ദിൽഷയുടെ ആദ്യ ഇന്റർവ്യൂവിൽ ഡോക്റ്റർ റോബിനും ! എപ്പോഴാണ് വിവാഹമെന്ന് വീണ – വീഡിയോ ഇന്റർവ്യൂ കാണാം

ബിഗ് ബോസ് സീസൺ ഫോറിന്റെ ചരിത്രം തന്നെ മാറ്റി കുറിച്ചുകൊണ്ട് ഒരു ലേഡി വിന്നർ ഉണ്ടായിരിക്കുകയാണ്. ദിൽഷ പ്രസന്നൻ. ആദ്യമായി ബിഗ് ബോസിന്റെ ടൈറ്റിൽ വിന്നർ ദിൽഷ ആയപ്പോൾ നിരവധി ആളുകൾ ഇതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു എന്നതാണ് സത്യം. റോബിൻ രാധാകൃഷ്ണന്റെ ഫാൻസ് കാരണമാണ് ദിൽഷ വിന്നർ ആയെതെന്ന് പറഞ്ഞവർ നിരവധിയായിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ താൻ പുറത്തിറങ്ങിയപ്പോൾ അനുഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ദിൽഷ.

പ്രേക്ഷകരിൽ നിന്നും ഒരുപാട് സ്നേഹം ആഗ്രഹിച്ചിരുന്നു. ആ സ്നേഹം ഒന്നും തന്നെ കാണാൻ സാധിച്ചിരുന്നില്ല. ചിലർ നെഗറ്റീവ് പറയുന്നതാണ് തനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. അതൊക്കെ വല്ലാതെ വേദനിപ്പിച്ചു. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് താൻ ഒന്ന് ഒക്കെ ആയത്. വീട്ടിൽ അമ്മയും ചേച്ചിയും ഒക്കെ എന്നോട് ചോദിച്ചു ഞങ്ങളുടെ ദിലു എവിടെ എന്ന്. അത്രത്തോളം ഞാൻ മാറിപ്പോയിരുന്നു. മാധ്യമങ്ങൾക്ക് ഒന്നും എന്നെ ഇട്ടുകൊടുക്കാതെ 22 മണിക്കൂർ യാത്രചെയ്താണ് എന്റെ കുടുംബം എന്നെ ബാംഗ്ലൂരിലെത്തിച്ചത് എന്നും ദിൽഷ പറയുന്നുണ്ട്. ദിൽഷയുടെ ഈ അഭിമുഖത്തിൽ ഡോക്ടർ റോബിൻ രാധാകൃഷ്ണനും വീഡിയോ കോളിൽ എത്തിയിട്ടുണ്ടായിരുന്നു.

ഡോക്ടറോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ ദേഷ്യം കുറയ്ക്കണമെന്നാണ് ദിൽഷ പറഞ്ഞത്. ഇരുവരും തമ്മിലുള്ള ചില രസകരമായ സംഭാഷണങ്ങളും കാണാൻ സാധിച്ചിരുന്നു. എല്ലാവരും തന്നെ ആഗ്രഹിച്ചിരുന്ന ആ ചോദ്യത്തിനും ദിൽഷ മറുപടി നൽകി. റോബിനുമായുള്ള വിവാഹത്തെക്കുറിച്ച് ആയിരുന്നു ചിലർ ചോദിച്ചത്. അതിനു ദിൽഷ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. വിവാഹം എന്നൊക്കെ പറയുന്നത് ഇനിയുള്ള എന്റെ ജീവിതമാണ്. അതുകൊണ്ടുതന്നെ ഞാൻ കുറെ കൂടി ആലോചിച്ചു വേണം അത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുവാൻ. എടുത്തുചാടി എടുക്കാൻ പാടുള്ള ഒരു തീരുമാനം അല്ലല്ലോ.

അതിനാൽ നന്നായി ഇരുന്നു ആലോചിച്ചതിനു ശേഷം ഡോക്ടറും ഞാനും ഒരുമിച്ച് സംസാരിച്ചതിനുശേഷം ആ തീരുമാനം നിങ്ങളെ അറിയിക്കാം.. തീർച്ചയായും ഞാൻ ആ തീരുമാനം നിങ്ങളെ അറിയിക്കും. ഇതുകൊണ്ട് ഡോക്ടറുടെ ആരാധകർക്ക് വലിയൊരു സന്തോഷം ആണ് കാണാൻ സാധിച്ചിരിക്കുന്നത്. ഇരുവരും ജീവിതത്തിൽ ഒരുമിക്കുമെന്ന് തന്നെയാണ് ദിൽഷയുടെയും ഡോക്ടറുടെയും ആരാധകർ പ്രതീക്ഷിക്കുന്നത്. ബെഹൈണ്ട് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിൽഷ മനസ്സുതുറന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply