കൂടെ അഭിനയിച്ച ഒരു താരങ്ങളും തന്നെ അതിനു അനുവദിച്ചിരുന്നില്ല – എന്നാൽ നീ ഞങ്ങൾക്ക് പ്രിയപെട്ടന്നവൻ ആണ് – പ്രണവിനെ കുറിച്ച് കല്ല്യാണിയുടെ പോസ്റ്റ് വൈറൽ

മലയാളത്തിലെ യുവ നടിമാർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു താരമാണ് കല്യാണി പ്രിയദർശൻ. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് മലയാളത്തിൽ നടി അഭിനയിച്ചിട്ടുള്ളത്. എങ്കിലും നിരവധി ആരാധകരെ ആയിരുന്നു സ്വന്തമാക്കിയത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. എന്നാൽ കല്യാണിയുടെ ആദ്യ ചിത്രം 2017 ഇൽ പുറത്തിറങ്ങിയ അഖിൽ അക്കിനെനി പ്രധാനവേഷത്തിലെത്തിയ തെലുങ്ക് ചിത്രമായ ഹലോയായിരുന്നു. പിന്നീട് ചിത്രഗിരി എന്ന ചിത്രത്തിലും കല്യാണി നായികയായി തന്നെ എത്തി.

മലയാളത്തിൽ മരയ്ക്കാർ ഹൃദയം വരനെ ആവശ്യമുണ്ട് ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളിലാണ് കല്യാണി പ്രിയദർശൻ അഭിനയിച്ചിരിക്കുന്നത്. നിലവിൽ തന്റെ ഏറ്റവും പുതിയ ചിത്രമായ തല്ലുമാലയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയുമാണ് കല്യാണി. കല്യാണി പ്രണവ് കോമ്പിനേഷൻ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ്. ഇപ്പോൾ ചെറുപ്പം മുതൽ തന്നെ അടുത്ത സുഹൃത്തായ പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ആശംസിച്ചുകൊണ്ട് കല്യാണി പങ്കുവെച്ച് കുറിപ്പാണ് സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. 32 കാരനായ പ്രണവിന്റെ പിറന്നാളായിരുന്നു കഴിഞ്ഞദിവസം.

പ്രമുഖ താരങ്ങൾ പലരും തന്നെ താരപുത്രന് ആശംസകൾ അറിയിച്ചിരുന്നു. കൂട്ടത്തിൽ കല്യാണി പ്രിയപ്പെട്ട സുഹൃത്തിന് ആശംസകൾ നേരുന്നു. പ്രണവിന് ഒപ്പം ഉള്ള കുട്ടിക്കാലത്തെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആയിരുന്നു കല്യാണി കുറിപ്പ് പങ്കുവെച്ചത്. പ്രണവ് ആണ് തങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും കൂൾ ആയ കുട്ടി എന്നാണ് കല്യാണി പറയുന്നത്. പ്രണവിനെ പോലെ ആകാൻ ആണ് എല്ലാവരും ആഗ്രഹിച്ചിരുന്നത്. ഒപ്പം അഭിനയിച്ചിട്ടുള്ള മറ്റു നായകന്മാർ ഒന്നും തന്നെ അവരുടെ കാരവനിൽ കയറി മോഷ്ടിക്കാൻ അനുവദിച്ചിരുന്നില്ല. പ്രണവ് മാത്രമാണ് അത് അനുവദിച്ചിരുന്നത്. അതുകൊണ്ട് ഇനിയും ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്യണമെന്നും കല്യാണി പ്രണവിനെ കുറിച്ച് പറയുന്നുണ്ട്.

ഇരുവരും ഒരുമിച്ച് എത്തുന്ന അഭിമുഖത്തിന് വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതുവരെ ഒരു അഭിമുഖത്തിൽ പോലും പ്രണവ് എത്തിയിട്ടില്ല. സ്വകാര്യ ജീവിതവും വിശേഷങ്ങളും അറിയുവാൻ പ്രേക്ഷകർക്ക് വലിയ താല്പര്യമാണ്. സാമൂഹിക മാധ്യമങ്ങളിൽ പോലും അടുത്തകാലത്താണ് പ്രണവ് സജീവമായി തുടങ്ങിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply