അന്നും ഇന്നും സ്പീഡ് ഡാൻസർ ദിൽഷ ആണ്. ഇത് ചെയ്തിട്ട് പെട്ടെന്ന് വേണം റേഷൻ കടയിൽ പോവാൻ എന്ന് ആണ്-

ബിഗ് ബോസ് സീസൺ ഫോറിൽ ഒരുപാട് വ്യത്യസ്തമായ പല പ്രകടനങ്ങളും പ്രേക്ഷകർ കണ്ടു. അതോടൊപ്പം ഇതുവരെയുള്ള സീസണിൽ നിന്ന് വ്യത്യസ്തമായി ചരിത്രം മാറ്റി കുറിച്ച ഒരു റിസൾട്ട് പ്രേക്ഷകർ കണ്ടിരുന്നു. ബിഗ് ബോസ് ടൈറ്റിൽ വിജയിയായത് ദിൽഷ പ്രസന്നൻ ആയിരുന്നു. ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വനിത വിജയ് ഉണ്ടാകുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച ഒരു പെൺകുട്ടി. അതിനാൽ എല്ലാവരും ആ വാർത്ത ചർച്ച ചെയ്തിരുന്നു. അതിൽ ദിൽഷയെ വിമർശിച്ചുകൊണ്ടും അനുകൂലിച്ചുകൊണ്ടും പലരും രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ ദിൽഷ വിജയിയായി പ്രഖ്യാപിച്ച നിമിഷം തനിക്ക് ഒരിക്കലും സന്തോഷിക്കാൻ സാധിച്ചില്ല എന്നായിരുന്നു ദിൽഷ തുറന്നു പറഞ്ഞിരുന്നത്. ആ നിമിഷം ഞാൻ വളരെയധികം സങ്കടപ്പെടുന്നു എന്നും ദിൽഷ പറഞ്ഞിരുന്നു. താൻ വിജയ് ആണെന്ന് പറഞ്ഞപ്പോൾ സന്തോഷമുള്ള ഒരു മുഖം പോലും കാണാൻ സാധിച്ചില്ലന്നും. പലരും തന്നോട് ഒരു കൺഗ്രാജുലേഷൻസ് പോലും പറഞ്ഞിരുന്നില്ല എന്നും, അതൊന്നും ചോദിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ലല്ലോ എന്നുമായിരുന്നു പറഞ്ഞിരുന്നത്.

ദിൽഷയെ പിന്തുണച്ചുകൊണ്ട് എത്തിയവരും നിരവധി ആളുകൾ ആയിരുന്നു. അതിനുശേഷമാണ് ഡി ഫോർ ഡാൻസ് പരിപാടിയുടെ പഴയ ദിൽഷയുടെ ഡാൻസ് വീഡിയോകൾ വൈറലാകുന്നത്. അതുപോലെതന്നെ സൂപ്പർ ഡാൻസറിലെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത പരിപാടിയാണ് സൂപ്പർ ഡാൻസർ. 5 മിനിറ്റിൽ അധികമുള്ള ദിൽഷയുടെ വീഡിയോയിൽ വ്യത്യസ്തമായ വേഷത്തിലാണ് ദിൽഷ എത്തിയിരിക്കുന്നത്. ബിഗ്ബോസ് കണ്ടതിനുശേഷം എത്തിയ നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. അതിലൊരാൾ കമന്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. അന്നും ഇന്നും സ്പീഡ് ഡാൻസർ ദിൽഷ ആണ്.

ഇത് ചെയ്തിട്ട് പെട്ടെന്ന് വേണം റേഷൻ കടയിൽ പോവാൻ എന്ന് ആണ്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു കമന്റ് ശ്രദ്ധനേടിയിരുന്നു. അതേസമയം ദിൽഷ ഇപ്പോൾ എല്ലായിടത്തും മാറിമാറി അഭിമുഖം കൊടുക്കുന്ന തിരക്കിൽ ആയിരിക്കുകയാണ്. ആദ്യത്തെ രണ്ടുദിവസം അഭിമുഖങ്ങളിൽ ഒന്നും പ്രത്യക്ഷപ്പെടാതെയാണ് ദിൽഷ മാറിനിന്നത്. അതിന്റെ കാരണവും ദിൽഷ പറഞ്ഞിരുന്നു.

വീട്ടിൽനിന്നും ഇറങ്ങിയതിനു ശേഷം കുറച്ചു സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആയിരുന്നു ആഗ്രഹിച്ചതും ഇഷ്ടപ്പെട്ടതും, അതുകൊണ്ടാണ് താൻ ആദ്യത്തെ രണ്ടുദിവസം ആർക്കും അഭിമുഖങ്ങൾ നൽകാതെ മാറിനിന്നത്. ഇപ്പോൾ താൻ ഓക്കെയായി എന്നും ആദ്യത്തെ വിഷമം മാറി എന്നാണ് പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply