജിയെ പരിചയപ്പെട്ടതെന്നാണ് സംഗീതയുടെ വാദം. അക്കാലത്ത് സിജിക്ക് സെൻകുമാർ എന്നൊരു ഭർത്താവ് ഉണ്ടായിരുന്നുവെന്നും പിന്നീട് ദുരൂഹസാഹചര്യത്തിൽ ഭർത്താവ് മരണപ്പെടുകയായിരുന്നു എന്നൊക്കെ പറയുന്നുണ്ട്. അതോടൊപ്പം തന്നെ സിജിയുടെ ഭർത്താവ് ജീവിച്ചിരിക്കുന്ന സമയത്തു തന്നെ സച്ചിയോടെ പണം തിരികെ ആവശ്യപ്പെടുകയും ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നും സച്ചിയുമായുള്ള ഫേസ്ബുക്ക് പരിചയം പിന്നീട് മുന്നോട്ടുപോവുകയായിരുന്നു എന്നുമൊക്കെയാണ് അറിയാൻ സാധിക്കുന്നത്.
കേസ് പിന്നീട് ഒതുക്കി തീർത്തു എന്നും അതിൽ സച്ചിയുടെ സ്വാധീനം കൂടി ഉണ്ടായിരുന്നു എന്നതാണ് സംഗീത പറയുന്നത്. മകൻ എന്ന് അവൾ പറയുന്നത് സച്ചിയിൽ അവർക്കുണ്ടായ മകൻ അല്ല എന്നും സച്ചിയുടെ മകനും അല്ല എന്നാണ് പറയുന്നത്. സച്ചിക്ക് മക്കൾ ആരും തന്നെയില്ല. സെൻകുമാറിന്റെ മകനാണ്. മകന്റെ പേര് ആകാശ് സെൻകുമാർ എന്നാണ് എന്നും പറയുന്നുണ്ട്. മകൻ ഇപ്പോൾ 22 വയസ്സ് ഉണ്ടായിരുന്നു. സച്ചിയുടെ സിനിമ പേരും പെരുമയും ഉപയോഗിച്ചുകൊണ്ട് സെൻകുമാറിന് ഉണ്ടായ മകനെ നടൻ ആക്കുക എന്നതാണ് സിജിയുടെ ലക്ഷ്യമെന്നും പൊതുസമൂഹത്തിനു മുന്നിൽ ഇപ്പോൾ പൊട്ടിമുളച്ചത് ഈ ഉദ്ദേശലക്ഷ്യത്തോടെ തന്നെയാണെന്നും. പൃഥ്വിരാജിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി സിനിമയിൽ ക്ലച്ച് പിടിക്കാൻ സച്ചി പ്രയോജനപ്പെടുമെന്ന് കണക്കുകൂട്ടലിലാണ് അമ്മയുടെ കാമുകനുമായി മകനും സഹകരിച്ചു തുടങ്ങിയത് എന്നും സംഗീത പറയുന്നുണ്ട്.
അപ്പോഴാണ് സച്ചിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതും സച്ചിക്ക് സർജറി ആവശ്യമായതും. പിന്നീട് മരണപ്പെടുന്നത് എന്നാണ് സംഗീത പറയുന്നത്. സച്ചിയുടെ ആരോഗ്യ സമയത്ത് സച്ചി കൂടുതൽ നല്ല ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് മോഹൻലാലും പൃഥ്വിരാജും അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നിട്ടും അതിൽ ആരാണ് വിഘ്നം നിന്നത് എന്നുമൊക്കെ സംഗീത ചോദിക്കുന്നു. ഒട്ടും വൈകാതെ സച്ചി മരണപ്പെടുന്നു എന്നും സിജിയുടെ മുൻഭർത്താവ് സെൻകുമാർ സച്ചി അവളുടെ രണ്ടാമത്തെ ഭർത്താവിനും ദുരൂഹസാഹചര്യത്തിൽ അകാല മ ര ണം സംഭവിക്കുകയാണ്. എങ്കിലും ഇങ്ങനെയും യാദൃശ്ചികത ഉണ്ടാകുമോ എന്നുമാണ് ലക്ഷ്മണ ചോദിക്കുന്നത്.
സച്ചി മരിച്ചു ഒരുവർഷം തികഞ്ഞ അവസരത്തിലാണ് അയാളുടെ ഭാര്യയാണെന്ന് അവകാശവുമായി പിന്നീട് സിജി സെൻകുമാർ ലോകം മുഴുവനുമുള്ള മലയാളികളുടെ മുന്നിലേക്ക് എത്തുന്നത് എന്നും ലക്ഷ്മണ പറയുന്നുണ്ട്. ഭാര്യയുടെ വാക്കുകൾ ഉപയോഗിച്ചല്ല സച്ചിയെ ഒരിക്കലും ആദരിക്കേണ്ടതെന്നും. അദ്ദേഹം ബാക്കിവെച്ച സിനിമകൾ മാത്രം മതി അദ്ദേഹത്തെ ഓർമ്മിക്കാൻ എന്നുമൊക്കെയാണ് ഇപ്പോൾ ലക്ഷ്മണ പറയുന്നത്. ലക്ഷ്മണയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു.