ഫോർ ദ പീപ്പിൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ ഒരു സുന്ദരിക്കുട്ടി ഉണ്ട്. ഗേളി എന്ന് ഗോപികയെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. ഒരുപാട് പുതുമകൾ ഒന്നും അവകാശപെടാൻ ഇല്ലാതെ എത്തിയ താരമാണ് ഗോപിക. ലജ്ജാവതി എന്ന പാട്ട് ഒരു കാലത്ത് യുവ പ്രേക്ഷകരിലുണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. ഈ ഗാനശകലതിലൂടെയാണ് ഗോപിക ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. പിന്നീട് മലയാളത്തിലും തമിഴിലും ഒക്കെ തിരക്കുള്ള നായികയായി ഗോപിക മാറാൻ ഒരുപാട് സമയമൊന്നും വേണ്ടി വന്നില്ല.
പ്രണയമണിത്തൂവൽ എന്ന ചിത്രമായിരുന്നു ഗോപികയുടെ ആദ്യചിത്രം. എങ്കിലും പ്രേക്ഷകർ ഇന്നും ഗോപികയെ ഓർത്തു വയ്ക്കുന്നത് ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെ തന്നെയാണ്. ഇതിനു പുറമേ നിരവധി ചിത്രങ്ങളുടെ ഭാഗമായി ഗോപിക മാറി. വെറുതെയല്ല ഭാര്യ, ഭാര്യ അത്ര പോര, 20 20, മായാവി, പച്ചക്കുതിര,നേരറിയാൻ സിബിഐ, കീർത്തിചക്ര തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഗോപികയുടെ സാന്നിധ്യം കാണാൻ സാധിച്ചിരുന്നു. വിവാഹത്തിനുശേഷം ഗോപിക അയർലൻഡിലേയ്ക്ക് പോവുകയായിരുന്നു.
പിന്നീട് വളരെ വിരളമായി മാത്രമേ ഗോപികയെ പ്രേക്ഷകർ കണ്ടിരുന്നുള്ളൂ. എങ്കിലും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് തന്നെ ഗോപിക ചേക്കേറിയിട്ട് ഉണ്ട് എന്നതാണ് സത്യം. ഗോപികയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. 2008 ജൂലൈ 17നാണ് അയർലൻഡിൽ ജോലി ചെയ്യുന്ന മലയാളിയായ അജിലേഷിന്റെ വധുവായി ഗോപിക അയർലൻഡിലേയ്ക്ക് പറക്കുന്നത്. പിന്നീടുള്ള കാലം കുട്ടികൾക്കൊപ്പം കുടുംബസമേതം ഗോപിക സ്ഥിരതാമസം ആകുക ആയിരുന്നു. വിവാഹത്തിന് ശേഷമുള്ള അഭിമുഖങ്ങളിൽ സിനിമയിലേക്ക് തിരികെയെത്തുവാൻ തനിക്ക് താല്പര്യം ഉണ്ടെന്നും ഭർത്താവും കുടുംബവും അതിന് സപ്പോർട്ട് ആണെന്നും ഒക്കെ അറിയിച്ചിരുന്നു.
വിവാഹത്തിനു ശേഷം 2013 വരെ താരം ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. സിനിമയിലേക്ക് കടന്നു വന്നതിനു ശേഷമാണ് ഗോപിക എന്ന പേര് സ്വീകരിക്കുന്നത്. ഗേളി എന്നാണ് യഥാർത്ഥ പേര്. ആമി ഏദൻ എന്നാണ് മക്കളുടെ പേര്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങളിൽ ഗോപിക അതിസുന്ദരിയായാണ് കാണാൻ സാധിച്ചിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള ചുരിദാർ അണിഞ്ഞ ഭർത്താവിനോടും കുടുംബത്തിനും ഒപ്പം നിൽക്കുന്ന സുന്ദരിയായ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. വലിയ ഒരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും ഗോപികയെ പ്രേക്ഷകർ കാണുന്നത്. അതുകൊണ്ടുതന്നെ ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ.