പ്രിത്വി രാജിന്റെ കടുവ കണ്ടു ആറാട്ടണ്ണൻ സന്തോഷ് വർക്കിയും അവതാരകനും പൊരിഞ്ഞ അടി – വീഡിയോ വൈറൽ

പൃഥ്വിരാജ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കടുവ. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന ഒരു പ്രത്യേകത കൂടി കടുവയ്ക്ക് ഉണ്ട്. കടുവ എന്ന ചിത്രം എല്ലാ കാത്തിരിപ്പിനും അപ്പുറെയാണെന്നാണ് ചിത്രം കണ്ടവരെല്ലാം ഒരേപോലെ പറഞ്ഞത്. എന്നാൽ ഇപ്പോൾ ആറാട്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ്‌ വർക്കി ചിത്രത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. എല്ലാ ചിത്രങ്ങളെക്കുറിച്ചും തന്റെ അഭിപ്രായം തുറന്നു പറയാറുള്ള വ്യക്തിയാണ് സന്തോഷ് വർക്കി. മോഹൻലാലിന്റെ ഒരു കടുത്ത ആരാധകനായ സന്തോഷ് വർക്കിയേ അത്രപെട്ടെന്നൊന്നും ആരും മറക്കില്ല. ആറാട്ട് എന്ന ചിത്രത്തിന്റെ സമയത്തായിരുന്നു സന്തോഷ് എന്ന ചെറുപ്പക്കാരനെ എല്ലാവരും ശ്രദ്ധിച്ചത്.

ലാലേട്ടൻ ആറാടുകയാണ് എന്ന ഒരു പ്രത്യേകമായ ഈണത്തിൽ പറഞ്ഞ് ലാലേട്ടനെ അത്രമേൽ ഇഷ്ടപ്പെട്ട ആരാധകനെ എല്ലാവരും ഏറ്റെടുക്കുകയായിരുന്നു. സന്തോഷ് വർക്കി ആറാട്ട് മുതലാണ് ശ്രദ്ധനേടിയത്. ഈ ചിത്രത്തിന് ശേഷം പലരും അദ്ദേഹത്തെ ട്രോളുകളും ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിനും അതൊരു ബുദ്ധിമുട്ടായി തോന്നി. ഇപ്പോഴിതാ കടുവ എന്ന ചിത്രത്തെക്കുറിച്ച് അദ്ധേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. യഥാർത്ഥത്തിൽ ഈ പടം ചെയ്യേണ്ടിയിരുന്നത് പൃഥ്വിരാജ് ആയിരുന്നില്ലെന്നും സുരേഷ് ഗോപിയോ മോഹൻലാലോ ചെയ്യുകയായിരുന്നു എങ്കിൽ ചിത്രം അടിപൊളി ആകുമായിരുന്നു എന്നുമാണ് സന്തോഷ് പറയുന്നത്.

സന്തോഷിന്റെ അഭിപ്രായം കേട്ടു കൊണ്ട് അവതാരകൻ അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. എല്ലാവരും പറഞ്ഞല്ലോ പടം നല്ലതാണെന്ന് പിന്നെ ചേട്ടൻ മാത്രം എന്താണ് കുഴപ്പം എന്നാണ് അയാൾ ചോദിക്കുന്നത്. കേട്ടപാടെ അദ്ദേഹം ദേഷ്യപ്പെട്ട് നിങ്ങൾ ഇങ്ങനെ പബ്ലിസിറ്റി കൊടുക്കുകയാണെങ്കിൽ എനിക്ക് അഭിമുഖം നൽകാൻ താൽപര്യമില്ല എന്ന് പറഞ്ഞ് മാറ്റുകയായിരുന്നു ചെയ്തത്.

വീണ്ടും അവതാരകൻ പുറകെ നടന്ന് ശല്യം ചെയ്തു ഇദ്ദേഹത്തെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നതും ഇദ്ദേഹം തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിലുള്ള ട്രോളുകൾക്കും അതുപോലെതന്നെ വിമർശനങ്ങളും ആണ് സംഭവം വഴി വെച്ചിരിക്കുന്നത്.

ഒരു വ്യക്തി അയാളുടെ നിലപാട് തുറന്നു പറയുന്നതിൽ എന്തിനാണ് ഇങ്ങനെ പ്രകോപനപരമായ ഒരു ഇടപെടൽ എന്നാണ് കൂടുതൽ ആളുകൾ ചോദിക്കുന്നത്. അയാൾ പറഞ്ഞത് അയാളുടെ അഭിപ്രായം അല്ലെ. ഒരു സിനിമ കണ്ടു തന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ആ മനുഷ്യനില്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply