ദിൽഷയുടെ കാലിൽ പിടിച്ച് മാപ്പ് പറഞ്ഞു ബ്ലെസ്സിലി.

പ്രേക്ഷകർക്ക് പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം അതിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കുകയാണ്. ഇത്തവണ ബിഗ് ബോസിന്റെ കിരീടം ആരാണ് ചൂടുക ആരാണ് എന്ന് ഇതുവരെ മനസ്സിലാക്കാൻ ആർക്കും സാധിച്ചിട്ടില്ല. അതിനു വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതിനിടയിലാണ് ഇന്നലെ ഒരു കിടിലൻ സർപ്രൈസ് പ്രമോ വീഡിയോ പുറത്ത് വിട്ടത്. ജാനകി മുതൽ റോൺസൺ വരെ പുറത്തായ എല്ലാ താരങ്ങളും ഒരുമിച്ച് ബിഗ്ഗ്ബോസ് വീട്ടിലേക്ക് വരുന്നതാണ്. ബിഗ് ബോസിൽ ശ്രെദ്ധ നേടിയ സംഭവമാണ് ദിൽഷയോടുള്ള ബ്ലെസ്സിലിയുടെ പെരുമാറ്റം. ഇതിനെ റോബിൻ ജാസ്മിനും വിമർശിക്കുന്ന പ്രമോയിൽ പുറത്തുവന്നിരുന്നത്.

തുടർന്ന് ദിൽഷയോട് ബ്ലേസ്‌ലി മാപ്പ് പറയുകയും ഒക്കെ ചെയ്യുന്നുണ്ട്. ഞാൻ ഇവിടെ വന്നതിനുശേഷം നിന്നെ പ്രൊപ്പോസ് ചെയ്തിരുന്നു. പതിനാലാമത്തെ ദിവസം ആണെന്നു തോന്നുന്നു. നിന്നെ മറ്റൊരു വ്യക്തിയായി കാണുമെന്നും ഞാനെന്റെ സ്ഥലത്ത് നിൽക്കുമെന്നൊക്കെ നിനക്ക് പലപ്പോഴും ഉറപ്പുനൽകിയിരുന്നു. പക്ഷെ ഒരിക്കൽ പോലും അത് പാലിക്കാൻ എനിക്ക് സാധിച്ചില്ല. അധികമായ ആഗ്രഹം കാരണം നിന്നെ ഞാൻ വേദനിപ്പിച്ചിട്ടുണ്ട്. പല പ്രശ്നങ്ങളിലും ഞാൻ നിന്നെ കൊണ്ടെത്തിച്ചിട്ടുണ്ട്. ഞാൻ കാരണം നിനക്ക് പലസ്ഥലങ്ങളിലും വിഷമിക്കേണ്ടി വന്നിട്ടുണ്ട്. പലസ്ഥലങ്ങളിലും ഞാൻ പരിധിവിട്ടു പെരുമാറിയിട്ടുണ്ട്. ഞാൻ ഒറ്റയ്ക്ക് പൊയ്ക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു.

പക്ഷേ എനിക്ക് അറിയാത്തതുകൊണ്ട് പലപ്പോഴും മോശം ആയി പെരുമാറിയിട്ടുണ്ട്. അതിൽ നിന്നോട് സോറി പറയുകയാണ്. അങ്ങനെ പറഞ്ഞുകൊണ്ട് ദിൽഷയുടെ കാലിൽ പിടിക്കുന്ന ബ്ലെസിലിയെയാണ് കാണാൻ സാധിക്കുന്നത്. അതിനിടയിൽ പലവട്ടം ബ്ലേസ്‌ലി ഇടറി പോവുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം ദിൽഷയ്ക്ക് വേണ്ടി ബ്ലെസ്ലി എഴുതികൊടുത്ത ഓട്ടോഗ്രാഫ് കീറി കളയുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്. ദിൽഷ അമ്പരന്നു പെട്ടെന്ന് കാല് വലിച്ചു മാറ്റുന്നുണ്ട്.

എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് എന്നാണ് ദിൽഷ പ്രതികരിച്ചത്. ഇത് ഇവിടെ നിർത്തുവാണ് എന്നും ബ്ലസിലി പറയുന്നുണ്ട്. അവസാനം നന്നായി തകർന്നു തുടങ്ങി ബ്ലെസ്സിലി എന്നു മനസ്സിലാക്കിയപ്പോൾ ദിൽഷ ആശ്വസിപ്പിക്കുന്നത് കാണാം. നീ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. അഥവാ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ അത് നിന്നോട് ക്ഷമിച്ചിരിക്കുന്നു.

വിഷമിക്കേണ്ട എന്നാണ് ദിൽഷ പറയുന്നത്. ജാസ്മിൻ ഉപദേശിച്ചതിനുശേഷമാണ് ഇത്തരത്തിൽ ബ്ലസിലി പ്രതികരിക്കുന്നത്. ജാസ്മിനോട് സംസാരിച്ചതിനുശേഷം ബ്ലെസ്സിലി അസ്വസ്ഥനായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply