നടൻ ജയൻറെ മരണം നേരിട്ട് കണ്ട വ്യക്തിയാണ് ! സിനിമയിൽ തിളങ്ങി നിന്ന ഇദ്ദേഹം ഇപ്പോൾ ചെയ്യുന്നത് കണ്ടോ ?

ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങിയ കലാകാരനാണ് പുത്തില്ലം ഭാസി. നാടകവേദിയിലൂടെ ആയിരുന്നു അദ്ദേഹം സിനിമയിലേക്കെത്തുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹമിപ്പോൾ കടുവ എന്ന ചിത്രത്തിലെ വിജയത്തിളക്കത്തിൽ ആണ് നിൽക്കുന്നത്. ഏറ്റവും അവസാനം റിലീസ് ആയ ചിത്രം കടുവായാണ് എന്ന് വളരെ സന്തോഷത്തോടെ അദ്ദേഹം പറയുന്നു. തിരുവല്ലയിൽ ഒരു ചെറിയ പെട്ടിക്കട നടത്തിയാണ് ഉപജീവനം അദ്ദേഹം കൊണ്ടുപോകുന്നത്. സിനിമയെ കുറിച്ച് ഒരുപാട് വാചാലനാവുന്നു ഈ കലാകാരൻ. ഇദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.

സിനിമ തനിക്ക് ഇഷ്ടമുള്ള കാര്യമാണ് നാടകവേദിയിൽ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെയാണ് ശ്രേദ്ധിക്കപ്പെട്ടിട്ടുള്ളത്. രസതന്ത്രത്തിൽ മോഹൻലാലിന്റെയും മീര ജാസ്മിനും ഒപ്പമുള്ള പ്രകടനം വളരെയധികം ശ്രദ്ധിച്ചിരുന്നു. ബസ്സിലെ ഒരു കണ്ടക്ടറായി ആണ് ചിത്രത്തിൽ എത്തുന്നത്. അതുപോലെ കാഴ്ചയിലെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടതാണ്.ഏറ്റവും അവസാനം കടുവയിൽ ഒരു ചായക്കടക്കാരന്റെ കഥാപാത്രമാണ്. ഈ കഥാപാത്രവും വളരെയധികം ശ്രദ്ധിക്കപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കടുവ ചെയ്യുന്ന സമയത്ത് പൃഥ്വിരാജിനോട് ഞാൻ പറഞ്ഞിരുന്നു അച്ഛന്റെയും അമ്മയുടെയും ഒപ്പം അഭിനയിച്ചതാണ് ഞാനെന്ന്.

സുകുമാരനും മല്ലികയ്ക്കും ഒപ്പം അഭിനയിച്ചിട്ടുണ്ട്. തന്നെ വീണ്ടും കണ്ടപ്പോൾ വലിയ സന്തോഷത്തോടെയാണ് മല്ലിക സംസാരിച്ചിരുന്നത്. ചേട്ടാ എന്തൊക്കെയുണ്ട് വിശേഷം എന്നൊക്കെ വന്ന് സംസാരിച്ചു. വലിയ സന്തോഷം തോന്നിയിരുന്നു. അത് കേട്ട് സമയത്ത് ഞാൻ പൃഥ്വിരാജിനോട് അച്ഛനെയും അമ്മയെയും ഒക്കെ അറിയാം എന്ന് പറഞ്ഞപ്പോൾ എന്താ ചേട്ടാ എങ്ങനെയാണ് എന്നൊക്കെ എന്റെ അടുത്ത് വന്നിരുന്ന് ചോദിക്കുകയും ചെയ്തു എന്നാണ് അദ്ദേഹം പറയുന്നത്. അടുത്ത സമയത്ത് കടയിലെത്തിയത് ജയറാമായിരുന്നു. രണ്ടുമൂന്ന് സംഭാരമൊക്കെ കുടിച്ചതിനുശേഷം ആണ് ജയറാം തിരികെ പോയത്. അതുപോലെതന്നെ ജയറാമിന്റെ മകൻ കാളിദാസ് എത്താറുണ്ട്. അടുത്ത സമയത്തും ജയറാം വന്നിരുന്നു. ഒപ്പം മകനുമുണ്ടായിരുന്നു. തിരുവല്ല ക്ഷേത്രത്തിന്റെ അരികിൽ സിനിമയിൽ അഭിനയിക്കുന്ന ഭാസി ചേട്ടന്റെ കട ഏതാണെന്നു ചോദിച്ചാൽ ആരും പറഞ്ഞു തരും എന്നാണ് അദ്ദേഹം പറയുന്നത്.

നടൻ ജയൻറെ മരണം നേരിട്ട് കണ്ട വ്യക്തിയാണ് താനെന്നും അദ്ദേഹം പറയുന്നുണ്ട്. കോളിളക്കം എന്ന സിനിമയുടെ സമയത്ത് താനും ഉണ്ടായിരുന്നു.ആ സമയത്ത് അത്തരം അനുഭവങ്ങൾ ഒക്കെ വല്ലാത്തൊരു അമ്പരപ്പാണ്. ജീവിതത്തിൽ മറക്കാൻ സാധിക്കാത്ത കാര്യങ്ങൾ ആണ് ഇതൊക്കെ എന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ടായിരുന്നു. ഈ വാക്കുകൾ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply