പുതിയ സന്തോഷം പങ്കുവച്ചു ജീവയും അപർണയും ! എന്തെ ഇത്ര വൈകിയതെന്ന് ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരു പ്രത്യേക താല്പര്യമുള്ള താരദമ്പതിമാരാണ് ജീവയും അപർണയും. അവതരണ രംഗത്തുനിന്നാണ് ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. അവതാരകർക്കിടയിൽ ഇത്രത്തോളം ആരാധകരുള്ള അവതാരകർ ചുരുക്കമാണ്. അവതരണ രംഗത്ത് തങ്ങളുടെ കഴിവ് തെളിയിച്ച താരങ്ങൾ സീ കേരളത്തിൽ സംപ്രേഷണം ചെയ്ത സരിഗമ പരിപാടിയിൽ അവതാരകരായും എത്തിയിരുന്നു. നിരവധി ആരാധകരായിരുന്നു ഇവർക്കുണ്ടായിരുന്നത്.

ടെലിവിഷൻ ഷോയിൽ അവതാരകരായി ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നതും അത് വിവാഹത്തിൽ കലാശിക്കുന്നതും. അപർണ തോമസ് ആവട്ടെ നല്ലൊരു എയർഹോസ്റ്റസ് കൂടിയാണ്. ആ ജോലി രാജിവച്ചാണ് താരം മോഡലിംഗ് രംഗത്തേക്ക് മറ്റും എത്തീരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്.താരത്തിന്റെ യൂട്യൂബ് ചാനലിനും ആരാധകർ നിരവധിയാണ്. ഇവർ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ഇവരുടെ ജീവിതത്തിലെ പുതിയ വിശേഷങ്ങളെക്കുറിച്ച് ആണ്.

സോഷ്യൽ മീഡിയയിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള വ്യക്തികളും ഇവർ തന്നെയാണ്. വിമർശിക്കുന്നവർക്ക് ചുട്ട മറുപടി നൽകാൻ ഇവർ മറക്കാറില്ല എന്നതാണ് മറ്റൊരു സത്യം. പലപ്പോഴും വിമർശനങ്ങളുമായി എത്തുന്നവർ തന്നെ സ്വയം പിൻവാങ്ങുകയാണ് ചെയ്യാറുള്ളത്. ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷത്തെ കുറിച്ചാണ് ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ എം 340 ഐ മോഡൽ കാർ ആണ് ഇപ്പോൾ ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്.

ഈ വിശേഷമാണ് സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആണ് ഈ വിശേഷം ഇവർ പങ്കുവെച്ചത്. ഇത്രയും ചെറിയ സമയത്തിനുള്ളിൽ 65 ലക്ഷം രൂപയുടെ കാർ സ്വന്തമാക്കാൻ സാധിച്ച ദമ്പതിമാരെ അഭിനന്ദിക്കുകയാണ് ആരാധകർ ഒന്നാകെ. ഇത്രയും ചെറിയ പ്രായത്തിനിടയിൽ തന്നെ 65 ലക്ഷം രൂപയുടെ കാർ സ്വന്തമാക്കാൻ സാധിച്ചത് ഇവരുടെ കഠിനധ്വാനം കൊണ്ടാണ് എന്നാണ് ആരാധകർ പറയുന്നത്.

അടുത്ത കാലത്തായിരുന്നു ഇരുവരും മാലിദീപിലേക്ക് ഒരുമിച്ചൊരു യാത്ര നടത്തിയത്. യാത്രയ്ക്കിടയിലും വിമർശനങ്ങൾ ഇവരെ തേടി വന്നിരുന്നതെന്നതാണ് സത്യം. ഇങ്ങനെ വിമർശിച്ചവർക്ക് ചുട്ടമറുപടിയുമായി ജീവ എത്തുകയും ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply