എലിസബത്ത് മായി പിണങ്ങി എന്ത് ചെയ്യാനാണ് തുറന്നു പറഞ്ഞു ബാല.

കളഭം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടനാണ് ബാല. പിന്നീട് നിരവധി ചിത്രങ്ങളിൽ നായകനായും പ്രതിനായകനായും ഒക്കെ കഥാപാത്രത്തെ അനശ്വരമാക്കിയ ബാല ഇപ്പോഴത്തെ അഭിനയ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും ഒക്കെ മനസ്സ് തുറക്കുകയാണ്. ബാലയുടെ ഏറ്റവും പുതിയ അഭിമുഖമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പ്രിയപ്പെട്ട ഭാര്യ എലിസബത്തിനൊപ്പമാണ് അഭിമുഖത്തിൽ ബാല എത്തിയത്. സിനിമയ്ക്കുവേണ്ടി ലുക്ക് മാറ്റുന്നതിനെക്കുറിച്ച് ഒക്കെ അഭിമുഖത്തിൽ വാചാലനാകുന്നുണ്ട്.

എല്ലാ അഭിനേതാക്കളെയും ബഹുമാനിക്കുന്നുണ്ട് എന്നും ബാല പറയുന്നുണ്ടായിരുന്നു. എത്ര മണിക്കൂർ എന്ന് കണക്കാക്കാൻ കഴിയുന്ന ഒരു ജോലിയല്ല, അഭിനേതാവിനുള്ളത്. ഒരു നടൻ ആണെങ്കിൽ ചിലപ്പോൾ 24 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരും. ഉറങ്ങുന്ന സമയം കുറക്കേണ്ടി വരും. നമ്മൾ ചെയ്യുന്ന കഥാപാത്രം അനുസരിച്ച് ആയിരിക്കും അത്. അടുത്ത കാലത്ത് എലിസബത്ത് ആയി വഴക്കിട്ടു. എന്തുകൊണ്ടാണ് അങ്ങനെ വഴക്കിട്ടത് എന്നും പറയുന്നുണ്ട്. ഒരു കഥാപാത്രത്തിന് വേണ്ടി മുടി പ്രത്യേക രീതിയിൽ വെട്ടേണ്ടി വന്നു ഇതിനുവേണ്ടി തങ്ങൾ തമ്മിൽ വഴക്കായി. എന്ത് ചെയ്യാൻ പറ്റും എന്ന് താരം ചോദിക്കുന്നു.

സിനിമ ചെറുപ്പം മുതൽ തന്നെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ബാല.സിനിമ ഒരു സ്വപ്നം ആയിരുന്നുവെന്നും ബാല പറയുന്നുണ്ട്. വീട്ടിൽ എല്ലാവരും സിനിമ ആസ്വദിക്കുന്നവരാണ്. എലിസബത്തിനെക്കാളും അവളുടെ വീട്ടുകാർക്ക് എന്നെയാണ് ഇഷ്ടം എന്നും ബാല പറയുന്നു. അവിടെ എല്ലാവരും ഡോക്ടറാണ്.

എനിക്ക് അത്ര വിദ്യാഭ്യാസം ഒന്നുമില്ല എന്നാണ് താരം പറയുന്നത്. ഗായികയായ അമൃതാ സുരേഷിനെ ആയിരുന്നു ആദ്യം ബാല വിവാഹം കഴിച്ചിരുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ മൂലം ആ ബന്ധം വളരെ പെട്ടെന്ന് തന്നെ വേർപിരിയലിൽ എത്തുകയായിരുന്നു ചെയ്തത്. ഇരുവർക്കും അവന്തിക എന്ന ഒരു മകൾ കൂടിയുണ്ട്.

മകൾ അമ്മയ്ക്കൊപ്പമാണ് ഉള്ളത്. വിവാഹമോചനത്തിനുശേഷം അമൃത ഇപ്പോൾ ഗായകനായ ഗോപി സുന്ദറിനെ വിവാഹം കഴിച്ചിരിക്കുകയാണ്. ബാല ഇന്നും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ്. വിവാഹമോചന സമയത്ത് പലതരത്തിലുള്ള വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നുവെങ്കിലും അമൃതയുടെ വിവാഹശേഷം സോഷ്യൽ മീഡിയ മുഴുവൻ ബാലയ്ക്കൊപ്പം തന്നെയാണ്. ബാലയാണ് ശരി എന്നാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് ബാല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply